മലയാളം ഇ മാഗസിൻ.കോം

തൊലി കറുത്ത വാഴപ്പഴം നിത്യവും കഴിക്കാമോ? ഈ ശീലം നിങ്ങൾക്കുണ്ടാക്കുന്ന അത്ഭുത മാറ്റങ്ങൾ അറിഞ്ഞോളൂ!

കടകളില്‍നിന്നും പഴങ്ങള്‍ വാങ്ങുമ്പോള്‍ തൊലി കറുത്ത പഴങ്ങള്‍ വേണ്ടെന്ന് നമ്മളൊക്കെ അറിഞ്ഞും അറിയാതെയും പറഞ്ഞു പോകും. അതിനു കാരണം അവ കേടാണ് എന്ന ചിന്തയായിരിക്കും. എന്നാല്‍ നന്നായി പഴുത്തതിന്റെ ലക്ഷണമാണ് തൊലി കറുത്തതായി കാണപ്പെടുന്നത്. തൊലിയില്‍ കറുത്ത കുത്തുകള്‍ വീണ പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്. പഴം നന്നായി പഴുത്തിന്റെ ലക്ഷണമാണ് തൊലി കറുത്ത് ഇരിക്കുന്നത്. പക്ഷേ തൊലി കറുത്ത പഴം കഴിക്കാതിരിക്കാനാണ് നാം എല്ലാവരും ശ്രദ്ധിക്കുന്നത്. കേടായിരിക്കാം എന്ന ചിന്തയാണ് ഇങ്ങനെ കഴിക്കാതിരിക്കുന്നതിനുള്ള ഒട്ടുമിക്ക ആളുകളുടെയും കാരണം.

എന്നാല്‍ തൊലിയില്‍ കറുത്ത കുത്തുകള്‍ വീണ പഴം ദിവസം കഴിക്കുന്നതു നല്ലതാണ്. നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്ന ഒരു ഘടകമുണ്ട്. ഇതു ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയും. നല്ലതു പോലെ പഴുത്ത പഴം പെട്ടന്നു ദഹിക്കാന്‍ സഹായിക്കുന്നു. ഇത്തരം പഴങ്ങള്‍ ബിപി പ്രശ്‌നം ഇല്ലാതാക്കാന്‍ സഹായിക്കും. കാരണം ഇതില്‍ മഗ്‌നീക്ഷ്യവും പൊട്ടാസ്യവും നല്ല രീതിയില്‍ ഉണ്ടാകും. ഹൃദയാരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യും.

\"\"

നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്ന ഒരു ഘടകമുണ്ട്. ഇതു ശരീരത്തിലെ അബ്നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. നല്ലതുപോലെ പഴുത്ത പഴം പെട്ടന്നു ദഹിക്കുന്നു. ഇത്തരം പഴങ്ങള്‍ ബി.പി. പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഇതില്‍ മഗ്നീഷ്യവും, പൊട്ടാസ്യവും നല്ല രീതിയില്‍ അടങ്ങിയിട്ടുള്ളതിനാലാണ്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തൊലി കറുത്ത പഴങ്ങളില്‍ ഹീമോഗ്ളോബിന്റെ അളവ് കൂടുതലായിരിക്കും. ഇത് അനീമിയായ്ക്കുള്ള പരിഹാരമാണ്. പഴുപ്പു കുറഞ്ഞ പഴം കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. എന്നാല്‍ നന്നായി പഴുത്ത പഴം ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ശരീരത്തില്‍ പെട്ടെന്ന് ഊര്‍ജം ഉണ്ടാകാനും നല്ല ഉറക്കം ലഭിക്കാനും ഇങ്ങനെയുള്ള പഴങ്ങള്‍ കഴിക്കുന്നത് നമ്മളെ സഹായിക്കും.

പ്രകൃതി ദത്തമായ ആന്റി-ആസിഡ് ആയതിനാല്‍ നെഞ്ചെരിച്ചിലില്‍ നിന്നും പുളിച്ച് തികട്ടലില്‍ നിന്നും രക്ഷിക്കും. രക്തസമ്മർദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. സോഡിയത്തിന്റെ അളവ് കുറഞ്ഞ, പൊട്ടാസ്യം ധാരാളമുള്ള ഫലം ഹൃദയത്തെ സംരക്ഷിക്കും. ഇവയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്. അള്‍സര്‍ ബാധിച്ചാല്‍ പല ആഹാര സാധനങ്ങളും ഉപേക്ഷിക്കേണ്ടി വരും എന്നാല്‍ പഴം ഇവിടെയും ഔഷധമാണ്. വയറ്റിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. വാഴപ്പഴം കഴിക്കുന്നത് വിഷാദം അകറ്റി നവോന്മേഷം പകരുന്നതിന് സഹായിക്കുന്നു. പഴം കഴിച്ചാൽ മലബന്ധം ഒഴിവാക്കാം. വയറിളക്കാൻ മരുന്നു കഴിക്കേണ്ട. രാത്രി അത്താഴത്തിനൊപ്പം രണ്ടു പഴം കഴിച്ചു നോക്കൂ, രാവിലെ ഫലം കാണാം.

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കുന്നതിനും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ലഭിക്കുന്നതിനും നേന്ത്രപ്പഴം വളരെ നല്ലതാണ്. പഴത്തിലെ പൊട്ടാസിയം ഹൃദയസ്പനന്ദനങ്ങളെ ക്രമീകരിച്ചു പ്രാണവായുവിനെ തലച്ചോറിലേക്കയയ്ക്കുന്നു. ശരീരത്തിലെ വെള്ളത്തിന്റെ അളവിനെയും ക്രമമാക്കുന്നു. സ്ട്രെസ്, അല്ലെങ്കിൽ ടെൻഷൻ, വരുമ്പോൾ നമ്മുടെ മെറ്റബോളിക് നിരക്ക് കൂടും. അപ്പോൾ പൊട്ടാസിയം ശേഖരം കുറയും. ഇത്തരം സന്ദർഭങ്ങളിൽ വാഴപ്പഴം കഴിച്ചു പൊട്ടാസിയത്തെ തിരികെ കൊണ്ടുവരാം. ഇത് ശരീരത്തിലെ നാഡീവ്യൂഹത്തെ ശാന്തമാക്കുന്നതിനും അതുവഴി മാനസിക പിരിമുറുക്കം അകറ്റാന്‍ സഹായിക്കുകയും ചെയ്യും. നല്ല ചൂടുള്ള ദിവസം ശരീരത്തെ ഒന്നു തണിപ്പിക്കാന്‍ തൊലിയില്‍ കറുപ്പ് പടര്‍ന്ന ഒരു വാഴപ്പഴം കഴിച്ചാല്‍ മതിയാകും. ശരീര താപനില താഴ്ത്താന്‍ ഇത് സഹായിക്കും.  

Avatar

Gayathri Devi

Gayathri Devi | Executive Editor