മലയാളം ഇ മാഗസിൻ.കോം

ആരോഗ്യം മാത്രമല്ല നിങ്ങളുടെ സ്വഭാവവും വിളിച്ചു പറയും ഈ വയറ്‌: വയറിന്റെ ആകൃതി പ്രകാരമുള്ള നിങ്ങളുടെ സ്വഭാവം അറിഞ്ഞോളൂ

സ്ത്രീകളെ സംബന്ധിച്ച് വയർ എന്നത് കേവലം ഒരു ശരീരഭാഗം മാത്രം അല്ല സ്ത്രീ സൗന്ദര്യത്തെ നിർണ്ണയിക്കുന്ന ഒരു അടിസ്ഥാന ഘടകം കൂടിയാണ്‌. ഒതുക്കമുള്ള വയർ സ്വന്തമാക്കുവാനും സംരക്ഷിക്കുന്നതിലും സ്ത്രീകൾ അധിക ശ്രദ്ധ കൊടുക്കാറുമുണ്ട്.

സാമുദ്രിക ശാസ്ത്ര പ്രകാരം ശരീരശാസ്ത്ര ലക്ഷണങ്ങള്‍ വച്ച് നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ഒരു വ്യക്തിയുടെ ശരീരത്തിന്റെ ലക്ഷണശാസ്ത്രത്തെയാണ് സാമുദ്രിക ശാസ്ത്രം എന്ന് പറയുന്നത്. ലക്ഷണശാസ്ത്രം തന്നെയാണ് ഇവിടേയും പ്രതിപാദിക്കപ്പെടുന്നത്.

ലക്ഷണമൊത്ത കണ്ണ്‌, മൂക്ക്‌ വിരിഞ്ഞ നെഞ്ച്‌ എന്നിങ്ങനെ ഉള്ള ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടോ സമ്പത്ത്‌ നിങ്ങളെ തേടി വരും എന്നൊക്കെ ചില പഴമക്കാർ പറയുന്നത്‌. ഇതുപോലെ പലപ്പോഴും ഇത്തരം ഭാഗ്യ നിർഭാഗ്യങ്ങളും സാമുദ്രിക ശാസ്ത്രത്തിൽ ഒളിച്ച്‌ കിടക്കുന്നുണ്ട്‌.

അതുപോലെ തന്നെയാണ് നമ്മുടെ വയറിന്റെ ആകൃതിയും. വയറിന്റെ ആകൃതിയിൽ നോക്കിയാൽ ചില പ്രത്യേക കാര്യങ്ങള്‍ വെളിപ്പെടും.

1. ആദ്യത്തെ ആകൃതിയിൽ ഉള്ള വയർ ആണ്‌ നിങ്ങൾക്ക്‌ എങ്കിൽ ആരോഗ്യകാര്യങ്ങളിലും ഫിറ്റ്നസിലും ശ്രദ്ധപുലർത്തുന്ന ആളെന്നാണ്‌ അർത്ഥം. കൂടാതെ ഇവർ വളരെ അച്ചടക്കവും ക്ഷമയും ഉള്ള ആളുകളായിരിയ്ക്കും. നല്ലകാര്യങ്ങളിൽ നിന്നും ജീവിതത്തിൽ പ്രചോദനമുൾക്കൊണ്ട്‌ മുന്നോട്ടു പോകുന്ന ഇക്കൂട്ടർ പല കാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്തു നീങ്ങുന്ന ആൾക്കാരാണ്‌. നേതൃ പാടവവും ഇവരിൽ കൂടുതൽ ആയിരിക്കും.

2. ഇത്തരത്തിൽ ഉള്ള വയർ ഉള്ളവർ നല്ല ആത്മവിശ്വാസമുള്ളരും സാമൂഹികമായി നല്ലരീതിയിൽ ഇടപെടുന്നവരുമാകും. മറ്റുള്ളവരുമായി എളുപ്പത്തിൽ ഇട പഴകുന്ന സ്വാഭാവമുള്ള ഇക്കൂട്ടർ ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിയ്ക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇക്കൂട്ടർ ജീവിതത്തില്‍ ബാലന്‍സ് ആയി ജീവിയ്ക്കുന്നവർ ആണ്. പുറമേ നിന്നുള്ള ഒരാൾക്കും ഇവരുടെ സന്തോഷങ്ങള്‍ തീരുമാനിയ്ക്കുവാൻ കഴിയില്ല. ഇക്കൂട്ടരുടെ വ്യക്തിത്വം മറ്റുള്ളവരെ ഇവരിലേയ്ക്ക് ആകര്‍ഷിയ്ക്കും എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത.

