മലയാളം ഇ മാഗസിൻ.കോം

നിങ്ങൾ ടിക്ടോക്കിൽ വെറുതെയെങ്കിലും കയറിയിറങ്ങാറുണ്ടോ? എങ്കിൽ നിങ്ങൾക്കുമാകാം മിസ്‌ കേരള ടിക്ടോക്‌ സ്റ്റാർ

മലയാള മണ്ണിന്റെ റാണിയെ കണ്ടെത്തുന്ന മിസ് കേരള മത്സരം 20 -ാമത്തെ വര്‍ഷം ആഘോഷിക്കുമ്പോള്‍ പരമ്പരാഗതമായി നടന്ന് പോന്നിരുന്ന മത്സരങ്ങളില്‍ നിന്ന് ഡിജിറ്റല്‍ ഓഡിഷനിലൂടെ വ്യത്യസ്തത കൊണ്ട് വന്നിരിക്കുകയാണ്. ലോകത്തിലാദ്യമായാണ് ഒരു ബ്യൂട്ടി പേജന്റ് മത്സരാര്‍ത്ഥികളെ ഡിജിറ്റല്‍ ഓഡിഷന്‍ വഴി തിരഞ്ഞെടുക്കുന്നത്. ഡിജിറ്റല്‍ ഓഡിഷനിലൂടെ പുതുമ കൊണ്ട് വന്നത് ടിക്ടോകുമായി സംയോജിച്ചാണ്. ഹ്രസ്വ വീഡിയോകള്‍ നിര്‍മ്മിച്ച് മത്സരാര്‍ത്ഥികളുടെ കഴിവും സര്‍ഗ്ഗാത്മകതയും ഒരു വലിയ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ടിക്ക് ടോക്കിലൂടെ ലഭിച്ചത്.

ടിക് ടോക്കിലൂടെ വ്യത്യസ്ത കണ്ടൻ്റുകള്‍ നിർമ്മിക്കുന്നവർക്ക് ഇത്തവണത്തെ മിസ് കേരളയിലൂടെ ഒരു സുവർണ്ണാവസരമാണ് ഒരുക്കിയിരിക്കുന്നത്. ടിക് ടോക്കിലൂടെ പുതുമയാർന്ന കണ്ടന്റുകള്‍ നിര്‍മ്മിച്ച് പോസ്റ്റ് ചെയ്യുന്നത് വഴി അവരുടെ കഴിവുകളും സര്‍ഗ്ഗാത്മകതയും ആഗോള പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് എത്തുന്നത്.

സമൂഹമാധ്യമങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള സമയത്ത് വളരെ ചുരുങ്ങിയ സമയംകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഒരു ഇടം നേടിയ ആപ്ലിക്കേഷനാണ് ടിക്ക് ടോക്ക്. ലോകത്താകമാനം 150 കോടിയിലേറെ പേര്‍ ആപ്ലിക്കേഷന്‍ ഇതിനോടകം തന്നെ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു. 2019 ല്‍ ഇന്ത്യയില്‍ മാത്രം 28 കോടി ആളുകളാണ് ടിക്ടോക് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. വാട്‌സആപ്പും ഫേസ്ബുക്കും മെസഞ്ചറും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടികടോക്.

\"\"

മിസ് കേരള മത്സരം 20-ാമത്തെ വര്‍ഷം വിജയകരമായി എത്തിച്ചതിന്റെ സന്തോഷത്തിലാണ്, ഒപ്പം ഇത്തവണ ഡിജിറ്റല്‍ ഓഡിഷനിലൂടെ മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞതിലും. സോഷ്യല്‍ മീഡിയ പാട്‌നറായ ടികടോക്ക് വഴി മത്സരാര്‍ത്ഥികളുടെ ക്രിയാത്മകതയും സര്‍ഗ്ഗാത്മകതയും വലിയൊരു കാഴ്ചക്കാരുടെ മുന്നില്‍ എത്തിച്ചതിന്റെ സന്തോഷം വേറെയാണ്. കൂടാതെ മിസ് കേരളയിലൂടെ ടികടോക് സ്റ്റാറിനെയും കണ്ടെത്തുകയാണ് ഈ വര്‍ഷം. മിസ് കേരള ബ്യൂട്ടി പേജന്റ് ഡയറക്ടര്‍ റാം സി മേനോന്‍ വ്യക്തമാക്കി.

മിസ് കേരള ഇത്തവണ പുതിയ ഫോര്‍മാറ്റില്‍ കൊണ്ട് വന്നത് മത്സരാര്‍ത്ഥികള്‍ക്ക് ഒരുപാട് അവസരങ്ങളും നേടികൊടുക്കാനും അതോടൊപ്പം തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും സഹായകമായി. മത്സരാര്‍ത്ഥികളുടെ കഴിവുകള്‍ വലിയൊരു പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍, ടിക്ടോക് വക്താവ് വ്യക്തമാക്കി.

ടിക്ടോക്കിലൂടെ ക്രിയാത്മകമായ കണ്ടന്റുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരമാണ് മിസ് കേരളയിലൂടെ ലഭിക്കുന്നത്. മിസ് കേരള ടിക്ടോക് സ്റ്റാറാകാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒറിജിനല്‍ കണ്ടന്റുകള്‍ നിര്‍മ്മിച്ച് #BeADigtalStar എന്ന ഹാഷ്ടാഗോട് കൂടി പോസ്റ്റ് ചെയ്യുക. ബ്യൂട്ടി/ ഫാഷന്‍, മ്യൂസിക്, ട്രാവല്‍, ഡാന്‍സ്, ഫുഡ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ഇവയില്‍ ഏതെങ്കിലും ഒരു വിഷയം തിരഞ്ഞെടുത്താണ് കണ്ടന്റുകള്‍ നിര്‍മ്മിക്കേണ്ടത്.

ഈ ഒരവസരം ഡിസംബര്‍ ഏഴ് വരെയാണ്. മിസ് കേരള പ്ലാറ്റ്ഫോമിലൂടെ ടിക് ടോക് സ്റ്റാറാകാൻ ആഗ്രഹിക്കുന്നവർ ഈ https://vm.tiktok.com/9pTUvY/ ലിങ്കില്‍ ക്ലിക് ചെയ്ത് ഡീഡിയോ കണ്ടൻ്റുകള്‍ നിര്‍മ്മിച്ച് #BeADigtalStar എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് പോസ്റ്റ് ചെയ്താല്‍ മതിയാകും.

Avatar

Staff Reporter