22
November, 2017
Wednesday
06:26 PM
banner
banner
banner

മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ ആരും ശ്രദ്ധിക്കാത്ത ചില തെറ്റുകൾ

മുഖം മനസ്സിന്റെ കണ്ണാടി എന്നാണ് സാധാരണ പറയാറ്, അങ്ങനെ എങ്കിൽ ആ മുഖം എപ്പോഴും തെളിമയോടും വൃത്തിയോടും ഇരിക്കേണ്ടതല്ലേ?  തീർച്ചയായും അത് കൃത്യമായി ചെയ്യുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും.  എന്നാൽ ആ വൃത്തിയാക്കലിന്റെ ഭാഗമായി കുറച്ച് നന്നായി തന്നെ വൃത്തിയായിക്കോട്ടെ എന്ന ചിന്തയിൽ സർവ്വ ശക്തിയും ഉപയോഗിച്ച് ഉരച്ച് കഴുകുന്നത് ചിലരുടെ ശീലമാണ്.  പക്ഷേ ഈ രീതി മുഖത്തെ മൃദുല ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാൻ കാരണമാകും.  തുടർന്ന് ചർമ്മം വരണ്ട് പോകാനും ഇത് കാരണമാകും. മുഖം അത്രയും ശക്തി ഉപയോഗിച്ച് കഴുകേണ്ടതില്ല.

അതുപോലെ മുഖം കഴുകാൻ ഉപയോഗിക്കുന്ന വെള്ളം അമിത ചൂടുള്ളതോ കൊടും തണുപ്പുള്ളതോ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  ഇളം ചൂടുള്ള ശുദ്ധമായ വെള്ളമാണ് മുഖം കഴുകാൻ ഉത്തമം. ദിവസേന 3-4  തവണയെങ്കിലും മുഖം ഇളം ചൂട് വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക.

സ്ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്നവർ ദിവസവും അത് നീക്കം ചെയ്തതിനുശേഷമേ ഉറങ്ങാവു.  ചർമ്മത്തിലെ ചെറിയ സുഷിരങ്ങൾക്ക് ദിവസവും കൃത്യമായ വായുസഞ്ചാരം അനിവാര്യമാണ്. അതുകൊണ്ട് രാത്രി ഉറങ്ങുന്നതിനു മുൻപ് മുഖത്തെ മേക്കപ്പും മറ്റ് ക്രീമുകളും കഴുകി കളയാൻ മറക്കതിരിക്കുക.  അങ്ങനെ നിങ്ങളുടെ മനസ്സിന്റെ നന്മയുടെ തെളിച്ചം മുഖമാകുന്ന കണ്ണാടിയിൽ വ്യക്തമായി പ്രതിഫലിക്കട്ടെ.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments


Gayathri Devi | Executive Editor


Related Articles & Comments