മലയാളം ഇ മാഗസിൻ.കോം

നമ്മുടെ പഴങ്കഞ്ഞി എങ്ങനെ ഇത്ര രുചികരവും ആരോഗ്യകരവുമായതെന്ന്‌ അറിയാമോ?

പഴങ്കഞ്ഞി… പേരിൽ അല്പം പഴമയുണ്ടെങ്കിലും ‘Old is gold’ എന്ന പോലെ പഴങ്കഞ്ഞിക്കും ഉണ്ട് അതിന്റേതായ മഹത്വം. പഴയകാലത്ത് കേരളത്തിലെ മിക്ക വീടുകളിലേയും പ്രഭാതഭക്ഷണം ആയിരുന്ന പഴങ്കഞ്ഞി ഇന്ന് അവിടങ്ങളിൽ നിന്ന് പടിയിറങ്ങി ഹോട്ടലുകളിലെ തീൻ മേശകളിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു ഈ നാടൻ വിഭവം. ഹോട്ടലുകളിലെ സ്പെഷ്യൽ വിഭവങ്ങളിൽ ഒന്നായി അത് എണ്ണപ്പെട്ട് കഴിഞ്ഞു.

\"\"

ഒരു രാത്രി മുഴുവൻ വെള്ളമൊഴിച്ച് അടച്ച് വയ്ക്കുന്ന തലേദിവസത്തെ ബാക്കി വരുന്ന ചോറ് ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയയുടെ പ്രവർത്തനഫലമായി പൊട്ടാസ്യം, അയൺ എന്നീഘടകങ്ങൾ സമൃദ്ധമായി അടങ്ങിയ രുചികരവും ആരോഗ്യ സമ്പുഷ്ടവും ഊർജദായകവുമായ ഭക്ഷണമായി മാറുന്നതാണ് പഴങ്കഞ്ഞി.

\"\"

ഏകദേശം 100ഗ്രാം ചോറിൽ അടങ്ങിയിരുന്ന 3.4 മില്ലീഗ്രാം അയൺ പഴങ്കഞ്ഞി ആയിക്കഴിയുമ്പോൾ 73.91 മില്ലീഗ്രാമായി വർദ്ധിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും വിരളമായി മാത്രം ലഭിക്കുന്ന ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ സമൃദ്ധമായി തന്നെ ലഭ്യമാകുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞി സഹായിക്കുന്നു.

\"\"

പഴങ്കഞ്ഞിയിലെ ബി6, ബി12 വൈറ്റമിനുകളുടെ സാന്നിധ്യം എല്ലുകളുടെ ശക്തി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. രക്തസമ്മർദ്ദം, മാനസീക പിരിമുറുക്കം എന്നി ഭീകരമായ രോഗാവസ്ഥകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന പഴങ്കഞ്ഞി പ്രഭാത ഭക്ഷണം ആയി കഴിക്കുന്നതിലൂടെ ദഹനശേഷി ക്രമപ്പെടുകയും അതുവഴി ദഹന സംബന്ധമായ പ്രശ്നങ്ങളിൽ നിന്നും എന്നന്നേയ്ക്കുമായി മോചനവും ലഭിക്കുന്നു.

അലർജി പോലുള്ള പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ പഴങ്കഞ്ഞി സഹായിക്കും. നിത്യവും പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടുകയും ചർമ്മം കൂടുതൽ തിളക്കമുള്ളതായും അകാല വാർദ്ധക്യം ഒഴിവാക്കപ്പെടുകയും ചെയ്യും.

\"\"

ക്ഷീണമകറ്റി ഉന്മേഷം പകരാൻ പഴങ്കഞ്ഞി നിങ്ങളെ സഹായിക്കും. കൂടുതൽ കാലം ചെറുപ്പം നിലനിർത്തി ശരീരത്തെ പുഷ്ടിപ്പെടുത്താൻ കൃത്രിമ മരുന്നുകൾക്ക് പിന്നാലെ പാഞ്ഞ് അകാലവാർദ്ധക്യം കാശ് കൊടുത്ത് വാങ്ങാതെ പഴങ്കഞ്ഞി ഒരു ശീലമാക്കി കീശകാലിയാകാതെ നിത്യ യവൗനം സ്വന്തമാക്കു.

Avatar

Gayathri Devi

Gayathri Devi | Executive Editor