നമ്മുടെ പ്രാഥമിക അവശ്യങ്ങളിൽ ഒന്നാണ് പണം. നമ്മളൊക്കെ തന്നെ ജോലി ചെയ്യുന്നത് പണം ഉണ്ടാക്കാൻ വേണ്ടി തന്നെയാണ്. എന്നാൽ പലർക്കും കഷ്ടപ്പെട്ട് പണം ഉണ്ടാകാൻ കഴിയുമെങ്കിലും അനുഭവിക്കാനുള്ള യോഗം കാണില്ല. അതിനു പല കാരണങ്ങളും ഉണ്ടാകാം. എന്നാൽ ഇതിനുള്ള പരിഹാര മാർഗ്ഗം വാസ്തുവിൽ ഉണ്ട്.
വാസ്തു പ്രകാരം വീടിന്റെ നിർമ്മിതി ശരിയല്ല എങ്കിലും സാമ്പത്തിക നഷ്ടം ഉണ്ടാകും. വീട് നിർമ്മാണം, സൂക്ഷിക്കുന്ന വസ്തുക്കൾ, അവയുടെ സ്ഥാനം, ബാത്റൂമിന്റെ സ്ഥാനം, അവിടുത്തെ വസ്തുക്കൾ എന്നിവ എല്ലാം തന്നെ വാസ്തു പ്രകാരമായിരിക്കണം. ഇത്തരം കാര്യങ്ങളെ പറ്റിയുള്ള അറിവില്ലായ്മ ആണ് പല സാമ്പത്തിക പ്രശ്നങ്ങൾക്കും കാരണം. ബാത്റൂമുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നമുക്ക് നോക്കാം.
1. ബാത്‌റൂമും നിർമ്മിക്കേണ്ട രീതി
സാധാരണയായി എല്ലാ വീടുകളിലും റൂമിനുള്ളിൽ തന്നെയാണ് ബാത്റൂം നിർമിക്കുന്നത്. ബാത്‌റൂമും ടോയ്‌ലറ്റുമെല്ലാം ഒരുമച്ച് ആണ് നിർമ്മിക്കുന്നത്. വാസ്തു പ്രകാരം ഇത് ദോഷമാണ്. രണ്ടും ഒരുമിച്ചു പണിയുന്നത് വീട്ടിൽ നെഗറ്റീവ് എനർജിക്കു കാരണമാകുന്നു. അതിനാൽ ബാത്‌റൂമും ടോയ്‌ലറ്റും രണ്ടിടത്തായി നിർമ്മിക്കണം എന്നാണ് വാസ്തു പറയുന്നത്. ബാത്റൂമിലെ വാതിൽ തുറന്നിടാൻ പാടില്ല. ഇത് ദോഷമാണെന്നാണ് വാസ്തു പറയുന്നത്. ബാത്റൂമിന്റെ വാതിൽ എപ്പോളും അടച്ചിടുന്നത് ധനനഷ്ടവും നെഗറ്റീവ് ഊർജവും ഇല്ലാതെയാക്കാൻ സഹായിക്കുന്നു.
2. ബാത്‌റൂമിലെ ചെടി, കണ്ണാടി, പൈപ്പ്
ബാത്‌റൂമിൽ ഏതെങ്കിലും ഒരു ചെടി വളർത്തുന്നത് ധനലാഭം ഉണ്ടാക്കും. അതുപോലെ നെഗറ്റീവ് എനർജിയെ ഇല്ലാതാക്കി വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കും. അതുപോലെ നമ്മൾ ബാത്‌റൂമിൽ കണ്ണാടി വയ്ക്കാറുണ്ട്. ഇത് വെക്കേണ്ടത് വടക്കു ദിശയിലാണ്. ഇത് മാത്രമല്ല പൈപ്പും വടക്കു ദിശയിൽ വയ്ക്കുന്നതാണ് നല്ലത്. പടിഞ്ഞാറ് ഭാഗത്താണ് ടോയ്ലറ്റ് വെക്കേണ്ടത്. ബാത്റൂമിലെ മുന്പിലത്തെ വാതിലിൽ ഒരിക്കലും കണ്ണാടി വയ്ക്കരുത്. ഇത് വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുന്നു. ധനനഷ്ടവും സംഭവിക്കാം.
3. ബക്കറ്റിന്റെ നിറത്തിലുമുണ്ട് കാര്യം
ബാത്‌റൂമില്‍ വയ്ക്കുന്ന ബക്കറ്റിന്റെ നിറവും സാമ്പത്തികവും ബന്ധപ്പെട്ടിരിക്കുന്നു. നീല നിറത്തിലുള്ള ബക്കറ്റ് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു എന്നാണ് വാസ്തു പറയുന്നത്. വീട്ടിൽ ഐശ്വര്യവും സാമ്പത്തികവും ഉണ്ടാക്കുന്നു. വീട്ടുകാർ തമ്മിലുള്ള വഴക്കു ഇല്ലാതാക്കാനും ഈ ബക്കറ്റ് സഹായിക്കും എന്ന് പറയാം. ബക്കറ്റ് വെച്ചാൽ മാത്രം പോരാ അതിൽ അല്പം വെള്ളവും ഉണ്ടാകണം. ബക്കറ്റ് ഒഴിഞ്ഞിരിക്കാൻ പാടില്ല എന്ന് അർഥം. ബക്കറ്റ് ഒഴിഞ്ഞിരുന്നാൽ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നാണ് വാസ്തു പറയുന്നത്.
ബാത്‌റൂം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ബാത്രൂം മാത്രമല്ല വീട് മുഴുവൻ വൃത്തിയായി സൂക്ഷിക്കണം. വൃത്തിയില്ലാത്ത വീട്ടിൽ ഐശ്വര്യവും ധനവും ഉണ്ടാകില്ല. വീട് എപ്പോഴും തൂത്തു തുടച്ചു സൂക്ഷിക്കേണ്ടത് അത്യാവശ്യം ആണ്. അതുപോലെ വീട്ടിലെ പൈപ്പിൽ ലീക്ക് ഉണ്ടാകുന്നത് ധനനഷ്ടം ഉണ്ടാക്കുന്നു. വെള്ളം പാഴാക്കുന്നത് വീട്ടിൽ ധന നഷ്ടം ഉണ്ടാക്കും. ലീക്ക് ഉണ്ടായാൽ അപ്പൊ തന്നെ കേടുപാടുകൾ തീർക്കേണ്ടതാണ്.