പലരുടേയും ശീലമാണ് രാവിലെ ഇണരുമ്പോള് ചായയും കാപ്പിയും വേണമെന്നത്. ഇവയില്‍ ഏതെങ്കിലും ഒന്നില്ലാതെ ദിവസം തള്ളിനീക്കുക ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ഇയവയ്ക്ക് രണ്ടിനും ആരോഗ്യകരമായ നിരവധി ഗുണങ്ങളാണ് ഉള്ളത്. കട്ടന്‍ ചായ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു ഉത്തമ മാര്‍ഗ്ഗമാണ്.

കൊഴുപ്പിന്റെ അംശം കുറയ്ക്കുന്ന ഘടകങ്ങള്‍ ധാരാളം തേയിലയില്‍ ഉണ്ട്. പക്ഷേ പാലിന്റെ അംശം കലര്‍ന്ന ചായ കുടിക്കുമ്പോള്‍ കൊഴുപ്പ് അടിഞ്ഞുകൂടി ശരീരഭാരം വര്‍ദ്ധിക്കുന്നു.
തേയിലയില്‍ അടങ്ങിയിരിക്കുന്ന തിയഫ്ലേവിന്സ്, തിയറുബിഗിന് എന്നീ ഘടകങ്ങള്‍ പൊണ്ണത്തടിയെ നിയന്ത്രിക്കുന്നതിനുള്ള ഘടകങ്ങളാണ്. എന്നാല്‍ പാലുമായി തേയില കലരുമ്പോള്‍ ഇവയുടെ പ്രവര്‍ത്തനശേഷി കുറയുകയും അത് കൊഴുപ്പ് അടിയുന്നതിന് കാരണമാകുകയും ചെയ്യുന്നു.

അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ വരെ കട്ടന്‍ ചായ സഹായിക്കും. ചായയില്‍ അടങ്ങിയിട്ടുള്ള ടി.എഫ്.2 എന്ന ഘടകം അര്‍ബുദമുണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ കേടില്ലാതെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. മാത്രമല്ല പുകവലിക്കുകയും മറ്റ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദസാധ്യത കട്ടന്‍ ചായ കുറയ്ക്കും. പോളിഫിനോളുകളുടെ മറ്റൊരു ധര്‍മം കോശങ്ങള്‍ക്കും ഡി.എന്‍.എയ്ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുക എന്നതാണ്.
ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത് കട്ടന്‍കാപ്പി തന്നെയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓര്മ ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഒരു പാനിയമാണ് കട്ടന്‍കാപ്പി.

കട്ടന്‍കാപ്പിക്ക് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുള്ളതിനാലാണ് ഇത്. കാപ്പി ശരീരത്തിന് ഉന്മേഷം നല്‍കുമെന്ന് നമുക്കറിയാം. കപ്പി കുടിക്കുന്നതിലൂടെ കൂടുതല്‍ കായികബലം കൈവരികകൂടി ചെയ്യും എന്നത് അധികം ആര്‍ക്കും അറിയില്ല.
ടെന്‍ഷന്‍, സ്ട്രെസ്, ഡിപ്രഷന് തുടങ്ങിയ മനസിക പ്രശ്നങ്ങളെ ചെറുക്കുന്നതിനും കട്ടന്‍കാപ്പിക്ക് പ്രത്യേക കഴിവാണുള്ളത്. കട്ടന്‍ കാപ്പി നാഡീവ്യവസ്ഥയെ കൂടുതല്‍ കര്യക്ഷമമാക്കി മാറ്റുകയും. സന്തോഷം നല്കുന്ന ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാതിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറം തള്ളനുന്നതിനും കട്ടന്‍കാപ്പി ദിവസേന കുടിക്കത്തിലൂടെ സാധിക്കും.