19
November, 2018
Monday
10:53 PM
banner
banner
banner

30 വയസു കഴിഞ്ഞ്‌ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ ഈ 5 കാര്യങ്ങൾ കൂടി അറിഞ്ഞു വച്ചോളൂ!

പതിനെട്ടു വയസ്സ് കഴിഞ്ഞാൽ പിന്നെ പെൺകുട്ടികളെ എങ്ങനെ എങ്കിലും കല്യാണം കഴിപ്പിച്ചു വിടാൻ ആണ് മാതാപിതാക്കൾക്ക് താല്പര്യം. ഇരുപത് വയസ്സിനുള്ളിൽ തന്നെ മിക്കവരുടേം വിവാഹം കഴിയുന്നു. പെൺകുട്ടികൾ ഈ പ്രായത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അവർക്ക് അവരുടേതായ ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഉണ്ടാകും. പല പെണ്കുട്ടികളും മനസ്സില്ലാമനസോടെ ആണെങ്കിലും ഈ ലക്ഷ്യങ്ങൾ ഉപേക്ഷിച്ചു ആണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

പല പെൺകുട്ടികളും ഇപ്പോൾ സ്വന്തം വിവാഹകാര്യത്തിൽ തന്റെ ഇഷ്ടങ്ങളും തുറന്നു പറയാൻ തയ്യാറായിട്ടുണ്ട്. 25 വയസ്സ് എങ്കിലും കഴിയാതെ വിവാഹം ചെയ്യാൻ ഇവർ സമ്മതിക്കില്ല. നല്ല വിദ്യാഭ്യാസവും ജോലിയും നേടി സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാകുക എന്നുള്ളതാണ് ഏതൊരു പെണ്ണിന്റെയും ആഗ്രഹവും ലക്ഷ്യവും. ഈ ആഗ്രഹം ഉപേക്ഷിച്ചു ചെറുപ്രായത്തിൽ വിവാഹം കഴിക്കുന്ന പല പെൺകുട്ടികളുടെയും പിന്നീടുള്ള ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. തന്റെ ജീവിതം നശിച്ചു എന്നു പോലും ചിന്തിച്ചു തുടങ്ങുന്നു.

കല്യാണം മുപ്പതിന് ശേഷം ആയാൽ പലതുണ്ട് കാര്യം
ഒരു പെണ്ണിന്റെ ആഗ്രഹമായ ഉന്നത വിദ്യാഭ്യാസവും നല്ല ജോലിയും നേടി സ്വന്തം കാലിൽ നില്ക്കാൻ കഴിയുന്ന പ്രായമാണ് മുപ്പതു വയസ്സ്. ഈ പ്രായത്തിൽ വിവാഹം കഴിക്കുന്നത് കൊണ്ട് ചില ഗുണങ്ങൾ ഒക്കെ ഉണ്ട്.

1. ആത്മാഭിമാനം: ആത്മാഭിമാനം ഉണ്ടാകുക എന്നുള്ളത് ഒരു വലിയ ഘടകം തന്നെയാണ്. ജോലി ചെയ്തു സമ്പാദിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ പക്വത ഉണ്ടാകുന്നു. ആത്മവിശ്വാസം മാനസിക സന്തോഷവും ജീവിത മുന്നേറ്റവും നൽകുന്നു.

2. സമ്പാദ്യം: മുപ്പതിന് ശേഷം വിവാഹിതർ ആകുന്നവർക്കു തന്റെ സമ്പാദ്യം ചിലവഴിക്കുന്നതിനു ആരുടെയും അനുവാദം ആവശ്യമായി വരുന്നില്ല. ചെറുപ്പത്തിൽ വിവാഹിതരാകുന്നവർക്ക് ജോലി ഉണ്ടെങ്കിൽ പോലും സമ്പാദ്യം കൈകാര്യം ചെയ്യാനുള്ള അവസരം ലഭിക്കണമെന്നില്ല. ഭർത്താവിന്റെ അനുവാദത്തിനനുസരിച്ചു മാത്രം ചിലവഴിക്കാൻ സാധിക്കുകയുള്ളു.

3. ക്ഷമാശീലം ലഭിക്കുന്നു: പ്രായം കൂടുന്നതിന് അനുസരിച്ചു പക്വതയും കൂടുന്നു. ഇരുപതുകൾ ഒന്നിനെ കുറിച്ചും ആലോചിക്കാതെ എടുത്തു ചാടുന്ന പ്രായമാണ് . മുപ്പതുകളിൽ വിവാഹം ചെയ്യുന്നവർ ഒക്കെ പ്രായത്തിന്റെ പക്വത പ്രവൃത്തിയിലും കാണിക്കുന്നു. ഏതൊരു കാര്യം ചെയ്യുമ്പോളും ശരി തെറ്റുകൾ തിരിച്ചറിഞ്ഞു ഉചിതമായ തീരുമാനം എടുക്കാൻ സാധിക്കുന്നു. ഇതുകൊണ്ടു തന്നെ മുപ്പതുകളിലെ വിവാഹം വളരെ നല്ലതാണ്.

4. ഗർഭം: മുപ്പത്തഞ്ചു വയസ്സുവരെ ഗർഭം ധരിക്കാൻ പറ്റിയ പ്രായമാണ്. ചെറുപ്പത്തിൽ പക്വത തീരെ ഉണ്ടാകില്ല. ഗർഭധാരണം വൈകുന്നതും വളരെ ദോഷകരമായി ബാധിക്കുന്നു. മുപ്പത്തിഅഞ്ചു വയസ്സിലുള്ളിൽ തന്നെ അമ്മയാകാൻ ശ്രമിക്കണം. കുഞ്ഞിനും അമ്മയ്ക്കും അത് തന്നെയാണ് ആരോഗ്യകരവും.

5. സ്വാതന്ത്ര്യം ലഭിക്കുന്നു: വിവാഹം വരെ വീട്ടുകാരുടെ ഇഷ്ടങ്ങൾക്കു അനുസരിച്ചാണ് ജീവിതം. നേരത്തെ വിവാഹം കഴിഞ്ഞു സ്വന്തമായി ജോലിയും വരുമാനവും ഇല്ലാത്തവർക്കു ഭർത്താവിന്റെ വീട്ടിലും ഇത് തന്നെയാണ് അവസ്ഥ. എന്തിനും ഏതിനും ഭർത്താവിന്റെ അനുവാദം ആവശ്യമായി വരുന്നു. എന്നാൽ മുപ്പതു വയസ്സിനു ശേഷം വിവാഹം കഴിക്കുന്നവർ എല്ലാ കാര്യങ്ങളും തന്റെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചു ചെയ്ത് ശീലിച്ചവർ ആണ്. അതുകൊണ്ടു മാനസികമായ അടിമത്വം ഇവർക്കു ഉണ്ടാകുന്നില്ല.

RELATED ARTICLES  ഭാര്യയുടെ ആദ്യ പ്രസവ ശേഷം സെക്സിൽ ഏർപ്പെടുന്നത്തിനു മുൻപ്‌ പങ്കാളികൾ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

[yuzo_related]

Comments


Related Articles & Comments