3. ഇതുപോലെ ഉള്ള വയർ ഉള്ളവർ നല്ല പ്രകൃതവും തമാശയിഷ്ടപ്പെടുന്നവരും പറയുന്നവരും ആയ കൂട്ടർ ആയിരിക്കും. അതുകൊണ്ട്‌ തന്നെ തമാശക്കാരുടെ കൂട്ട്‌ ഇഷ്ടപ്പെടുന്ന ഇവർ എപ്പോഴും ചിരിയ്ക്കുന്ന പ്രകൃതമുള്ളവർ ആയിരിക്കും. ഈ പ്രകൃതം കൊണ്ടുതന്നെ ഇവർക്ക്‌ എളുപ്പത്തിൽ ചങ്ങാതിമാരെ നേടാൻ കഴിയാറുണ്ട്‌. വളരെ വിശാല മനസ്ഥിതിയുള്ള ഇവർ മറ്റുള്ളരെ നല്ലപോലെ കീയർ ചെയ്യുന്ന ആളുകൾ ആയിരിക്കും. ഉപാധികളില്ലാതെ മറ്റുള്ളവരെ തുറന്നു സ്നേഹിയ്ക്കുന്ന രീതിയാണ്‌ ഇവരുടെ ഒരു പ്രത്യേകത.

4. ഈ രീതിയിലുള്ള ഷേപ്പിലുള്ള വയർ ആണ് നിങ്ങൾക്ക് എങ്കിൽ ഇക്കൂട്ടർ പൊതുവെ ശാന്തരായ പ്രകൃതക്കാരായിരിക്കും. കൂടാതെ മറ്റുള്ളവരെ പെട്ടെന്നു വിലയിരുത്താതെ നല്ലപോലെ സമയമെടുത്ത് ആളുകളെ മനസിലാക്കുന്ന കൂട്ടരും ആയിരിക്കും. ആൾക്കൂട്ടത്തിൽ ഒന്നും പെടാതെ ഒഴിഞ്ഞു മാറി ഒരാളോട് മനസ്സ് തുറന്നു സംസാരിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും.

5. ഈ രീതിയിൽ ഉള്ള വയറാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ നേർവഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന പ്രകൃതമുള്ളവർ ആയിരിക്കും. ശക്തരായ, ധൈര്യമുളള സ്വഭാവവും ഇവർക്ക് ഉണ്ടാകും. ആരുടെയും ഇഷ്ടങ്ങൾക്ക് അനുസരിച്ച് വാക്കുകള്‍ വളച്ചൊടിയ്ക്കാത്ത, മനസിലുള്ളത് വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് ഇവർക്ക്. മറ്റുള്ളവർ ഒരുപാട് ബഹുമാനിക്കുന്ന ഇവർ സ്വന്തം മനസിനോട് സത്യസന്ധത പുലര്‍ത്തുന്ന ആൾക്കാരാണ്.

6. ഈ രീതിയിൽ ഉള്ള ഷേപ്പിൽ ഉള്ള വയറാണ് നിങ്ങൾക്ക് സ്വന്തം എങ്കിൽ ഇത്തരക്കാര്‍ തങ്ങള്‍ക്കു ശരിയെന്നു തോന്നുന്നത് ചെയ്യുന്ന തരക്കാരാണ്. ആരേയും ഒന്നിനേയും കൂസാത്ത ഇക്കൂട്ടർ തങ്ങളുടെ പ്രശ്‌നങ്ങള്‍ തനിയെ പോരാടി പരിഹാരം കണ്ടെത്തുന്നവര്‍ ആയിരിക്കും. കൂടാതെ മറ്റുള്ളവരുടെ സഹായം ഒന്നിനും ആശ്രയിക്കാത്തവരും തങ്ങളുടെ കഴിവില്‍ വിശ്വസിച്ച് പ്രവര്‍ത്തിച്ചു മുന്നോട്ടു പോകുന്നവരും ആയിരിക്കും.

PLEASE WATCH THIS VIDEO ALSO

Avatar

Staff Reporter