മലയാളം ഇ മാഗസിൻ.കോം

ജനുവരി മുതൽ ഈ മാറ്റം അറിയാതെ ബാങ്കിൽ പോയാൽ പണം പിൻവലിക്കാൻ കഴിയില്ല

രണ്ടായിരത്തി ഇരുപത്തി ഒന്ന്‌ ജനുവരിമാസം മുതൽ ബാങ്കിങ്‌ മേഖലയിൽ അടിമുടി മാറ്റം വരികയാണ്‌ അതുകൊണ്ട്‌ ഈ മാറ്റങ്ങൾ എന്തെല്ലാം എന്ന്‌ ജനങ്ങൾ അതായതു ബാങ്ക്‌ അക്കൗണ്ട്‌ ഉള്ളവർ എല്ലാവരും അറിഞ്ഞിരിക്കേണ്ടത്‌ വളരെ അത്യാവശ്യം ആണ്‌ അപ്പോൾ ആ മാറ്റങ്ങൾ എന്തൊക്കെ എന്ന്‌ നമുക്ക്‌ ഒന്ന്‌ പരിശോധിക്കാം.

ബാങ്കിങ്‌ മേഖലയും ആയി ബന്ധപെട്ടു റിസേർവ്വ്‌ ബാങ്ക്‌ സ്ഥിരമായി മാറ്റങ്ങൾ കൊണ്ടുവരിക പതിവാണ്. ഏതാനും മാസങ്ങൾക്കു മുമ്പ്‌ ബാങ്കിങ്‌ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പോസേറ്റെവ്‌ പേയിങ്‌ സിസ്റ്റം ചെക്കുകൾ മാറുന്നതിനായി ഏർപെടുത്തുവാൻ റിസേർവ്വ്‌ ബാങ്ക്‌ തീരുമാനിച്ചിരുന്നു.

ഇത്‌ പ്രകാരം ഇനിമുതൽ അൻപതിനായിരം രൂപയിൽ കൂടുതൽ വരുന്ന ചെക്‌ പേ മെന്റുകൾക്കു അതിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ കറക്റ്റ്‌ ആണോ ഉടമ തന്നെ ആണോ ചെക്ക്‌ കൊടുത്ത്‌ എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉടമയി ൽ നിന്നും ഉറപ്പു വരുത്തേണ്ടതായി ഉണ്ട്‌.

ഇതിന്റെ പശ്ചാത്തലത്തിൽ രണ്ടായിരത്തി ഇരുപത്തി ഒന്ന്‌ ജനുവരിമാസം മുതൽ ഈ ചെക്‌ പേമെന്റ്‌ സിസ്റ്റം നിലവിൽ വരും. ജനുവരിമാസം ഒന്നാം തിയതി മുതൽ ആകും പോസിറ്റീവ്‌ പേ സിസ്റ്റം നടപ്പിലാക്കുക.

Avatar

Staff Reporter