മലയാളിയുടെ നിത്യ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു സംഗതിയാണ് രണ്ട് നേരമുള്ള കുളി. എന്നാൽ രാവിലെ സൂര്യനുദിക്കും മുൻപു കുളിക്കണം. വൈകിട്ട് സൂര്യാസ്തമയത്തിനു മുൻപു മേൽ കഴുകാം, തല കുളിക്കരുത് എന്നാണ് ആയുർവേദ വിധി.

ബാത്ത് റൂമിൽ കയറിയാൽ നാം എന്താണ് ആദ്യം ചെയ്യുകയെന്നും എങ്ങനെയാണ് നമ്മുടെ കുളി പൂർത്തിയാക്കുന്നതെന്നും നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറുണ്ടാകില്ല. കാരണം അതൊരു ദിനചര്യയാണ്. ബാത്ത് റൂമിൽ കയറുമ്പോൾ തന്നെ അത് ഓട്ടോമാറ്റിക് ആയിട്ട് സംഭവിച്ചിരിക്കും.
അതേ സമയം കുളി ശ്രദ്ധയോടെ വേണം. ശിരസ്സിലേക്ക് ആദ്യമേ തണുത്ത വെള്ളം ഒഴിക്കുന്നതു നന്നല്ല. ആദ്യം നനയേണ്ടതു പാദം മുതൽ മുട്ടു വരെയാണ്. കുളത്തിലേക്കും മറ്റും നാം ഇറങ്ങി ചെയ്യുമ്പോൾ ഉള്ളം കാലിൽ നിന്നു ശിരസ്സ് വരെയുള്ള നാഡിയിലൂടെ ശരീരം തണുക്കാൻ പോകുന്നു എന്ന സന്ദേശം ശിരസ്സിൽ എത്തിയിരിക്കും. ശരീരത്തിന്റെ റിഫ്ലക്സ് ആക്ഷൻ അനുസരിച്ച് ശിരസ്സ് തയാറായി ഇരിക്കുകയും ചെയ്യും. അതിനാൽ സ്ഥിരമായി ശ്വാസംമുട്ട്, വലിവ്, ജലദോഷം, പനി എന്നിവ ഉണ്ടാകുന്നവരും നീരുവീഴ്ച, മേലുവേദന എന്നിവ വരുന്നവരും കുളി ഈ രീതിയിൽ മാറ്റിയാൽ നന്ന്.
അറിയാമോ കുളിയ്ക്കുമ്പോൾ നമ്മൾ ശരീരത്തിന്റെ ഏത് ഭാഗമാണ് ആദ്യം കഴുകുന്നത് എന്നത് അടിസ്ഥാനപ്പെടുത്തിയായിരിക്കും നമ്മുടെ സ്വഭാവം പ്രകടമാക്കുന്നതത്രെ. കുളിയ്ക്കുമ്പോൾ ശരീരത്തിന്റെ ഏത് ഭാഗമാണ് ആദ്യം കഴുകുക എന്നതിലൂടെ ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാം എന്നാണ് ശാസ്ത്രം.

ശരീരം കഴുകുമ്പോള്‍ ആദ്യം നെഞ്ചാണ് കഴുകുന്നതെങ്കില്‍ നിങ്ങള്‍ കാര്യങ്ങളെയെല്ലാം പ്രാക്ടിക്കലായി ചിന്തിയ്ക്കുന്ന വ്യക്തിയാണ് എന്നതാണ് സത്യം. കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ക്ഷമയോട് കൂടി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇത്തരക്കാര്‍.
കുളിയ്ക്കുമ്പോള്‍ മുഖമാണ് നിങ്ങള്‍ ആദ്യം കഴുകുന്നതെങ്കില്‍ ധനസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ധാരാളം ഉണ്ടാവും. പണമായിരിക്കും ഇവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
കുളിയ്ക്കുമ്പോള്‍ ആദ്യം കക്ഷമാണ് കഴുകുന്നതെങ്കില്‍ നിങ്ങള്‍ കഠിനാധ്വാനിയായിരിക്കും. മാത്രമല്ല പ്രശസ്തി നിങ്ങളെത്തേടിവരും. എന്നാല്‍ ആത്മാര്‍ത്ഥത ഏതെന്നും പൊള്ളത്തരം ഏതെന്നും മനസ്സിലാക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും.
കുളിയ്ക്കുമ്പോള്‍ മുടിയാണ് കഴുകുന്നതെങ്കില്‍ കലാപരമായ കഴിവുകള്‍ ഉള്ളവരായിരിക്കും നിങ്ങള്‍. എന്നാല്‍ കഴിവുകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന കാര്യത്തില്‍ പലപ്പോഴും നിങ്ങള്‍ പുറകിലായിരിക്കും. അതുകൊണ്ട് തന്നെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് കുറവായിരിക്കും.

കുളിയ്ക്കുമ്പോള്‍ സ്വ കാര്യ ഭാഗങ്ങള്‍ കഴുകുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. ഏത് കാര്യത്തിലും ആത്മവിശ്വാസത്തോട് കൂടി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിയും.
ഷോള്‍ഡറാണ് നിങ്ങള്‍ കുളിയ്ക്കുമ്പോള്‍ ആദ്യം കഴുകുന്നതെങ്കില്‍ നഷ്ടപ്പെടലുകളായിരിക്കും നിങ്ങള്‍ക്ക് എപ്പോഴും കൂടുതല്‍. മദ്യപിയ്ക്കുന്നവരും ചൂതുകളിയില്‍ താല്‍പ്പര്യമുള്ളവരുമായിരിക്കും ഇത്തരക്കാര്‍.
ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ കഴുകുന്നവരാണെങ്കില്‍ മനക്കരുത്ത് കൂടുതലുള്ളവരായിരിക്കും ഇവര്‍. മാത്രമല്ല സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍.

കുളിയില്‍ തന്നെ എണ്ണ തേച്ചുള്ള കുളിക്ക് പ്രത്യേക സ്ഥാനമുണ്ട്. അത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പണ്ട് കാലത്തുള്ള ആളുകള്‍ വിശ്വസിച്ചിരുന്നത് എണ്ണ തേക്കുമ്പോള്‍ അത് തലയിലൂടെയും, ചെവികളിലൂടെയും കാല്‍ പാദങ്ങളിലൂടെയും ശരീരത്തിനുള്ളില്‍ കടന്ന് ശരീര താപം കുറയ്ക്കാനും കാലാവസ്ഥയ്ക്കനുസൃതമായി ശരീരത്തെ പാകപ്പെടുത്തിയെടുക്കാനും കഴിയും എന്നാണ്.
എണ്ണ ശരീരത്തില്‍ തേച്ച് പിടിപ്പിക്കുമ്പോള്‍ അത് ശരീരത്തില്‍ പറ്റിപ്പിടിച്ചിട്ടുള്ള പൊടികളും മറ്റ് അഴുക്കുകളുമായി ലയിക്കുന്നു. പിന്നീട് കുറച്ച് സമയത്തിന് ശേഷം ഇത് ഇളം ചൂടുള്ള വെള്ളമുപയോഗിച്ച് കഴുകിക്കളയുമ്പോള്‍ അഴുക്കും പൊടിയും അതോടൊപ്പം പുറത്ത് പോകുന്നു. ഇത് ശരീരത്തിന്റെ താപ നില കുറച്ച് സന്തുലിതവും ഉന്മേഷഭരിതവുമായ അവസ്ഥ വീണ്ടെടുക്കാന്‍ സഹായിക്കുന്നു.