ആകര്‍ഷകമായ നിതംബങ്ങള്‍ എതൊരു സ്ത്രീയുടെയും സ്വകാര്യ അഹങ്കാരമാണ്. ഈയിടെ പുരുഷന്മാര്ക്കിടയില് നടത്തിയ സര്‍വ്വേ പ്രകാരം അവര്‍ ആഗ്രഹിക്കുന്നത് വലിയ നിതംബമുള്ള സ്ത്രീകളെയാണത്രേ! മിക്ക പുരുഷന്മാര്ക്കും വലിയ നിതംബമുള്ള സ്ത്രീകളാണ്കൂടുതല് ആകര്‍ഷകമായി കരുതുന്നത്. അതേ സമയം നിതംബവലിപ്പം സ്ത്രീകള്‍ക്ക് നല്ലതാണെന്നു പറയുന്നതിന് ചില ആരോഗ്യപരമായ കാരണങ്ങൾ കൂടിയുണ്ടെന്ന് അറിയാമോ!
1. നിതംബവലിപ്പം കൂടുന്ന സ്ത്രീകള്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ കുറയുമെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തുന്നു. കൊഴുപ്പ് ഈ ഭാഗത്ത് അടിഞ്ഞു കൂടുന്നതു പൊതുവെ ആരോഗ്യകരമാണെന്നു പറയാം.
2. ഇത്തരം സ്ത്രീകളില്‍ കൊളസ്ട്രോള്‍ കുറവായിരിയ്ക്കും. കാരണം ഇവരുടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍ ഹോര്‍മോണുകള്‍ വേഗത്തില്‍ സംസ്കരിയ്ക്കും.
3. ഇതുതന്നെയാണ് ഷുഗറിന്റെ കാര്യത്തിലും സംഭവിയ്ക്കുന്നത്. ഷുഗര്‍ ഹോര്‍മോണുകള്‍ പെട്ടെന്നു തന്നെ പ്രോസസ് ചെയ്തു കളയും. ഇതുവഴി ഡയബെറ്റിസ് സാധ്യത കുറയും.
4. ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഇത്തരക്കാരില്‍ ചെറിയ നിതംബമുള്ളവരെ അപേക്ഷിച്ചു കുറയുമെന്നും പഠനം വെളിപ്പെടുത്തുന്നു. നിതംബവലിപ്പമുള്ളവരില് പൊതുവെ കൂടിയ അളവില്‍ കാണപ്പെടുന്ന ഒമേഗ ത്രി ഫാറ്റി ആസിഡുകളാണ് ഹൃദയത്തെ സംരക്ഷിയ്ക്കുന്നത്.
5. വലിയ നിതംബമെങ്കില്‍ ലെപ്റ്റിന്‍ എന്ന ഘടകം ശരീരത്തില്‍ സാധാരണ അളവിലുണ്ടാകും. ഇത് തടി കൂടാതിരിയ്ക്കാന്‍ സഹായകമാണ്.
6. നിതംബത്തിലെ അഡിപോസ് ടിഷ്യൂ അപകടകരമായ കൊഴുപ്പുകണങ്ങളെ തടഞ്ഞുനിര്‍ത്തുന്നു. ഇതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ അസുഖങ്ങളും വലിയ നിതംബമുള്ള സ്ത്രീകളില്‍ കുറവായിരിയ്ക്കും.
പിറ്റ്സ്ബര്‍ഗ്, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നടത്തിയ പഠനവും ഒതുങ്ങിയ അരക്കെട്ടും നിതംബത്തിന് വലിപ്പവുമുള്ള സ്ത്രീകള്‍ക്ക് ആയുസു വര്‍ദ്ധിയ്ക്കുമെന്ന പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. 16,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിനു ശേഷമാണ് ഇത്തരത്തിലൊരു പഠനറിപ്പോര്‍ട്ട് പുറത്തു വിട്ടിരിയ്ക്കുന്നത്.
രൂപഭംഗിയില്ലാത്ത നിതംബം കാരണം വിഷമിക്കുന്നവര്‍ക്കായി ഇതാ ചില ടിപ്പുകള്‍
മീനെണ്ണ: മീനെണ്ണയില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ നിതംബ ഭാഗത്തെ പേശികളും മറ്റും ഉറച്ചതാക്കാന്‍ സഹായിക്കുന്നു. മീനെണ്ണ ഒമേഗഫാറ്റി ആസിഡിന്റെ കലവറയാണ്. ഇവ നിതംബത്തിന്റെ വലിപ്പം കൂട്ടുന്നതിന് സഹായിക്കുന്നു. മീനെണ്ണ കഴിക്കുന്നതിനൊപ്പം ഹോട്ട് ഓയില്‍ മസാജും ഗുണം ചെയ്യും.
ഔഷധങ്ങള്‍: ചില സസ്യങ്ങളും ഔഷധങ്ങളും രൂപഭംഗിയുള്ള നിതംബങ്ങള്‍ക്ക് സഹായിക്കും. അതില്‍ പ്രധാനപ്പെട്ടതാണ് ഉലുവ. ഉലുവ തലേദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. പിറ്റേദിവസം രാവിലെ ഈ വെള്ളം വെറും വയറ്റില്‍ കഴിക്കുക. സ്ഥിരമായി ഇത് കഴിക്കുന്നത് വഴി ആകര്‍ഷകമായ നിതംബങ്ങള്‍ സ്വന്തമാക്കാം.
വറുത്തതും പൊരിച്ചതും ഒഴിവാക്കുക: വറുത്തതും പൊരിച്ചതും നിങ്ങളുടെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കില്ലെന്ന് ഓര്‍ക്കുക. മാത്രമല്ല അമിതവണ്ണത്തിനും കാരണമാകും. പകരം കലോറി കുറഞ്ഞ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക
യോഗ: യോഗയിലെ പീജിയന്‍ പോസ് നിതംബത്തിന്റെ സൗന്ദര്യം കൂട്ടാന്‍ സഹായിക്കും. ഇതുവഴി ഈ ഭാഗത്തെ മസിലുകള്‍ക്ക് മുറുക്കം വരുത്താന്‍ സാധിക്കും.
ഹൈഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുക: ഹൈഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് നിങ്ങളെ ശരിയായ പോസ്ച്ചറില്‍ നില്ക്കുന്നതിനും നടക്കുന്നതിനും സഹായിക്കുന്നു. നിത്യേനേ ഹൈഹീല്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള പോസ്ച്ചര്‍ നിതംബങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി തോന്നിക്കാന്‍ സഹായിക്കും. ഇനി ഹൈഹീല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഹീല്റൈസ് വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. കാല്‍വിരലുകളില്‍ നിന്ന്കൊണ്ട് ശരീരം ഉയര്‍ത്തുക. ഹൈഹീലില്‍ നില്ക്കുമ്പോഴുള്ളപോലെ നില്ക്കാന്ശ്രമിക്കുക. ഫലം ഉണ്ടാകും.
ഇടുപ്പളവ് കുറയ്ക്കുക: കൃത്യമായ വ്യായാമത്തിലൂടെയും നല്ല ഭക്ഷണത്തിലൂടെയും ഇടുപ്പിന്റെ വണ്ണം കുറയ്ക്കുക. വണ്ണം കുറഞ്ഞ ഇടുപ്പ് നിതംബം കൂടുതല്‍ തോന്നിക്കും.