മലയാളം ഇ മാഗസിൻ.കോം

മുട്ടത്തോട്‌ നിങ്ങൾ വലിച്ചെറിയുമോ അതോ കഴിക്കുമോ? എന്ത്‌ വിഢിത്തം എന്ന് ചോദിക്കും മുൻപ്‌ ഇതൊന്ന് വായിക്കൂ!

ആരോഗ്യത്തിന്‌ മുട്ട കഴിക്കുന്നത്‌ നമ്മുടെ ശീലമാണ്‌. മുട്ട പുഴുങ്ങിയും, ഓംലറ്റ്‌ ആക്കിയും, ബുൾസൈ ആക്കിയുമെല്ലാം നാം കഴിക്കാറുണ്ട്‌. മുട്ട കഴിച്ച ശേഷം മുട്ടത്തോട്‌ വേസ്റ്റിലേക്ക്‌ ഇടുകയോ ചെടികളുടെ ചുവട്ടിൽ കൊണ്ടിടുകയോ ആണ്‌ പതിവ്‌.

\"\"

എന്നാൽ ഇതുവരെയും നമുക്കറിയാത്ത ഒരു കാര്യമുണ്ട്‌, മുട്ടത്തോടും ആരോഗ്യത്തിന്‌ വളരെ നല്ലതാണെന്ന കാര്യം. മുട്ടത്തോടിൽ സിങ്ക്‌, മാഗനീസ്‌, കോപ്പർ, ഫോസ്ഫറസ്‌, ക്രോമിയം എന്നീ മൂലകങ്ങൾ ധാരളമായി അടങ്ങിയിട്ടുണ്ട്‌. ഇത്‌ കാത്സ്യത്തിന്റെ കലവറയാണ്‌.

\"\"

ശരീരത്തിലെ കാത്സ്യത്തിന്റെ കുറവു മൂലമുണ്ടാകുന്ന എല്ലാവിധ ആരോഗ്യ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ്‌ മുട്ടത്തോട്‌. അതോടൊപ്പം ഉയർന്ന രക്തസമ്മർദ്ദത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും മുട്ടത്തോട്‌ നല്ലതാണത്രെ.

\"\"

അൾസറിനും ദഹന പ്രശ്നങ്ങൾക്കും പൊടിച്ച മുട്ടയുടെ തോട്‌ നാരങ്ങാ നീരുമായി ചേർത്ത്‌ ഒരു ലിറ്റർ ചൂട്‌ പാലിൽ മിക്സ്‌ ചെയ്ത്‌ ദിവസവും 2 നേരം കഴിക്കുക. അതുപോലെ 7 മുട്ടയുടെ തോട്‌ പൊടിച്ച്‌ 2 നാരങ്ങയുടെ നീരും അൽപം തേനും ചേർത്ത്‌ ഫ്രിഡ്ജിൽ വച്ച്‌ ഒരാഴ്ചയ്ക്ക്‌ ശേഷം ഉപയോഗിച്ചാൽ തൈറോയ്ഡ്‌ പ്രശ്നത്തിന്‌ പരിഹാരം ഉണ്ടാകും.

\"\"

രക്തം ശുദ്ധീകരിക്കാൻ മുട്ടത്തോട്‌ വളരെ നല്ലതാണ്‌. ഇതിനായി ആദ്യം 5 മുട്ടയുടെ തോട്‌ 3 ലിറ്റർ വെള്ളത്തിൽ പൊടിച്ചിടുക. 7 ദിവസത്തേക്ക്‌ ഇത്‌ ഫ്രിഡ്ജിൽ വയ്ക്കുക. 7 ദിവസത്തിനു ശേഷം നാരങ്ങാ നീരിൽ ചാലിച്ച്‌ ദിവസൗം രാവിലെ കഴിച്ചാൽ ഇത്‌ നമ്മുടെ രക്തത്തെ ശുദ്ധീകരിക്കും.

(ഉപയോഗിച്ച്‌ തുടങ്ങും മുൻപ്‌ നിങ്ങളുടെ ഫാമിലി ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുക)

Content Editor

Content Editor