24
March, 2019
Sunday
07:06 PM
banner
banner
banner

പ്രളയം: ബാങ്കുകൾ പാസ്ബുക്ക്‌ അടിസ്ഥാന രേഖയായി സ്വീകരിക്കും, പിഴയും ചാർജും ഒഴിവാക്കി

പ്രളയവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളുടെയും പിഴയും ചാർജും ഒഴിവാക്കുമെന്ന് കാനറാ ബാങ്ക് ചെയർമാൻ അറിയിച്ചു. ഇവരെ ബി എസ് ബി ഡി എ അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കാൻ സമിതി ചെയർപേഴ്സണും കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ആയ പി വി ഭാരതി നിർദ്ദേശം നൽകി.

തിരിച്ചറിയൽ രേഖ നഷ്ടപ്പെട്ടവർക്ക് ഫോട്ടോ പതിപ്പിച്ച പാസ്സ്ബുക്ക് നൽകും. പ്രളയത്തിൽ രേഖകൾ നഷ്ട്ടപെട്ടവർക്ക് ബാങ്ക് പാസ്ബുക്ക് അടിസ്ഥരേഖയായി തീരുമാനിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് യൂണിയൻ തീരുമാനിച്ചു.

റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം മുഷിഞ്ഞ വികൃതമായ കീറിയ നോട്ടുകൾ എല്ലാ ശാഖകളിലും സ്വീകരിക്കും. ഇത് നേരിട്ടോ ഇൻഷുർ ചെയ്ത രജിസ്റ്റേഡ് പോസ്റ്റ് വഴിയോ റിസർവ് ബാങ്കിൽ എത്തിക്കാം. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, ഡെബിറ്റ് കാർഡ്, അക്കൗണ്ട് സ്‌റ്റേറ്റ്മെന്റ് തുടങ്ങി എല്ലാ ബാങ്ക് പ്രവർത്തങ്ങളും ഒക്ടോബർ 31 വരെ സൗജന്യമായി നൽകും.

സർക്കാർ അക്കൗണ്ടിൽ നേരിട്ട് നൽകുന്ന തുകയിൽ നിന്നും മിനിമം പിഴയും ചാർജും ഈടാക്കില്ല. ക്രെഡിറ്റ് കാർഡ് കുടിശ്ശിക വായ്പയായി മാറ്റും. ലേറ്റ് ഫീ വേണ്ടെന്നു വക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടു. ദുരിതകാലത്തു തിരിച്ചടയ്ക്കാൻ സാധിക്കാതിരുന്ന കാർഷിക വായ്പകൾക്കു സബ്സിഡി കിട്ടുന്ന തരത്തിൽ കാലാവധി നീട്ടി നൽകാനും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

[yuzo_related]

Comments


Related Articles & Comments