മലയാളം ഇ മാഗസിൻ.കോം

സത്യത്തിൽ ‘ഡ്രാഗൺ കുഞ്ഞുങ്ങളെ’ വീട്ടിൽ വയ്ക്കുന്നതുകൊണ്ട്‌ ഇങ്ങനെ ചില ഗുണങ്ങൾ കിട്ടുമെന്ന് അറിയാമോ?

ഇപ്പോൾ ഫേസ്ബുക്ക്‌ തുറന്നാൽ ഡ്രാഗൺ കുഞ്ഞുങ്ങളുടെ വിൽപന പൊടിപൊടിയ്ക്കുകയാണ്‌. രസകരമായ ഈ കമന്റുകൾ കാണുമ്പോൾ ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ സത്യത്തിൽ ഈ ഡ്രാഗണിന്‌ എന്താണിത്ര പ്രത്യേകതകൾ എന്ന്? ചൈനീസ്‌ വാസ്തുശാസ്ത്രമായ ഫങ്ങ്ഷൂയ്‌ പ്രകാരൻ ഭാഗ്യ പ്രതീകമാണ്‌ ഡ്രാഗൺ എന്ന് നിങ്ങൾക്കറിയാമോ.

ചൈനീസ്‌ വിശ്വാസപ്രകാരം വീട്ടിലും ഓഫീസിലും മറ്റും ഡ്രാഗൺ രൂപങ്ങൾ സ്ഥാപിക്കുന്നത്‌ ഉർജ്ജദായകമാണത്രെ. ഫെങ്ങ്‌ ഷുയി ഡ്രാഗണുകൾ രോഗശാന്തിയും ഊർജവും കൊണ്ടുവരുന്നു.

അതെ സമയം ഇത്‌ ഉപയോഗിക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്‌. ഒരു വീട്ടിലോ ഓഫീസിലോ അഞ്ചിൽ കൂടുതൽ ഡ്രാഗണുകൾ സ്ഥാപിച്ചു കൂടാ. ജലസ്രോതസുകൾക്കു സമീപം ഇവ വൈക്കാമെങ്കിലും ബാത്‌റൂമിൽ പാടില്ല. ഓഫീസിൽ നിങ്ങളുടെ കസേരക്ക്‌ പിന്നിൽ ഡ്രാഗൺ സ്ഥാപിക്കുന്നത്‌ തൊഴിലിൽ ഉയർച്ചക്ക്‌ സഹായിക്കും.

ചൈനീസ്‌ ഡ്രാഗണുകൾ പാശ്ചാത്യ കഥകളിലെ തിന്മ നിറഞ്ഞ, ചിറകുള്ള, തീ തുപ്പുന്ന ഉരഗങ്ങളിൽ നിന്ന്‌ ഏറെ വ്യത്യസ്തനാണ്‌. കരയിലും വെള്ളത്തിലും വായുവിലും വസിക്കുന്ന ഇവർ ഏറെ ഉല്ലാസവും കളിയും ചിരിയും ഒക്കെ ഉള്ളവരും ആണ്‌. ഇവ വസന്തകാല മഴയുമായും വെള്ളവും ആയും ബന്ധപ്പെട്ടിരിക്കുന്നു. സമൃദ്ധമായ ജീവിതം, ശക്തി, ഫലഭുയിഷ്ഠത എന്നിവയുടെ പ്രതീകങ്ങളാണ്‌. ഇവയ്ക്ക്‌ ചിറകുകളില്ല. എന്നാൽ അവ വായുവിലൂടെ ഒഴുകി നീങ്ങുന്നു.

കൊത്തുപണികളും പ്രതിമകളും ഫ്രെയിം ചെയ്ത പ്രിന്റ്‌, പെയിന്റിങ്ങുകൾ, പരവതാനി ഉൾപ്പെടെ നിരവധി രൂപങ്ങളിൽ വരുന്നുണ്ട്‌. പല നിറങ്ങളിലും ഇവ ലഭ്യമാണ്‌. വെള്ളത്തിന്റെ നിറവും, കടുംനീല, കറുപ്പ്‌, കടുംപച്ച നിറങ്ങൾ സാമ്പത്തിന്റ പ്രതീകമാണ്‌. ഇവയുടെ മറ്റൊരു സാധാരണ നിറം ആയ ചുവപ്പ്‌ ഊർജത്തെ പ്രതിനിധാനം ചെയ്യുന്നു.

ഡ്രാഗണിന്റെ ഫ്രെയിം ചെയ്ത പ്രിന്റോ പെയ്ന്റിംഗ്ങ്ങോ ലോഹമായിരിക്കണം. അതായത്‌ ജലത്തെ പോഷിപ്പിക്കുന്ന മൂലകം. മരം കൊണ്ട്‌ നിർമിച്ച ഫ്രെയിം ഒരു വ്യാളിയുടെ ഊർജത്തെ പരിമിതപ്പെടുത്തുന്ന.

തുറസ്സായ സ്ഥലത്ത്‌ ഇവയെ സ്ഥാപിക്കുന്നതാകും ഉചിതം. ഇവക്ക്‌ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഇവ മുറിയിലേക്ക്‌ അഭിമുഖീകരിക്കുന്നു എന്ന്‌ ഉറപ്പാക്കണം.

ദാമ്പത്യം ശക്തമാക്കാൻ ഇവ കിടപ്പുമുറിയിൽ സ്ഥാപിക്കുന്നത്‌ നന്നായിരിക്കും. കിഴക്ക്‌ വശത്തായി സ്ഥാപിക്കുന്നതും ഉചിതമാണ്‌. കല്ല്‌, ക്രിസ്റ്റൽ, സെറാമിക്‌ വ്യാളികളും അനുയോജ്യമാണ്‌.

ഇവ വിവേകത്തോടെ ഉപയോഗിച്ചില്ലെങ്കിൽ വിപരീത ഫലങ്ങൾ ഉണ്ടാകാം. വ്യാളി ചിത്രങ്ങൾ വരുന്ന പരവതാനി നിലത്തു വിരിക്കരുത്‌. ഒരിക്കലും കണ്ണിനു മുകളിൽ വരും വിധം ഇവ സ്ഥാപിക്കരുത്‌.

Avatar

Astrologer JK