23
October, 2018
Tuesday
01:44 PM
banner
banner
banner

മുഖം മാത്രമല്ല പൊക്കിൾ ചുഴിയും പറയും നിങ്ങളുടെ ചില സ്വഭാവ സവിശേഷതകൾ!

അമ്മയുമായി കുഞ്ഞിനുള്ള ബന്ധം ആരംഭിക്കുന്നത് പൊക്കിൾ കൊടിയിൽ നിന്നാണ് എന്നാണ് പറയപ്പെടുന്നത്. ഇന്നത്തെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പക്ഷെ പൊക്കിൾച്ചുഴി എന്നത് ലൈംഗിക ബന്ധത്തിന്റെ അടിസ്ഥാനം കൂടിയാണ്. പുരുഷനിൽ ലൈംഗിക താൽപര്യം ഉണർത്തുന്ന ഒന്നായി മാത്രമേ ഭൂരിഭാഗം ആളുകളും പൊക്കിളിനെ കാണാറുള്ളൂ.

എന്നാൽ ജ്യോതിഷ ശാസ്ത്രം അനുസരിച്ച് ഒരാളുടെ മുഖം നോക്കി ലക്ഷണം പറയുന്നപോലെ പൊക്കിൾച്ചുഴി നോക്കിയും അയാൾ ഏത് തരക്കാരനാണെന്ന് പറയാൻ പറ്റുമെന്നാണ് പറയുന്നത്. ജ്യോതിഷ വെബ്‌സൈറ്റ് ആയ ആസ്ട്രോ ഉപായ് എന്ന സൈറ്റിലാണ് ഒരാളുടെ പൊക്കിൾ ചുഴി നോക്കി അയാളുടെ സ്വഭാവം പ്രവചിക്കാൻ കഴിയും എന്ന രഹസ്യങ്ങളടങ്ങിയ ലേഖനം പ്രസിദ്ധീകരിച്ചത്.

ഒരു സ്ത്രീയുടെ പൊക്കിള്‍ പൂർണവൃത്താകൃതിയിലുള്ളത് ആണെങ്കിൽ അത്തരം സ്ത്രീകള്‍ക്ക് വളരെ വേഗം ചിന്തിക്കാനുള്ള കഴിവുണ്ടായിരിക്കുമെന്ന് ജ്യോതിഷം പറയപ്പെടുന്നു. കൂടാതെ ഇവർ സത്യസന്ധരും ദയാവായ്പുള്ളവരുമായിരിക്കും എന്നും പറയപ്പെടുന്നു. ഉയർന്നതും മെച്ചപ്പെട്ടതുമായ ആരോഗ്യസ്ഥിതി ഉള്ള ഇക്കൂട്ടർ ‍ ഭാഗ്യവതികളായിരിക്കുമെന്നും ജ്യോതിഷത്തില്‍ പറയുന്നു.

ചില സ്ത്രീകളുടെ പൊക്കിൾ ലംബമായും ഓവൽ ഷേപ്പിലുള്ളതും ആയിരിക്കും. ഇത്തരക്കാർ കൂടുതൽ സംസാരപ്രീയരും ജോലിക്കാര്യത്തിലും ജീവിതത്തിലും പെർഫക്ഷനിസ്റ്റുകളായിരിക്കുമെന്നും ജ്യോതിഷ ശാസ്ത്രം പറയുന്നു.

ചില സ്ത്രീകൾക്ക് വലിയ പൊക്കിള്‍ ആയിരിക്കും ഉള്ളത്. ഇത്തരം സ്ത്രീകളെ ബുദ്ധിയുടെ കാര്യത്തില്‍ തോല്‍പ്പിക്കാന്‍ ആർക്കും കഴിയില്ലെന്നും ഇത്തരം ആളുകള്‍ക്ക് ചെറുപ്പകാലത്ത് പ്രതീക്ഷിച്ചത് പോലെ ഉയരാന്‍ പറ്റാതെ പോയാലും അവർ പ്രായം ചെല്ലുന്തോറും വൻ നേട്ടങ്ങൾ ഉണ്ടാക്കുമെന്നും ലക്ഷണ ശാസ്ത്രവും ജ്യോതിശശാസ്ത്രവും പറയുന്നു.

തിരച്ഛീനമായി പൊക്കിൾ ഉള്ള ചില ആളുകൾ ഉണ്ട്. അവരെ ആർക്കും എളുപ്പം മനസിലാക്കാൻ പറ്റില്ല എന്നും മറ്റുള്ളവരുടെ ചിന്തകകളിലും കാഴ്ച്ചപ്പാടിലും തെറ്റുകൾ മാത്രം കാണുന്നവരായിരിക്കും ഇക്കൂട്ടർ എന്നും ലക്ഷണ ശാസ്ത്രം വിശദീകരിക്കുന്നു.

ചില ആളുകളുടെ പൊക്കിൾ പുറത്തേക്ക് ഉന്തിനിൽക്കാറുണ്ട്. ഇത്തരം ആളുകൾക്ക് രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത്തരം സ്ത്രീകള്‍ വേഗത്തിൽ ഗർഭിണികളാകുമെന്നും ശാസ്ത്രം പറയന്നു. ഇത്തരക്കാർക്ക് കൂടെയുള്ളവരിൽ പോലും പോസിറ്റിവ് ചിന്താഗതികൾ പകർത്താൻ സാധിക്കുമെന്നും ലക്ഷണശാസ്ത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ചില സ്ത്രീകൾക്ക് വളരെ സെൻസിറ്റീവായ പൊക്കിൾച്ചുഴി ആയിരിക്കും ഉള്ളത്. ഇങ്ങിനെയുളളവർ ചിരിക്കാൻ വലിയ ഇഷ്ടം കാണിക്കുകയും ഏതു സമയത്തും മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവും ഉള്ളവർ ആയിരിക്കും എന്നും ശാസ്ത്രം പറയുന്നു.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (തിങ്കൾ, 22 ഒക്ടോബർ 2018) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments