മലയാളം ഇ മാഗസിൻ.കോം

വ്യാഴത്തിന്റെ അസ്തമനം ഗുണകരമാവുക ഈ നാളുകാർക്ക്‌, സമ്പത്തും ഐശ്വര്യവും വർദ്ധിക്കും

സാധാരണയായി ഒരു ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന ദേവഗുരു വ്യാഴത്തിന്റെ അസ്തമനം ജ്യോതിഷത്തിൽ അശുഭകരമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇത്തവണ ഈ മാറ്റം 5 രാശിക്കാർക്ക് വളരെ ഫലപ്രദമാണ്. ഫെബ്രുവരി 19 ന് വ്യാഴം കുംഭത്തിൽ അസ്തമിച്ചിരിക്കുകയാണ്. ഇനി ഒരു മാസത്തിനുശേഷം 2022 മാർച്ച് 22ന് ഉദിക്കും. ഈ വ്യാഴ അസ്തമനം ഗുണകരമാകുന്നവർ ഇവരാണ്‌.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വ്യാഴത്തിന്റെ അസ്തമനം ഇടവം രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. ഈ മാറ്റം ശുഭം മാത്രമല്ല ചില സന്ദർഭങ്ങളിൽ ഭാഗ്യത്തിന്റെ മാറ്റവും കാണാനാകും. ജോലിയിൽ വളരെ ഫലപ്രദമായ മാറ്റം സംഭവിക്കാം. ധനലാഭവും ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യാഴത്തിന്റെ അസ്തമനം മിഥുന രാശിക്കാർക്ക് ഭാഗ്യം നൽകും. ഇത് ഇവർക്ക് സാമ്പത്തിക സ്ഥിതിയിലും കരിയറിലും നല്ല മാറ്റങ്ങൾ കാണും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിക്കാർക്ക് വ്യാഴത്തിന്റെ ഈ മാറ്റം ധാരാളം പണം നൽകും. അവർക്ക് വലിയ സമ്പാദ്യം ഉണ്ടാക്കാൻ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വ്യാഴത്തിന്റെ അസ്തമനം വൃശ്ചികം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. സന്തോഷം വരും ഒപ്പം ധനലാഭവും ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാർക്കും ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും. സമയം നല്ലതായിരിക്കും.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter