പെണ്‍കുഞ്ഞുങ്ങളുടെ കാത് കുത്തുന്നത് സാധാരണയാണ്. ഇത് ഭംഗിയ്ക്കു മാത്രമല്ല, ആചാരത്തിന്റെ ഭാഗമായിക്കൂടിയാണ് നടത്തുന്നത്. ചിലയിടങ്ങളില്‍ ആണ്‍കുട്ടികളുടെ കാതും കുത്താറുണ്ട്. എന്നാല്‍ ഇതിനു പുറകില്‍ സത്യങ്ങളും വാസ്തവങ്ങളുമായ ആരോഗ്യ രഹസ്യങ്ങള്‍ ഏറെയുണ്ട്.
കാതു കുത്തുന്നത് യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.ചെവിയുടെ നടുവിലായി ഒരു പോയന്റുണ്ട്. ഇത് യൂട്രസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഭാവിയില്‍ കൃത്യമായ മാസമുറയ്ക്കും ഇത് സഹായിക്കും. ആണ്‍കുട്ടികളില്‍ കാതു കുത്തുന്നത് ആദ്യം വലതു ചെവിയിലായിരിക്കും.
പെ്ണ്‍കുട്ടികളില്‍ ഇടതു ചെവിയിലും. ഇതിന് കാരണം ഇടതുഭാഗം അതായത് വാമഭാഗം സ്ത്രീയായും വലതു ഭാഗം പുരുഷനായും ബന്ധപ്പെട്ടിരിക്കുന്നതുക്കൊണ്ടാണ്. ശുശ്രുതസംഹിത പ്രകാരം കാതു കുത്തുന്നത് അണുബാധയകറ്റാനും ആണ്‍കുട്ടികളില്‍ വൃഷണങ്ങളില്‍ വെള്ളം വന്നു നിറയുന്ന ഹൈഡ്രോസില്‍ പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും നല്ലതാണ്.
ചെവിയുടെ നടുവിലുള്ള പോയന്റ് തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ കുത്തുന്നത് ബുദ്ധിവികാസത്തിനും സഹായിക്കും. ഇതുവഴി ഏകാഗ്രതയും വര്‍ദ്ധിയ്ക്കും. ഇയര്‍ കനാല്‍ തടസങ്ങള്‍ നീങ്ങും.
അക്യുപ്രഷര്‍ തത്വവുമായും കാതുകുത്ത് ബന്ധപ്പെട്ടിരിയ്ക്കുന്നു. കാത് കുത്തുമ്പോള്‍ മര്‍ദമുണ്ടാകുന്നു. ഈ മര്‍ദം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. അക്യുപ്രഷര്‍ തത്വപ്രകാരം ചെവിയുടെ ഈ പോയന്റില്‍ മാസ്റ്റര്‍ സെന്‍സോറിയല്‍, മാസ്റ്റര്‍ സെറിബ്രല്‍ പോയന്റുകളുണ്ട്.
ഇത് കേള്‍വിശക്തിയ്ക്കും വളരെ പ്രധാനമാണ്. ഈ പോയന്റിലുണ്ടാകുന്ന മര്‍ദം ഹിസ്റ്റീരിയ, പരിഭ്രമം തുടങ്ങിയ പ്രശ്നങ്ങള്‍ നിയന്ത്രിയ്ക്കാനും ഏറെ സഹായിക്കുമെന്നാണ് പറയുന്നത്.
കാത് കുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കാത് കുത്തിയ ഭാഗത്ത് കടുകെണ്ണയും മഞ്ഞളും തമ്മില്‍ യോജിപ്പിച്ച് തേക്കുക. കുറച്ച് ദിവസം ഇപ്രകാരം ചെയ്താല്‍ കുത്തിയ ഭാഗം പെട്ടെന്ന് ഉണങ്ങും. വേദനയുമുണ്ടാവില്ല.
2. കാത് കുത്തിയ ശേഷം ചെറിയൊരു കമ്മല്‍ ഒരുമാസം അടുപ്പിച്ചിടേണ്ടതാണ്. അല്ലെങ്കില്‍ സുഷിരം അടഞ്ഞുപോകാനിടയുണ്ട്.
3. സ്വര്‍ണത്തില്‍ നിക്കല്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചിലര്‍ക്ക് അലര്ജ്ജിയുണ്ടാവും. അങ്ങനെയുള്ളവര്‍ 22 കാരറ്റ് സ്വര്‍ണ്ണം മാത്രം ഉപയോഗിക്കുക.
4. കാത് കുത്തിയ ഭാഗം വൃത്തിയായി സൂക്ഷിക്കുക. അല്ലെങ്കില്‍ അണുബാധയുണ്ടാകാനിടയുണ്ട്. എന്നാല്‍ വെള്ളം കൊണ്ട് തുടക്കരുത്.
5. തണുപ്പുകാലത്തും മഴക്കാലത്തും കാത് കുത്തല് ഒഴിവാക്കുക. മുറിവ് പെട്ടെന്ന് ഉണങ്ങില്ല.
കാതുകുത്തുന്നതിനു പ്രായപരിധിയൊന്നും ഇല്ലെങ്കിലും ചെവിയുടെ താഴ്ഭാഗത്തുളള മാംസളമായ ഭാഗം നന്നായി വളർച്ചയെത്തുന്നതുവരെ കാത്തിരിക്കുന്നതാണ് ഉത്തമം. ഒന്നിൽ കൂടുതൽ ഭാഗത്തു കൂടെ കാത് കുത്തുന്നത് ഇന്ന് ട്രെൻഡാണ്. സെക്കന്‍ഡ് സ്റ്റഡും തേർഡ് സ്റ്റഡുമൊന്നും ഇടുന്നതുകൊണ്ടു പൊതുവേ ദോഷമൊന്നുമില്ല.
പക്ഷേ, ചെവിയുടെ മുകൾഭാഗത്തുകൂടി തുളയ്ക്കുമ്പോൾ തരുണാസ്ഥിക്ക് ക്ഷതം ഉണ്ടാകാനുളള സാധ്യത ഏറെയാണ്. തരുണാസ്ഥിയിൽ തുള ഇടുമ്പോൾ ഒരു കാരണവസാലും ഡെർമാഗൺ ഉപയോഗിക്കാൻ പാടില്ല. ലോഹക്കമ്പി ഉപയോഗിക്കുന്നതാണ് ഈ ഭാഗത്ത് ഉത്തമം. മാത്രമല്ല 8 മുതൽ 12 ആഴ്ച വരെ കഴിഞ്ഞതിനു ശേഷമേ ആദ്യമിടുന്ന കമ്മൽ മാറ്റാൻ പാടുളളൂ.
Comments
Comments
Powered by Facebook Comments