മലയാളം ഇ മാഗസിൻ.കോം

ഒരൊറ്റ ഉമ്മ പോലും പാഴാക്കരുതേ, ചുംബനം കൊണ്ട്‌ നിങ്ങൾക്കറിയാത്ത ഇത്രയധികം ഗുണങ്ങളുണ്ടെന്ന്

പങ്കാളികൾക്കിടയിൽ ഊഷ്മളമായ സ്നേഹവും പരസ്പരമുള്ള വികാരങ്ങളും പ്രകടിപ്പിക്കുവാൻ ഏറ്റവും ശക്തമായ ഒരു ഉപാധിയാണ്‌ ചുംബനം. ലൈ – ഗിക വേളകളിൽ മാത്രമല്ല അല്ലാത്തപ്പോഴും ചുംബനങ്ങൾ കൈമാറുന്നത് ദാമ്പത്യ വിജയത്തിനു നല്ലതാണ്‌.

വഴക്കിട്ടിരിക്കുമ്പോൾ പങ്കാളിയുടെ കവിളിലോ കൈകളിലോ മറ്റോ ഒന്ന് ചുംബിചു നോക്കൂ. ആദ്യം അല്പം എതിർപ്പ് പ്രകടിപ്പിക്കുമെങ്കിലും പിന്നീട് പെട്ടെന്ന് മാറ്റങ്ങൾ വരും. ഇത് പക്ഷെ സാഹചര്യം അനുസരിച്ച് വേണം ചെയ്യുവാൻ. പലപ്പോഴും പുരുഷന്മാർ ഇക്കര്യത്തിൽ ധാരാളം അബദ്ധങ്ങൾ കാണിക്കുന്നവരാണ്‌ എന്നതാണ്‌ വാസ്തവം.

രാവിലെ ജോലിക്ക് പോകുന്ന ദമ്പതികൾ ആദ്യം പോകുന്ന് ആൾക്ക് ഒരു ചുംബനം നല്കി യാത്രയക്കി നോക്കൂ. നേരത്തെ എണീറ്റ് ജോലിക്ക് പോകുന്നതിനുള്ള തിരക്കിനിടയിൽ ഇതിനു സമയമോ എന്ന് ചോദിക്കുന്നവർ ഉണ്ടാകും. എന്നാൽ ഒരു മുപ്പത് സെക്കന്റ് അതിനായി മാറ്റിവെക്കുക. പങ്കാളികൾക്കിരുവർക്കും അത് ഒരു വല്ലാത്ത ഉന്മേഷമാകും പകരുക.

ജോലി കഴിഞ്ഞു തിരിച്ചെത്തുമ്പോളും പരസ്പരം ഒന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചുകൊണ്ട് പങ്കാളിയെ സ്വാഗം ചെയ്യുവാനും ശ്രദ്ധിക്കുക. കുട്ടികൾ കാണില്ലെ എന്ന് ചോദിക്കുന്നവർ ഉണ്ടാകും. അവർ കാണട്ടെ മാതാപിതക്കളുടെ സ്നേഹവും കരുതലും. അതവരുടെ ജീവിതത്തിലും അല്ഭുതകരമായ മാറ്റങ്ങൾ ആണ്‌ നല്കുക.

എല്ലയ്പോഴും ചുണ്ടോട് ചുണ്ട് ചേർത്ത് ചുമ്പിക്കണം എന്നില്ല കവിളീലോ നെറ്റിയിലോ കഴുത്തിലോ കൈകളിലോ ആകാം ചുംബനം. ആലിംഗനവും ചുംബനവും പങ്കാളികളിൽ ഹോർമോണുകളുടെ പ്രവർതങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ഡിപ്രക്ഷനു തടയിടുവാനും ഇത് ഉപകരിക്കും.

ദാമ്പത്യത്തിന്റെ തകർച്ചക്ക് പോലും ചുംബനത്തിന്റെ അപര്യാപ്തത കാരണമാകുന്നു എന്നാണ്‌ ചില ഗവേഷണങ്ങൾ പറയുന്നത്. പങ്കാളിയിൽ നിന്നും ചുംബനം ആഗ്രഹിക്കുന്നവർ അത് ലഭിക്കാതെ വരുമ്പോൾ കടുത്ത നിരാശയിലേക്കും അത് പരസ്പരം ഉള്ള അകല്ചയിലേക്കും വഴിവെക്കും. നേരിട്ട് അപ്രീതി കാണിച്ചില്ലെങ്കിലും മറ്റു പലവിധത്തിലാകും അത് പ്രകടിപ്പിക്കുക. ചിലർ പങ്കളിയിൽ നിന്നും അകല്ചപാലിക്കുമ്പോൾ മറ്റു ചിലർ കളിചിരിയും സംസരങ്ങളും കുറക്കുന്നു. സമയം കളയുവാൻ മറ്റു ഉപധികൾ കണ്ടെത്തുകയും ചെയ്യും.

YOU MAY ALSO LIKE THIS VIDEO, വയലും കുളങ്ങളും വേണ്ട, അടുക്കള മുറ്റത്തെ താറാവ്‌ വളർത്തലിലൂടെ മികച്ച വരുമാനം നേടാം, സർക്കാർ സൗജന്യമായി താറാവുകളെ നൽകും

സിനിമയിൽ ചുംബന രംഗം വന്നാൽ മുഖം തിരിക്കുന്ന ശീലം മലയാളികൾക്ക് ഉണ്ട്. മറ്റുള്ളവർ എന്തു കരുതും എന്ന ഒരു ചിന്തയാണ്‌ ഇതിൽ ഒരു കാരണം. പത്തുവർഷം പ്രണയിച്ചവർ പോലും ആദ്യരാത്രിയിൽ ആദ്യ ചുംബനം നടത്തിയിരുന്ന കാലം ഉണ്ട്. എന്നാൽ പുതിയ കാലഘട്ടത്തിലെ മലയാളി യുവതീ യുവാക്കൾ പൊതുവെ ചുംബനത്തോട് വിമുഖത കാണിക്കുന്നവരല്ല. ഫ്രഞ്ച് കിസ്സ് ഉൾപ്പെടെ സർവ്വ സാധാരണം. അവർ അത് ആവേശത്തൊടെയാണ്‌ ചെയ്യുന്നത്. കൂട്ടുകാർ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് അവർക്കിടയിൽ വളരെ സാധാരണമാണ്‌.

കേരളത്തിൽ ചുംബന സമരം പോലും നടന്നത് സമൂഹത്തിന്റെ ചുംബനത്തെ കുറിച്ചുള്ള മിഥ്യാധാരണകളേയും കപട സദാചാര സങ്കല്പങ്ങളേയും തകർക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. പ്രായം പ്രശ്നമല്ല പരസ്പരം പുണരുക പരസ്പരം ചുമ്പിക്കുക. പുതിയ ഒരു ഉൻന്മേഷവും ഊർജ്ജസ്വലതയും ജീവിതത്തിലേക്ക് കടന്നുവരട്ടെ. ഒരുകാര്യം ഓർമ്മിക്കുക ചുംബിക്കുന്നതിനു മുമ്പ് വായ്നാറ്റം ഇല്ല എന്ന് ഉറപ്പുവരുത്തുക.

YOU MAY ALSO LIKE THIS VIDEO, വെറും 1000 രൂപ മുടക്കിയാൽ 7000 രൂപ വരെ ആദായം, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും നെടാം: കാണാം കൃഷി രീതി | അറക്കപ്പൊടിയിൽ കൂൺ കൃഷി ചെയ്താൽ 3 ഇരട്ടി ലാഭം

Avatar

Staff Reporter