21
August, 2018
Tuesday
03:19 PM
banner
banner
banner

ദിവസവും മുട്ട കഴിക്കുന്നവർ ആണോ നിങ്ങൾ; എങ്കിൽ ഉറപ്പായും ഇത് അറിഞ്ഞിരിക്കണം!

മലയാളികളുടെ ഭക്ഷണശീലത്തിന്റെ ഒരു ഭാഗമാണ് മുട്ട. എല്ലാദിവസവും ഓംലറ്റ് ആക്കിയോ പുഴുങ്ങിയോ ഒക്കെ മുട്ട കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. മുട്ടകഴിക്കുന്നവരിൽ ഭൂരിഭാഗവും മുട്ടയുടെ വെള്ളമാത്രം കഴിക്കുന്നവരാണ്. അതിന്റെ പ്രധാന കാരണം മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ കൊളസ്‌ട്രോൾ കൂടും എന്നത് കൊണ്ട് തന്നെയാണ്.

സ്ഥിരമായി മുട്ട കഴിക്കുന്നതിലൂടെ കൊളസ്ട്രോള്‍ വര്‍ധിക്കുകയും അതിലൂടെ ആരോഗ്യം നഷ്ടപ്പെടുകയും ചെയ്യുമെന്നാണ് പലരുടേയും അബദ്ധ ധാരണ. മനുഷ്യന്റെ ആരോഗ്യത്തിന് ഏറെ നല്ല പങ്ക് വഹിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട എന്നാണ് പഠനങ്ങള്‍ പോലും സാക്ഷ്യപ്പെടുത്തുന്നത്. സ്ഥിരമായി മുട്ട കഴിക്കുന്നവരോട് അതുകൊണ്ടുതന്നെ ദിവസവും മൂന്നു മുട്ടയെങ്കിലും കഴിച്ചോളൂ എന്നും ഈ പഠനങ്ങൾ പറയുന്നു.

മുട്ട കഴിക്കുമ്പോള്‍ കൊളസ്ട്രോള്‍ കൂടുമോ എന്ന ഭയം ഇനി വേണ്ടേന്നാണ് വിദഗ്തര്‍ അഭിപ്രായപ്പെടുന്നത്. അതിനുള്ള പ്രധാന കാരണം പ്രോട്ടിനും കാല്‍സ്യവും ചേര്‍ന്ന മികച്ച ഭക്ഷണമാണ് മുട്ട. കൂടാതെ മുട്ടയുടെ മഞ്ഞയിലാണ് 90 ശതമാനം കാല്‍സ്യവും അയണും അടങ്ങിയിരിക്കുന്നത്. മാത്രവുമല്ല മുട്ടയുടെ വെള്ളയില്‍ പകുതിയോളം പ്രോട്ടിനും അടങ്ങിയിരിക്കുന്നു.

പഠനങ്ങൾ പറയുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു ഏറെ ഉത്തമമായ ഒന്നാണ് മുട്ട എന്നാണ്. ഗര്‍ഭിണികള്‍ ആയ സ്ത്രീകൾ മുട്ട കഴിക്കുന്നതിലൂടെ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം വർദ്ധിക്കുമെന്നും പറയുന്നു. ചിലർ പ്രഭാത ഭക്ഷണമായി പോലും മുട്ട ഉപയോഗിക്കാറുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നവർക്ക് ശരീരഭാരം കുറയുമെന്നും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് മൂന്ന് മുട്ട എങ്കിലും കഴിക്കുന്നതു കാഴ്ചയെ മെച്ചപ്പെടുത്തുകയും തിമിര സാധ്യത 20 ശതമാനം കുറയ്ക്കുകയും ചെയ്യും എന്നാണ് പറയുന്നത്. മാത്രവുമല്ല എല്ലാ ദിവസവും മുട്ട കഴിക്കുന്നത് മുടി, നഖം എന്നിവയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കുകയും രക്തക്കുഴലുകളുടെ വീതി കൂട്ടുക വഴി രക്തപ്രവാഹം സുഗമമാക്കുകയും ചെയുന്നു. മാത്രമല്ല രക്തം കട്ടപിടിക്കാനുള്ള സാധ്യത തടയാനും പൊട്ടാസ്യം സഹായകമാണ്.

RELATED ARTICLES  വെള്ളപ്പൊക്കത്തിനു ശേഷം വരാനിടയുള്ള 10 രോഗങ്ങളും പ്രതിരോധ-പരിഹാര മാർഗങ്ങളും
[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments