മലയാളം ഇ മാഗസിൻ.കോം

പ്രിയദർശൻ പറഞ്ഞു, സൂപ്പർഹിറ്റ്‌ സിനിമയിലെ രംഗങ്ങൾ വെട്ടിമാറ്റി രാജസേനൻ: സിനിമ ഏതെന്നറിയാമോ, കാരണവും അറിയണം

ഷൂട്ടിങും എഡിറ്റിങ്ങും കഴിഞ്ഞു റിലീസിനായി നിൽകുന്ന ചിത്രത്തിൽ നിന്ന് പല കാരങ്ങളാൽ കട്ട് ചെയ്ത രംഗങ്ങൾ ഉണ്ട്. പിന്നീടുള്ള പിന്നാമ്പുറ കഥകളിലൂടെ ആണ് അത് നമ്മൾ പിന്നെ അറിയാറുള്ളത്‌. അങ്ങനെയൊരു സംഭവത്തെ കുറിച്ചാണ് പറയുന്നത്. എം3ഡിബിയുടെ ഫേസ്ബുക്ക്‌ ഗ്രൂപ്പിലാണ്‌ രോഹിത്‌ മോഹൻ എന്ന സിനിമാ ആസ്വാദകൻ ഈ അണിയറ രഹസ്യം പങ്കു വച്ചിരിക്കുന്നത്‌. നമുക്കേറെ പ്രിയപ്പെട്ട മേലേപറമ്പിൽ ആണ് വീട് എന്ന ചിത്രത്തിലെ എഡിറ്റ് ചെയ്ത ഒരു കഥ.

സിനിമ ഷൂട്ടും എഡിറ്റിംഗും എല്ലാം പൂർത്തിയായി റിലീസിന് തയ്യാറെടുത്തു നിൽക്കുമ്പോൾ ചിത്രത്തിന്റെ പ്രിവ്യൂ കാണാൻ നിർമ്മാതാവ് ഗുഡ്‌നൈറ്റ് മോഹനനും പ്രിയദർശനും ഉണ്ടായിരുന്നു. സിനിമ കണ്ടു ഏറെ ഇഷ്ടപ്പെട്ട അവർ ഈ സിനിമ ഒരു സൂപ്പർഹിറ്റ് ആകും എന്നും രാജസേനന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാകും എന്നും അവർ പറഞ്ഞു. എന്നാൽ അവർ രണ്ടു പേരും ചിത്രത്തിന്റെ ദൈർഘ്യത്തെ കുറിച്ചു ഒരു കാര്യം പറഞ്ഞു. രണ്ടേമുക്കാൽ മണിക്കൂർ ഉണ്ടായിരുന്നു ഈ ചിത്രം അത് ഒരു രണ്ടര മണിക്കൂർ ആയി കുറച്ചാൽ ഒന്നുകൂടി നന്നാകും എന്നു അവർ രണ്ടു പേരും പറഞ്ഞു.

ഇത് കേട്ട് രാജസേനനും ചിത്രത്തിന്റെ നിർമാതാവ് മാണി. സി.കാപ്പനും എഡിറ്റർ ജി.മുരളിയും ആകെ സംശയത്തിലായി.എവിടെ വെച്ചു സിനിമ കട്ട് ചെയ്യണമെന്ന് അറിയാതെ എല്ലാവരും വിഷമിച്ചു നിന്നു. എഡിറ്റർ ജി.മുരളി പറഞ്ഞു എവിടെയും കുറയ്‌ക്കേണ്ട ഇത് തന്നെ മതി എന്ന്. എന്നാൽ സിനിമയെ ഏറ്റവും വിലയിരുത്തുന്ന രണ്ടാളുകളുടെ വാക്ക് വെറുതെ കളയാൻ രാജസേനന് ആയില്ല.അദ്ദേഹം ഉറക്കമൊഴിച്ചു ഇത് ആലോചിച്ചു അവസാനം എങ്ങനെയോ കിടന്നു. പിറ്റേന്ന് രാവിലെ അദ്ദേഹം എഡിറ്ററുടെ അടുത്ത് എത്തി, സിനിമയെ മൊത്തം ബാധിക്കാതെ എവിടെങ്കിലും കട്ട് ചെയ്യണം എങ്കിൽ ഒരു മാർഗം ഉണ്ട്. ആ സീൻസ് കട്ട് ചെയ്യാൻ രാജസേനൻ തീരുമാനിച്ചു. ഒരുപക്ഷേ നമ്മൾ ആരും ഇതുവരെ ആ ചിത്രത്തിൽ കണ്ടിട്ടില്ലാത്ത ഒരു രംഗം മുറിച്ചു മാറ്റി അങ്ങനെ.

