പരസ്പരം ആകർഷിക്കപ്പെടാൻ ആഗ്രഹിക്കാത്ത സ്ത്രീകളും പുരുഷന്മാരും കുറവാണെന്ന് പറയാം. വിപരീതലിംഗത്തിൽ പെട്ടവരോട് ആകർഷണം തോന്നുക എന്നത് അത്രയും ജൈവികമായ വാസനയാണ്. ഇവിടെയാണ് സ്ത്രീത്വം, പൗരുഷം എന്നെല്ലാമുള്ള സങ്കൽപങ്ങൾ സുപ്രധാനമാകുന്നത്.

താടിയും മസിലും ഉള്ള പുരുഷന്മാരുടെ എണ്ണം എന്ന അനിയന്ത്രിതം എന്ന നിലയിൽ കൂടിവരികയാണ്, പ്രത്യേകിച്ച് കേരളത്തിൽ. കട്ടിമീശയും രോമം നിറഞ്ഞ തടിച്ച ശരീരവുമായിരുന്നു ഒരു കാലത്ത് പുരുഷ സൗന്ദര്യത്തിന്റെ ലക്ഷണമെങ്കിൽ പുതിയ കാലത്ത് ആ സ്ഥാനം കയ്യടക്കിയിരിക്കുന്നത് കട്ടിമസിലും കട്ടതാടിയുമാണ്.
ഇന്നെവിടെ നോക്കിയാലും കട്ടിയുള്ള കറുത്ത താടിയും ദേഹത്ത് ഇറുകിയ വസ്ത്രങ്ങളും, റോയൽ എൻഫീൽഡുമായി നിൽക്കുന്ന പുരുഷ കേസരികളെ കാണാം. ഇവരെ ഫ്രീക്കന്മാർ എന്ന് എഴുതി തള്ളാൻ വരട്ടെ. സ്ത്രീകൾക്ക് ഏറെയിഷ്ടമുള്ള ഒരു കോമ്പിനേഷൻ തന്നെയാണ് ഇത്. പല തരുണീമണികളും അത് തുറന്ന് സമ്മതിക്കാറില്ലെങ്കിലും.

പുതിയ പഠനങ്ങൾ പ്രകാരം പ്രണയിക്കാൻ സ്ത്രീകൾക്ക് ഇഷ്ടം താടിയുള്ള പുരുഷന്മാരെയാണെന്ന്. യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ്ലൻഡ് 8000 സ്ത്രീകൾക്കിടയിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ക്ലിൻ ഷേവ് ചെയ്ത പുരുഷന്മാരെക്കാൾ താടിയുള്ള പുരുഷന്മാരാണ് സ്ത്രീകളുടെ കണ്ണിൽ കൂടുതൽ ഹോട്ടായി തോന്നുന്നതെന്നാണ് ഗവേഷകർ പറയുന്നത്.
മാത്രമല്ല, താടിയുള്ള പുരുഷന്മാരുമായുള്ള സ്ത്രീകളുടെ പ്രണയം ഏറെ നീണ്ടുനിൽക്കുമെന്നും പഠനം പറയുന്നു. ദീർഘകാല ബന്ധങ്ങൾക്ക് സ്ത്രീകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് താടിയുള്ള പുരുഷന്മാരെയാണ്. കൂടാതെ, താടിയില്ലാത്ത പുരുഷന്മാരുമായി സ്ത്രീകൾക്ക് ദീർഘകാല പ്രണയങ്ങൾക്ക് താൽപര്യമില്ലെന്നും ഈ പഠനം വ്യക്തമാക്കുന്നു. താടി പുരുഷത്വത്തിൻറെ പ്രതീകമായാണ് സ്ത്രീകൾ കാണുന്നത്. ഇതാണ് താടി പ്രണയത്തിന് കാരണവും.

തങ്ങളെ ഏതാപത്തിൽ നിന്നും രക്ഷിക്കാനും സംരക്ഷിക്കാനും സ്നേഹം നൽകാനും ഇങ്ങനെയുള്ള പുരുഷന്മാർക്ക് സാധിക്കും എന്ന് സ്ത്രീകൾ തങ്ങളുടെ ഉപബോധ മനസ് കൊണ്ട് ചിന്തിക്കുകയും ചെയ്യും. ഇത്തരത്തിൽ താടിയും ശരീരവുമുള്ള പുരുഷന്മാർ സ്ത്രീകളിൽ കരുത്തിന്റെയും ഗാംഭീര്യത്തിന്റെയും ചിത്രമാണ് സൃഷ്ടിക്കുക.
കൂടാതെ ചില സ്ത്രീകള്‍ക്കെങ്കിലും ചുംബിയ്ക്കുമ്പോള്‍ പുരുഷന്റെ താടി രോമം മുഖത്തുരസുന്നത് ഇഷ്ടമുള്ള അനുഭവമായിരിയ്ക്കുമെന്ന്. വൃത്തിയായി വെട്ടിയൊരുക്കിയ താടി പുരുഷന്മാര്ക്ക് ആഢ്യത്വം നല്കുമത്രെ. ഇതും സ്ത്രീകള്‍ താടിയുള്ള പുരുഷന്മാരെ ഇഷ്ടപ്പെടാനുള്ള ഒരു കാരണമാണ്. എന്നാല്‍ അലക്ഷ്യമായി കളയാതെ വൃത്തിയായി ത്തന്നെ താടിയൊരുക്കണമെന്ന് മാത്രം. മിക്ക സ്ത്രീകളും തങ്ങൾക്ക് താടിയും ബുള്ളറ്റും ഉള്ള പുരുഷന്മാരെയാണ് ഇഷ്ടം എന്ന് പറയുന്നത് വെറുതെയല്ല.

അതേസമയം ചെറിയൊരു വിഭാഗം സ്ത്രീകൾ ശക്തമായി താടിയെ എതിർക്കുന്നുമുണ്ട്. ഇതിന് അവർ കാണുന്ന കാരണം, വ്യക്തിശുചിത്വമാണ്. താടിയുള്ളവരിൽ വ്യക്തിശുചിത്വം കുറവായിരിക്കുമെന്നാണത്രേ ഇവർ പ്രതികരിച്ചത്.
സ്ത്രീകൾ എളുപ്പത്തിൽ ആകൃഷ്ടരാകുന്ന പുരുഷമുഖം എങ്ങനെയുള്ളതാണെന്നായിരുന്നു പഠനസംഘം അന്വേഷിച്ചത്. 17 മുതൽ 70 വയസ് വരെ പ്രായം വരുന്ന സ്ത്രീകളെയാണ് ഗവേഷകർ ഇതിനായി ഉപേയാഗിച്ചത്. പുരുഷനിലെ ചില പൊതുവായ ഘടകങ്ങൾ മിക്ക സ്ത്രീകളേയും ആകർഷിക്കുന്നുവെന്ന് ഇവർ കണ്ടെത്തി.