മലയാളം ഇ മാഗസിൻ.കോം

വിവിധ ബാങ്കുകളിലായി 1000 ത്തിലധികം ഒഴിവുകൾ, ഓൺലൈനായും അപേക്ഷിക്കാം

  • ദേനാ ബാങ്കിൽ 300 അവസരം

ദേന ബാങ്കും നോയിഡ ആസ്ഥാനമായുള്ള അമിറ്റി സർവകലാശാലയും ചേർന്ന്‌ നടത്തുന്ന പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ആൻഡ്‌ ഫിനാൻസ്‌ കോഴ്സിന്‌ അപേക്ഷ ക്ഷണിച്ചു.
300 സീറ്റുകളാണുള്ളത്‌ (ജനറൽ 206, ഒ.ബി.സി 22, എസ്‌.സി 62, എസ്‌.ടി 10)

നോയിഡയിൽ നടത്തുന്ന ഈ കോഴ്സ്‌ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ ദേന ബാങ്കിൽ പ്രൊബേഷനറി ഓഫീസർമാരായി നിയമനം ലഭിക്കും.
ഓൺലൈൻ എഴുത്തുപരീക്ഷ, ഗ്രൂപ്പ്‌ ചർച്ച, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ്‌ തിരഞ്ഞെടുപ്പ്‌. ഒരുവർഷമാണ്‌ കോഴ്സ്‌ കാലാവധി. ഇതിൽ 9 മാസം പഠനവും 3 മാസം പരിശീലനവുമായിരിക്കും. കോഴ്സ്‌ ഫീസ്‌ 3 ലക്ഷം.

യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.അല്ലെങ്കിൽ തത്തുല്യം. എസ്‌.സി, എസ്‌.ടി, അംഗ പരിമിത വിഭാഗക്കാർക്ക്‌ 55 ശതമാനം മാർക്ക്‌ മതി.
പ്രായം: 01.4.2017ന്‌ 20-29 വയസ്‌. 01.04.1988നു ശേഷവും 01.04.1998നു മുമ്പും ജനിച്ചവർ അപേക്ഷിച്ചാൽ മതി.

അപേക്ഷിക്കേണ്ട വിധം www.denabank.co.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ചു മനസിലാക്കിയശേ ഷം ഇതേ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ്‌ 9.

  • ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ 670 ഒഴിവ്‌

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക്‌ ഒഫ്‌ ഇന്ത്യ ഓഫീസർ (ക്രെഡിറ്റ്‌), മാനേജർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ 670 ഒഴിവുണ്ട്‌.

ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
1. ഓഫീസർ ക്രെഡിറ്റ്‌: 60 ശതമാനം മാർക്കോടെ ബി.കോം, എം.ബി.എ/പി.ജി.ഡി.ബി.എം / പി.ജി.ഡി.ബി.എ അല്ലെങ്കിൽ ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌/ഐ.സി.ഡബ്ലിയു.എ/കമ്പനി സെക്രട്ടറി, എം.ബി.എ, പി.ജി.ഡി.ബി.എം/പി.ജി.ഡി.ബി.എ അവസാന വർഷ പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. ഇവരുടെ ഫൈനൽ പരീക്ഷാഫലം 2017 ജൂൺ 30ന്‌ മുൻപ്‌ പുറത്തുവന്നിരിക്കണം.
2. മാനേജർ: 60 ശതമാനം മാർക്കോടെ ബി.കോം, എം.ബി.എ/പി.ജി.ഡി.ബി.എം/പി.ജി.ഡി.ബി.എ അല്ലെങ്കിൽ ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌/ഐ.സി.ഡബ്ലിയു.എ/കമ്പനി സെക്രട്ടറി, ബാങ്കുകളിലോ മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിലോ രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം വേണം.

ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക്‌ അപേക്ഷിക്കരുത്‌. എഴുത്തുപരീക്ഷയുടെ വിശദമായ സിലബസ്‌ www.bankofindia.co.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്‌.

അപേക്ഷിക്കേണ്ട വിധം: www.bankofindia.co.in എന്ന വെബ്സൈറ്റ്‌ വഴി ഓൺലൈൻ ആയാണ്‌ അപേക്ഷിക്കേണ്ടത്‌. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ്‌ 5.

  • പഞ്ചാബ്‌ നാഷണൽ ബാങ്കിൽ 45 സെക്യൂരിറ്റി മാനേജർ

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശസാത്കൃത ബാങ്കായ പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ മാനേജർ (സെക്യൂരിറ്റി) തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മിഡിൽ മാനേജ്മെന്റ്‌ ഗ്രേഡ്‌ സ്കെയിൽ രണ്ട്‌ വിഭാഗത്തിൽ പെടുന്ന തസ്തികയാണ്‌. ആകെ 45 ഒഴിവുകളുണ്ട്‌. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഓൺലൈൻ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. ആർമി/ നേവി/ എയർഫോഴ്സ്‌ വിഭാഗങ്ങളിൽ ഏതിലെങ്കിലും ഓഫീസർ തസ്തികയിൽ അഞ്ച്‌ വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ പോലീസ്‌/ പാരാമിലിട്ടറി/ കേന്ദ്ര പോലീസ്‌ സേനകളിൽ ഏതിലെങ്കിലും അസിസ്റ്റന്റ്‌ കമാൻഡന്റ്‌ തസ്തികയിൽ കുറയാതെയുള്ള അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം 01.01.2017ൽ 21-35 വയസ്‌. എസ്സി, എസ്ടി വിഭാഗക്കാർക്ക്‌ അഞ്ചും ഒബിസി വിഭാഗക്കാർക്ക്‌ മൂന്നും വർഷത്തെ ഇളവ്‌ ലഭിക്കും. ശമ്പളം 31,705-45,950 രൂപ. അപേക്ഷാ ഫീസ്‌ 300 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക്‌ 50 രൂപ. പിഎൻബി വെബ്സൈറ്റിൽനിന്ന്‌ ലഭിക്കുന്ന കാഷ്‌ വൗച്ചർ ഉപയോഗിച്ച്‌ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഫീസടയ്ക്കാം. അപേക്ഷിക്കേണ്ട വിധം ംംം.ു‍ി‍യ. ശിറശമ.ശി എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ ഫോമിന്റെ മാതൃക ഡൗൺലോഡ്‌ ചെയ്തെടുത്ത്‌ പൂരിപ്പിച്ച്‌ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഫീസടച്ചതിന്റെ കാഷ്‌ വൗച്ചറിന്റെ പകർപ്പും സഹിതം തപാലിൽ അയയ്ക്കണം. അപേക്ഷാ കവറിനു മുകളിൽ തസ്തിക ഏതെന്ന്‌ വ്യക്തമാക്കണം. സ്പീഡ്‌ പോസ്റ്റ്‌/രജിസ്റ്റേർഡ്‌ ആയി അയച്ച അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെയും ഫീസടച്ച കാഷ്‌ വൗച്ചറിന്റെയും ഓരോ പകർപ്പെടുത്ത്‌ സൂക്ഷിച്ചുവെക്കണം. അഭിമുഖത്തിന്‌ ക്ഷണിക്കപ്പെട്ടാൽ ഇത്‌ കൊണ്ടുവരണം. ഫീസ്‌ അടയ്ക്കേണ്ട അവസാന തീയതി മേയ്‌ ഒന്ന്‌. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി മേയ്‌ ആറ്‌.

Avatar

Staff Reporter