മേലേപറമ്പിൽക്കാരുടെ മുംബൈയിൽ ഉള്ള ബന്ധുക്കൾ ഓണം ആഘോഷിക്കാനായി അവരുടെ ഈ തറവാട്ടിലേയ്‌ക്ക് വരുന്ന ഒരു ഭാഗം ഉണ്ടായിരുന്നു ചിത്രത്തിൽ. മുംബൈയിൽ നിന്ന് വന്ന ബന്ധുക്കളുടെ കുട്ടികൾ കുളത്തിൽ കുളിക്കുന്നതു അവരുടെ ഒപ്പമുള്ള ഇവരുടെ കുസൃതിയും അതിൽ ചിലർ ശോഭനയുടെ പിന്നാലെ നടക്കുന്നതും അങ്ങനെയുള്ള രസകരമായ നർമ്മ മുഹൂർത്തങ്ങൾ.

ഓണത്തിന് എല്ലാവരും വരി വരിയായ് ഇരുന്നു ഊണ് കഴിക്കുന്നതും അവർക്ക് വേലക്കാരിയെ പോലെ ശോഭന ഭക്ഷണം വിളമ്പുന്നതും ഉള്ള രംഗങ്ങൾ. അതിൽ ഒരു കുട്ടിയുടെ സ്വർണ്ണ പാദസരം നഷ്ടപ്പെടുകയും അവരിൽ ഒരാൾ അത് ശോഭനായാണ് മോഷ്ടിച്ചത് എന്നു പറയുകയും നരേന്ദ്രപ്രസാദിന്റെ കഥാപാത്രം ശോഭനയെ വഴക്ക് പറയുകയും ചൂരൽ കൊണ്ടു തല്ലുകയും ചെയുന്ന വിഷമകരമായ മുഹൂർത്തങ്ങളും, ഏറ്റവും ഒടുവിൽ യശോദ എന്ന കഥാപാത്രവും ജഗതിയും കുളത്തിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ യശോദയ്ക്ക് ആ സ്വർണ്ണ പാദസരം കുളത്തിൽ നിന്ന് കിട്ടുകയും അതുമായി ജഗതി ശ്രീകുമാർ ഓടി ബന്ധുക്കളുടെ അടുത്തെത്തി പവിഴത്തിന്റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യുന്ന രംഗങ്ങൾ.

ഇത് അറിഞ്ഞു നരേന്ദ്ര പ്രസാദിനും ജയറാമിനും ഉള്ള വിഷമങ്ങളും ശോഭനയുടെ ദുഃഖവും ഉള്ള ഹൃദയസ്പർശിയായ രംഗങ്ങൾ. പിറ്റേന്ന് ബന്ധുക്കൾ എല്ലാവരും മുംബൈയിലേയ്‌ക്ക് തിരിച്ചു പോകുന്നതുമായ രംഗംങ്ങൾ. അങ്ങനെയുള്ള ഈ ഒരു ഭാഗം മാറ്റിയാൽ ബാക്കിയുള്ള കഥയെ ബാധിക്കില്ല എന്നു മനസിലാക്കിയ രാജസേനൻ ഈ സീനുകൾ കട്ട് ചെയ്യാൻ തീരുമാനിച്ചു. ബാക്കി എല്ലാവർക്കും സമ്മതമായി ഇത്. അങ്ങനെ പതിനെട്ട് മിനിറ്റോളം വരുന്ന ഈ ഭാഗം ഒടുവിൽ മാറ്റി.

