“കടുക് താളിക്കാത്ത” കറികൾ പൊതുവെ ഇഷ്ടം അല്ലാത്തവർ ആണ് മലയാളികൾ. എന്നാൽ അറിഞ്ഞോളൂ കടുക് വറുത്തിടുന്നത് വെറുതെയല്ല, കടുക് ആയുസ്സിന് നല്ലതാനെന്ന് ആണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
കറികള്‍ക്കെല്ലാം കടുക് വറുത്തിടുന്നവരോട് അത് എന്തിനാണ് എന്നു ചോദിച്ചാൽ സ്വാദിന് വേണ്ടി എന്ന് ആവും മറുപടി. എന്നാല്‍ ഈ കടുക് വറുത്തിടുന്നതിന് പിന്നില്‍ അത്ര ചെറുതല്ലാത്ത ചില ആരോഗ്യ ഗുണങ്ങള്‍ കൂടി ഉണ്ട്. കടുക് തീരെ ചെറുത് ആണെങ്കിലും കടുക് വറുത്തിടുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യം അത്ര ചെറുതല്ല എന്നു വേണം പറയാൻ.
പലതരം ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കടുകിന് കഴിയും. വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ എന്നിവയെല്ലാം ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, മിനറല്‍സ്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇന്നത്തെ ജീവിത ശൈലി രോഗങ്ങളുടെ കൂട്ടത്തിൽ ആണ് ക്യാന്‍സറിന്റെയും സ്ഥാനം. എന്നാല്‍ കടുകിന്റെ ഉപയോഗം ക്യാന്‍സറിനെ പ്രതിരോധിക്കും എന്നാണ് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. കാരണം കടുകില്‍ അടങ്ങിയിട്ടുള്ള സെലനിയം ക്യാന്‍സര്‍ കോശങ്ങളെ തടയുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരേ പൊരുതി ആരോഗ്യമുള്ള ശരീരം നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. ധാരാളം ആന്റി ഓക്സഡന്റ് ഇതില്‍ അടങ്ങിയിട്ടുള്ളതിനാൽ ഇതെല്ലാം ക്യാന്‍സര്‍ പോലുള്ള മഹാമാരിയില്‍ നിന്ന് നമ്മളെ രക്ഷിക്കുന്നു.
മാത്രവുമല്ല ദഹന സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും കടുക് നല്ലതാണ്. ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കുവാൻ കടുകിന് കഴിയും. മാത്രമല്ല മെറ്റബോളിസം ഉയര്‍ത്തുന്നതിനും കടുക് സഹായിക്കുന്നു.
കടുക് ആര്‍ത്രൈറ്റിസിന് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു. കൂടാതെ കടുകിന്റെ ഇല അരച്ച് കാലില്‍ തേച്ചാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. കടുകിന്റെ ഉപയോഗം പെട്ടെന്നുള്ള ആശ്വാസമാണ് നൽകുന്നത്.
കൂടാതെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത്തരം രോഗങ്ങളെ ഇല്ലാതാക്കുന്നതിനും കടുക് സഹായിക്കുന്നു. കടുകില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മൈഗ്രേയ്ന് വേദനകൾക്ക് പരിഹാരം കാണുന്നതിനും കടുക് സഹായിക്കുന്നു. കടുകില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ആണ് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.
ശരീരത്തിലെ വിഷാംശത്തെ മുഴുവനായും ഇല്ലാതാക്കാനും കടുക് സഹായിക്കുന്നു. കൂടാതെ കടുകിന്റെ ഉപയോഗം കൊളസ്ട്രോള്‍ കുറക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും കടുക് സഹായിക്കുന്നു.
കേശ സംബന്ധമായ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിനും മുടി തഴച്ച് വളരുന്നതിനും കടുകെണ്ണ ഉത്തമമാണ്. കൂടാതെ
എക്സിമ, സോറിയാസിസ് പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കടുക്. എത്ര വലിയ ചര്‍മ പ്രശ്നമാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിനും അതിലുപരി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നതിനുള്ള ഒറ്റമൂലി ആണ് കടുകെണ്ണ.