മലയാളം ഇ മാഗസിൻ.കോം

ദിവസവും ചൂടുവെള്ളത്തിൽ ഉപ്പുചേർത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

പല്ലിന്റേയും മോണയുടേയും കാര്യത്തിൽ മിക്കവരും അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരത്തെ പരിപാലിക്കുന്നതുപോലെ തന്നെ പല്ലിന്റേയും, മോണയുടേയും ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസത്തിൽ രണ്ടുനേരം പല്ലുകൾ വൃത്തിയാക്കുന്നത് അത്യാവശ്യമാണ്. മാത്രവുമല്ല അന്നജം ധാരാളം അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണം കൂടി കഴിക്കണം.

ദിവസവും രണ്ട് നേരമെങ്കിലും ചുടുവെള്ളത്തിൽ ഉപ്പുചേർത്ത് വായ കഴുകുക. ഇത് പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുരുമുളക്, ഇഞ്ചി, മഞ്ഞൾ, തുളസി ഇല എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് വായ കഴുകുന്നതും വായയിലെ അണുക്കൾ നശിക്കാൻ സഹായിക്കും.

ഈ വെള്ളം ദിവസവും മൂന്നോ നാലോ തവണ ഉപയോഗിക്കാവുന്നതാണ്. ചോക്ലേറ്റ് കഴിക്കുന്നത് കഴിവതും ഒഴിവാക്കണം. ചോക്ലേറ്റുകൾ കഴിക്കുന്നതിലൂടെ പല്ലിന് പ്ലേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയുണ്ട്. ചോക്ലേറ്റുകൾ കുട്ടികളും, മുതിർന്നവരും നിയന്ത്രിത അളവിൽ മാത്രമേ കഴിക്കാവൂ.

പുകവലി പല്ലിന് കൂടുതൽ ദോഷം ചെയ്യും. അമിതമായ അളവിൽ മധുരം ചേർത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്. കാപ്പി കുടിച്ചതിനുശേഷം ശരിയായി വായ് കഴുകുവാൻ ശ്രദ്ധിക്കുക.

YOU MAY ALSO LIKE THIS VIDEO, ഗുരുവായൂർ നന്ദൻ, ഇന്ദ്രസേനൻ, സുരേഷ്ഗോപിയുടെയും ജയലളിതയുടെയും ആനകൾ, മുറിവാലൻ മുകുന്ദൻ, ഇന്ദ്രസേനൻ… അങ്ങനെ അങ്ങനെ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത്‌, എണ്ണം പറഞ്ഞ, തലയെടുപ്പുള്ള ആ ആനകളെ കാണം, പുന്നത്തൂർ ആനക്കോട്ട

Avatar

Staff Reporter