മലയാളം ഇ മാഗസിൻ.കോം

പുരുഷന്മാർ ദിവസവും ഈന്തപ്പഴം ഇങ്ങനെ കഴിച്ചാൽ കിട്ടുന്ന അത്ഭുത ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

ഈന്തപ്പഴം സ്വാദിൽ മാത്രമല്ല, ഗുണത്തിലും മികച്ച ഒന്നാണ്‌. ആരോഗ്യകാര്യത്തിൽ എന്നും ഈന്തപ്പഴം മുന്നിൽ തന്നെയാണ്‌. ഈന്തപ്പഴം കഴിക്കുന്ന രീതിയാണു പ്രധാനം. കഴിക്കുന്ന രീതിയിലെ വ്യത്യാസം ഗുണത്തിലും പ്രകടമാകും. ഈന്തപ്പഴം പുരുഷന്മാർക്ക്‌ കൂടുതൽ ഫലപ്രദമാണെന്നാണ്‌ പഠനങ്ങൾ പറയുന്നത്‌.

പുരുഷന്മാർക്കാണ്‌ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക്‌ സാധ്യതയേറുക. സ്ത്രീകളിൽ ഈസ്ട്രജൻ ഒരു പരിധി വരെ ഹൃദയാരോഗ്യവും സംരക്ഷിയ്ക്കും. പുരുഷൻമാർക്ക്‌ ഹൃദയാരോഗ്യം സംരക്ഷിയ്ക്കാനുള്ള എളുപ്പവഴിയാണിത്‌. ഇതിൽ കൊളസ്ട്രോൾ കുറവും ഇൻസോലുബിൾ, സോലുബിൾ ഫൈബറുകൾ കൂടുതലുമാണ്‌.

ഈന്തപ്പഴത്തിൽ ഒരു പിടി ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന പോഷകങ്ങളുണ്ട്‌. ഈന്തപ്പഴത്തിന്റെ കാര്യത്തിൽ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ട ആവശ്യമില്ല. അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകൾ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ്‌ ഈന്തപ്പഴം.

ഈന്തപ്പഴം പാലിൽ കുതിർത്ത്‌ കഴിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന്‌ നിങ്ങൾക്കറിയാമോ? പല രോഗങ്ങൾക്കും അതുപോലെ ആരോഗ്യ പ്രശ്നങ്ങൾക്കും ഉള്ള നല്ല ഒരു പരിഹാരം ആണ്‌ ഈന്തപ്പഴം പാലിൽ കുതിർത്തു കഴിച്ചാൽ ലഭിക്കുന്നത്‌. പുരുഷന്റെ ലൈ- ഗിക ശേഷി വർദ്ധിപ്പിയ്ക്കാൻ ഈന്തപ്പഴം ഏറെ ഗുണകരമാണെന്നു തെളിഞ്ഞിട്ടുണ്ട്‌. പുരുഷവന്ധ്യതയ്ക്ക്‌ ഏറെ ഗുണകരം. ഈന്തപ്പഴം ആട്ടിൽപാലിൽ രാത്രി മുഴുവൻ കുതിർത്ത്‌ ഇതിൽതന്നെ അരച്ചു കഴിയ്ക്കുന്നത്‌ നല്ലൊരു പ്രതിവിധിയാണ്‌.

ഈന്തപ്പഴം രാത്രി വെള്ളത്തിൽ ഇട്ടുവച്ച്‌ രാവിലെ ഇത്‌ ഈ വെള്ളത്തിൽ ചതച്ചിട്ടു കുടിയ്ക്കാം. എൽഡിഎൽ കൊളസ്ട്രോൾ കുറയക്കുന്നതിനും എച്ച്ഡിഎൽ കൊളസ്ട്രോൾവർദ്ധിപ്പിയ്ക്കുന്നതിനും ഇതു നല്ലതാണ്‌.

ആരോഗ്യത്തിനും ചർമത്തിനും മുടിയ്ക്കുമെല്ലാം ഒരേപോലെ ഗുണകരമാണ്‌ ഈന്തപ്പഴം. സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത രീതിയിലാണ്‌ ഇത്‌ ഗുണം ചെയ്യുന്നത്‌. മദ്യപാനം മൂലമുള്ള ഹാങ്ങോവർ മാറാൻ ഈന്തപ്പഴം നല്ലൊരു വഴിയാണ്‌. ഇത്‌ 10-15 മിനിറ്റു വെള്ളത്തിലിട്ടു വച്ച്‌ ഈ വെള്ളം കുടിയ്ക്കാം. മദ്യപാനം മൂലമുള്ള ഛർദി, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്‌.

പുരുഷന്മാർക്ക മസിൽ ലഭിയ്ക്കാനുള്ള ഒരു വഴിയാണിത്‌. ശരീരത്തിന്റെ കരുത്തും വർദ്ധിയ്ക്കും. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം വച്ചു കഴിച്ചാൽ മതിയാകും. കൊഴുപ്പു കുറവായതു കൊണ്ട്‌ തടി കൂടില്ല. ക്ഷീണം തോന്നുന്ന പുരുഷന്മാർക്കുള്ള നല്ലൊരു ഔഷധം. ഇതിലെ ഗ്ലൂക്കോസ്‌, ഫ്രക്ടോസ്‌, സുക്രോസ്‌ എന്നിവ ഊർജമായി മാറി ക്ഷീണം കുറയ്ക്കും.

വയറ്റിലെ ക്യാൻസർ തടയുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ്‌ ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത്‌. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാമാണ്‌ അതിന്‌ സഹായിക്കുന്നത്‌.

അണുബാധ അകറ്റി ശരീരത്തിന്‌ പ്രതിരോധശേഷി നൽകുന്നതിൽ കേമനാണ്‌ ഈന്തപ്പഴം. കാൽസ്യം, വൈറ്റമിനുകൾ, ഫൈബർ, അയേൺ, മഗ്നീഷ്യം എന്നിവയടങ്ങിയ ഈന്തപ്പഴം മഞ്ഞുകാലത്ത്‌ ഉത്തമമാണെന്നാണ്‌ ആരോഗ്യ വിദഗ്ദർ പറയുന്നത്‌. ശരീരത്തിന്‌ ചൂടു നൽകുന്നതിനും ഊർജം കൈവരുന്നതിനും ഈ ഭക്ഷണ ശീലം സഹായിക്കും. മഞ്ഞുകാലത്ത്‌ ശരീരത്തിന്റെ ബിപി നിയന്ത്രിച്ചു നിർത്താനും ഈന്തപ്പഴം കഴിക്കുന്നത്‌ സഹായിക്കും.

ചർമകോശങ്ങളുടെ നാശം തടയാനും ഇത്‌ സഹായിക്കും. ഉണക്കിയ ഈന്തപ്പഴം ആട്ടിൽപാലിൽ കുതിർത്തി കഴിയ്ക്കുന്നത്‌ പുരുഷന്മാരിലെ ലൈംഗികാരോഗ്യത്തിന്‌ ഏറെ ഉത്തമമാണ്‌. ശരീരത്തിന്‌ തീരെ പുഷ്ടിക്കുറവും തൂക്കക്കുറവും ഉള്ളവർക്ക്‌ വളരെ നല്ല ഒന്നാണ്‌ ഇത്‌. ദിവസേന ഉണക്കിയ ഈത്തപ്പഴം കഴിയ്ക്കുന്നതു മൂലം ശരീരത്തിന്റെ തൂക്കം കൂടുകയും ശരീരം പുഷ്ടിപ്പെടുകയും ചെയ്യും.

ഈന്തപ്പഴം ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച ശേഷം ആ വെള്ളത്തോടൊപ്പം കഴിക്കുന്നതു ഹൃദയാരോഗ്യം വർധിപ്പിക്കും. ഈന്തപ്പഴം പാലിൽ ചേർത്തു കഴിക്കുന്നതു മാനസീക സമ്മർദ്ദം കുറയ്ക്കും. ഈന്തപ്പഴം 12 മണിക്കൂർ തേനിൽ ഇട്ടുവച്ച ശേഷം കഴിക്കുന്നതു തടി കുറയ്ക്കാൻ സഹായിക്കും എന്നും പറയുന്നു. ഉണക്ക ഈന്തപ്പഴം കഴിക്കുന്നതു കൊളസ്ട്രോൾ കുറച്ച്‌ ഹൃദയാരോഗ്യം വർധിപ്പിക്കും. പുരുഷന്മാർ ഈന്തപ്പഴവും ബദാമും പാലിൽ കുതിർത്ത ശേഷം രാവിലെ വെറും വയറ്റിൽ അരച്ചു കഴിക്കുന്നതു ലൈ – ഗീക ശേഷി വർധിപ്പിക്കും.

Avatar

Staff Reporter