ചിത്രം ഇറങ്ങി കഴിഞ്ഞു നടൻ കൊട്ടാരക്കര ബോബി രാജസേനനെ വിളിച്ചു. മുംബൈയിൽ നിന്ന് വന്ന ബന്ധുക്കളുടെ കാരണവരായി മുന്നിൽ നിന്ന് അഭിനയിച്ചത് ബോബി ആയിരുന്നു. സിനിമ സൂപ്പർ ആയി എന്നാൽ തങ്ങളുടെ ഭാഗങ്ങൾ ഒന്നും സിനിമയിൽ ഇല്ലല്ലോ എന്ന് പറഞ്ഞു ബോബി വിഷമിച്ചു.ഇതേ ദുഃഖം പറഞ്ഞു മറ്റു ബന്ധുക്കളായി അഭിനയിച്ച എല്ലാവരും പിന്നെ രാജസേനനെ വിളിച്ചു. ചിത്രത്തിന്റെ നീളം കൂടിയത് കാരണം കൊണ്ടാണ് അത് മാറ്റിയത്, അടുത്ത ചിത്രങ്ങളിൽ എല്ലാം നിങ്ങൾക്ക് എല്ലാവർക്കും അവസരം ഉണ്ട് എന്ന് പറഞ്ഞു രാജസേനൻ അവരെ ആശ്വസിപ്പിച്ചു. ചിത്രത്തിന്റെ ട്ടോട്ടാലിറ്റിയെ ബാധികാത്ത രംഗങ്ങൾ ആണെങ്കിലും ബോബി കൊട്ടാരക്കര ഒക്കെ അഭിനയിച്ച ഈ രംഗങ്ങൾ കൂടി ഉണ്ടെങ്കിൽ ചിത്രം ഒന്നുകൂടി രസകരമായേനെ എന്ന് തോന്നുന്നു. പിന്നീടുള്ള പല രാജസേനൻ ചിത്രങ്ങളിലും ബോബി കൊട്ടാരക്കരയ്ക്ക് നല്ല ഹ്യൂമർ വേഷങ്ങൾ കിട്ടിയിട്ടുണ്ട്.

എന്നാലും മുംബൈയിൽ നിന്ന് ഗ്രാമത്തിലേയ്ക്ക് വരുന്ന ബന്ധുക്കൾ. കുളത്തിലെ കുളിയും ജഗതി- ജനാർദ്ദനൻ ഒക്കെ ആയി അവരുടെ കുസൃതികളും ശോഭനയുടെ പിന്നാലെ നടക്കുന്ന ചിലരും അങ്ങനെ അങ്ങനെ ചിത്രത്തിന്റെ ഹ്യൂമർ പോർഷൻസ് ഒന്നുകൂടി ഉയരങ്ങളിൽ എത്തിയേനെ ഈ സീൻസ് കൂടി ഉണ്ടായിരുന്നുവെങ്കിൽ. എന്നിരുന്നാലും ഇന്നും മേലേപറമ്പിൽ ആണ് വീട് എന്ന ചിത്രം ഏറെ ജനപ്രിയമാണ്. റിപ്പീറ്റ് വാച്ചിലും ചിത്രം ഒരിക്കലും ബോറഡിപ്പിക്കാതെ ഒരു എവേർഗ്രിൻ ചിത്രമായ്‌ ഇന്നും സിനിമ പ്രേമികളുടെ ഇടയിൽ നിൽകുന്നു. അഭിനയം, തിരക്കഥ, സംവിധാനം അങ്ങനെ അങ്ങനെ എല്ലാ രീതിയിലും ഈ ചിത്രം ഏറെ മനോഹരമാണ്. ജയറാം-രാജസേനൻ കോംബോയിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത് എന്ന് നിസ്സംശയം പറയാം.

© രോഹിത് മോഹൻ

Avatar

Staff Reporter