മലയാളം ഇ മാഗസിൻ.കോം

നിങ്ങൾക്കറിയാമോ, സൗന്ദര്യത്തിന്റെ മാത്രമല്ല സ്വഭാവത്തിന്റെയും അളവുകോലാണ്‌ പൊക്കിൾ, പൊക്കിൾ വെളിപ്പെടുത്തും ചില സ്വഭാവ രഹസ്യങ്ങൾ

നിങ്ങൾക്കറിയാമോ, സൗന്ദര്യത്തിന്റെ മാത്രമല്ല സ്വഭാവത്തിന്റെയും അളവുകോലാണ്‌ പൊക്കിൾ, ഇതാ ചില പൊക്കിൾ സ്വഭാവ സവിശേഷതകൾ!

ഓംഫലോമൻസി (Omphalomancy) എന്ന വാക്ക് അധികമാരും കേട്ടിരിക്കാൻ ഇടയില്ല. പൊക്കിളിന്റെ ആകൃതിയുമായി ബന്ധപ്പെട്ടു നടത്തുന്ന പഠന ശാഖയാണിത്. പൊക്കിളിന്റെ ആകൃതി മനസ്സിലാക്കി പുത്രസമ്പത്തിനെക്കുറിച്ച് മുൻകൂട്ടിപ്പറയാൻ കഴിയുമെന്നാണ് ഈ ശാസ്ത്രം പറയുന്നത്. അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തെ പൊക്കിൾക്കൊടി ബന്ധമെന്ന് നമ്മൾ വിശേഷിപ്പിക്കാറുണ്ട്. മനോഹരമായ വയറും പൊക്കിളും സൗന്ദര്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. ഇവിടെ ചർച്ച ചെയ്യുന്ന വിഷയംപൊക്കിളിന്റെ ആകൃതി ഒരാളുടെ സ്വഭാവവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

1 പുറത്തേക്കു തള്ളി നിൽക്കുന്നത്: ശക്തിയും ഊർജ്ജസ്വലതയുമാണ് ഇത്തരക്കാരുടെ പ്രത്യേകത. ഇവർ സ്ഥിരോത്സാഹികളാണെങ്കിലും ദുര്വാശിയിലും ഒട്ടും പുറകോട്ടല്ല. തനിക്കു ബോധ്യപ്പെട്ട തന്റെ വിശ്വാസങ്ങളിൽ നിന്നും ചിന്തകളിൽ നിന്നും വ്യതിചലിക്കാൻ ഇവർ തയാറാകില്ല. സ്നേഹ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുമെങ്കിലും വിശ്വസ്തരായ ബന്ധങ്ങൾ ഇവർക്ക് കുറവായിരിക്കും. എന്നാൽ ഉണ്ടാകുന്ന ബന്ധങ്ങൾ കൂടുതല്കാലം ശക്തമായി നിലനിൽക്കുന്നവ ആയിരിക്കും. എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാൻ ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ.

2 വലിപ്പവും ആഴവുമുള്ളത്: വിശാലമനസ്കരും ദയാശീലമുള്ളവരുമാണ് ഇക്കൂട്ടർ. ഇത് തന്നെയാണ് ഇവരുടെ യശസ്സിന് കാരണവും. ജീവിതാനുഭവങ്ങളിൽ നിന്നും ഉൾക്കൊണ്ട വിവേകമാണ് ഇവരെ നയിക്കുന്നത്. മറ്റുള്ളവർ എന്ത് തന്നെ ചിന്തിച്ചാലും സ്വന്തം രീതികളിൽ നിന്നും മാറാൻ ഇവർ തയ്യാറാകില്ല.

3 ചെറുതും ആഴംകുറഞ്ഞതുമായവ: നിഗൂഢമായൊരു വ്യക്തിത്വത്തിന് ഉടമകളായിരിക്കും ഇങ്ങനെയുള്ളവർ. മറ്റുള്ളവരുടെ ചതിയും കാപട്യവും തിരിച്ചറിയാൻ കഴിയുന്ന ഇവർ പക്വതയും പ്രായോഗിക ബുദ്ധിയും ഉള്ളവരായിരിക്കും. ഏറെ അടുപ്പമുള്ളവർ മാത്രം വിശ്വസിക്കുന്നവരാണെങ്കിലും ഇവർ നല്ല വിശ്വസ്തരായിരിക്കും. അവർക്കുണ്ടാകുന്ന സന്ദേഹങ്ങൾ സ്വീകാര്യമായവയാകുന്നത് ഇവരുടെ ജീവിതാനുഭവങ്ങൾകൊണ്ടാണ്.

4 ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നത്: പൊതുവെ അനാരോഗ്യം പ്രകടിപ്പിക്കുന്ന ഇവർ ഉത്സാഹമില്ലാത്തവരും കഠിനാദ്ധ്വാനം ചെയ്യാൻ ഇഷ്ട്ടപ്പെടാത്തവരുമാണ്. കായികാദ്ധ്വാനത്തിനു പകരം നേട്ടങ്ങൾക്കായി പുതിയ മാർഗ്ഗങ്ങൾ കണ്ടെത്താൻ ഇവർ ശ്രമിക്കുന്നു.

5 ദീർഘ വൃത്താകൃതിയുള്ളവ: ഊർജ്ജസ്വലരും എന്തിനോടും പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരുമാണ് ഇവർ. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കാൻ ഇഷ്ട്ടപ്പെടുന്ന ഇവർ ക്ഷമ കുറഞ്ഞവരാണ്. എന്നാൽ മറ്റുള്ളവരുടെ പ്രവർത്തികൾ ഇവരെ പെട്ടെന്ന് വേദനിപ്പിക്കാറുണ്ട്. ഇത് ഇവരെ അന്തർമുഖരാക്കുന്നു.

6 വലിയ പൊക്കിൾ ഉള്ളവർ: ഇക്കൂട്ടർ എപ്പോഴും വളരെ ജാഗ്രതയുള്ളവർ ആയിരിക്കും. സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ മടിയില്ലാത്തവരാണ് ഇവർ. വളരെ അടുപ്പമുള്ളവർ മാത്രം വിശ്വസിക്കുന്ന ഒരു രീതിയാണ് ഇവരുടേത്. അർഹമായവരെ മാത്രം സഹായിക്കുക എന്നതാണ് ഇവരുടെ രീതി.

Avatar

Staff Reporter