മലയാളം ഇ മാഗസിൻ.കോം

ആൻഡ്രോയ്ഡ്‌ ഫോണുകളിൽ ബാറ്ററി ആയുസ്‌ വർദ്ധിപ്പിക്കാൻ ഫലപ്രദമായ ഒരു ആപ്‌

ആൻഡ്രോയ്ഡ്‌ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള പൊതുവായ പരാതി ബാറ്ററിയുടെ ആയുസ്സ്‌ വളരെ കുറവ്‌ എന്നതാണ്. ഫോണും ഫേസ്ബുക്കും വാട്ട്സ്‌ ആപ്പും തുടങ്ങി ഒരുവിധം എല്ലാ അപ്ലിക്കേഷൻസും രാവിലെ മുതൽ ഉപയോഗിക്കുകയാണെങ്കിൽ ഉച്ച ആകുമ്പോഴേക്കും ബാറ്ററി തീർന്നിട്ടുണ്ടാവും. പിന്നെ വിളിക്കാൻ ഫോണുമില്ല, വാട്ട്സ്‌ ആപ്പുമില്ല ഫേസ്ബുക്കുമില്ല. അതിനെ തടയിടാൻ ഇതാ ഒരു അപ്ലിക്കേഷൻ – GO Power Master. (ഇത്‌ കൂടാതെ നിരവധി ബാറ്ററി സേവിംഗ്‌ ആപ്പുകളും ഇപ്പോൾ ലഭ്യമാണ്.)

ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നത്‌ മൂലം 50 ശതമാനം വരെ ബാറ്ററിയുടെ ആയുസ്സ്‌ വർദ്ധിപ്പിക്കാൻ കഴിയും എന്നാണ് ഉപയോഗിക്കുന്നവർ നിസംശയം പറയുന്നത്‌. കൂടാതെ Radio, Wi-Fi, Brightness, തുടങ്ങി ഓരോ വിഭാഗങ്ങളെയും പ്രത്യേകം തരം തിരിച്ച് ബാറ്ററി ഉപയോഗം സെറ്റ് ചെയ്തു കൊടുക്കാവുന്നതുമാണ് എന്ന പ്രത്യേകതയുമുണ്ട്‌.

Avatar

Staff Reporter