മലയാളം ഇ മാഗസിൻ.കോം

നിങ്ങൾക്ക്‌ ഒന്നിലധികം ബാങ്ക്‌ അക്കൗണ്ടുകൾ ഉണ്ടോ? എങ്കിൽ എത്രയും വേഗം ഉപയോഗിക്കാത്ത ബാങ്ക്‌ അക്കൗണ്ട്‌ ക്ലോസ്‌ ചെയ്തേക്കൂ, കാരണമുണ്ട്‌

ഇന്ന്‌ ബാങ്ക്‌ അക്കൌണ്ടുകൾ ഇല്ലാത്തവരായി ആരും കാണില്ല. മിക്കവർക്കും ഒന്നിൽ കൂടുതൽ അക്കൗണ്ടുകളും ഉണ്ടാവും. ക്ഷേമപെൻഷൻ, സ്‌കോളർഷിപ്‌, വ്യക്തിഗത വായ്പ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കു വേണ്ടി നിലവിലുള്ള അക്കൗണ്ടിനു പുറമേയാണ്‌ മറ്റൊരു ബാങ്കിൽ കൂടി പലരും അക്കൗണ്ട്‌ തുടങ്ങുന്നത്‌. ബാങ്കിന്റെ സേവനം തൃപ്തികരമല്ലെങ്കിലോ ഉപാധികളുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെങ്കിലോ പുതിയൊരു ബാങ്കിൽ അക്കൗണ്ട്‌ എടുക്കുന്നവരുടെ എണ്ണവും ചുരുക്കമല്ല. ഇത്തരം സാഹചര്യങ്ങളിൽ പഴയ അക്കൗണ്ടിന്റെ കാര്യം അറിഞ്ഞോണ്ട്‌ അവഗണിക്കുന്നതാണ്‌ പതിവ്‌. ഈ സാഹചര്യം പൊതുമേഖലാ ബാങ്കുകൾ കാര്യമായി മുതലെടുക്കുന്നു. മിനിമം ബാലൻസ്‌ ഇല്ലാത്തതിന്റെ ഇങ്ങനെയുള്ള അക്കൗണ്ടിൽ നിന്ന്‌ ചാർജ്ജ്‌ ഈടാക്കി കൊണ്ടെയിരിക്കുന്നു.

\"\"

അത്തരത്തിൽ അക്കൗണ്ടിൽ മിനിമം ബാലൻസ്‌ സൂക്ഷിക്കാത്തതിന്റെ പേരിൽർ രാജ്യത്തെ പ്രമുഖ ബാങ്കുകൾ വസൂലാക്കിയത്‌ പതിനായിരം കോടി രൂപയോളമാണ്‌. 2016- 2017 കാലയളവിൽ മാത്രം ഈടാക്കിയത്‌ 4989.55 കോടി രൂപയാണ്‌. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ 18 പൊതുമേഖലാ ബാങ്കുകൾ 6155.10 കോടിയും നാല്‌ പ്രമുഖ സ്വാകര്യ ബാങ്കുകൾ 3566.84 കോടിയോളം രൂപ പിഴയീടാക്കി. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ മാത്രം 2017-2108 കാലയളവിൽ ഈടാക്കിയത്‌ 2400 കോടി രൂപയാണ്‌.സ്വകാര്യ ബാങ്കുകളിൽ എച്ച്ഡിഎഫ്‌സി ബാങ്കാണ്‌ ഏറ്റവും കൂടുതൽ ഈടാക്കിയത്‌. 590 കോടി .

ചെയ്ത്‌ തരുന്ന സേവനത്തിന്‌ ചാർജ്ജ്‌ നിശ്ചയിക്കാൻ ബാങ്കുകൾക്ക്‌ റിസർവ്വ്‌ ബാങ്ക്‌ അനുമതി നൽകിയിരുന്നു. ബാങ്കുകളുടെ നയത്തിനും നൽകുന്ന സേവനങ്ങളുടെ നിരക്കിനും ആനുപാതികമായിട്ട്‌ വേണമെന്ന്‌ ഉത്തരവിൽ വ്യക്തമായിട്ടുണ്ട്‌. ഇതിന്റെ പേരും പറഞ്ഞാണ്‌ അക്കൗണ്ടിൽ മിനിമം ബാലൻസ്‌ ഇല്ലാത്തതിന്റെ പേരിൽ ഈ ബാങ്കുകൾ പിഴയടാക്കുന്നത്‌. ഇതിൽ ബലിയേടാകുന്നത്‌ സാധരണക്കാരും.

\"\"

റിസർവ്വ്‌ ബാങ്കിന്റെ മാർഗരേഖ പ്രകാരം ജൻധൻ അക്കൗണ്ടുകളുൾപ്പെടെയുള്ള സേവിങ്ങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകൾക്ക്‌ മിനിമം ബാലൻസ്‌ വേണ്ട്‌. ഇത്തരത്തിൽ 57.3 കോടി ബാങ്ക്‌ അക്കൗണ്ടുകളാണ്‌ രാജ്യത്ത്‌ ഉള്ളത്‌. ബാക്കിയുള്ള സേവിങ്ങ്‌സ്‌ അക്കൗണ്ടുകൾക്കാണ്‌ മിനിമം ബാലൻസ്‌ ബാധകമാവുന്നത്‌.

അക്കൗണ്ടിൽ മിനിമം ബാലൻസ്‌ ഇല്ലാതെ വന്നാൽ എസബിഐ ഈടാക്കുന്നത്‌ അഞ്ച്‌ രൂപ മുതൽ 15 രൂപ വരെയാണ്‌. എസ്ബിഐ 2017 ജൂണിൽ അക്കൗണ്ടിലെ മിനിമം ബാലൻസ്‌ അയ്യായിരമായി ഉയർത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ മെട്രോ‍ നഗരങ്ങളിൽ മിനിമം ബാലൻസ്‌ 3000 ആയും സെമി അർബൻ കേന്ദ്രങ്ങളിൽ 2000 ആയും ഗ്രാമീണ മേകലകളിൽ 1000 യായും കുറച്ചു.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
പലപ്പോഴും നിഷ്‌ക്രിയ അക്കൗണ്ടുകൾ ക്ലോസ്‌ ചെയ്യാത്തത്‌ ഇടപാടുകാർക്ക്‌ വലിയ ധനനഷ്ടം ഉണ്ടാക്കാറുണ്ട്‌. സാധാരണരക്കാരാണ്‌ ഈ വലയിൽ കുടുങ്ങുന്നത്‌. മിനിമം ബാലൻസിന്റെ കാര്യം ഓർക്കാതെ അപ്രതീക്ഷിതമായി എപ്പോഴെങ്കിലും ഇടപാടു നടത്തുകയും ഒരുമിച്ചു പണം നഷ്ടമാവുകയും ചെയ്യും. അതിനാൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന അക്കൗണ്ടുകൾ അധികം ചെലവില്ലാതെ അവസാനിപ്പിക്കുന്നതാണു നല്ലത്‌.

\"\"

ഒരിക്കൽ അവസാനിപ്പിച്ച അക്കൗണ്ട്‌ അതേ നമ്പറിൽ വീണ്ടും തുറക്കാൻ കഴിയില്ല. ഒട്ടും ആവശ്യം വരില്ല എന്ന സാഹചര്യത്തിൽ മാത്രം അക്കൗണ്ട്‌ അവസാനിപ്പിക്കാം. അല്ലെങ്കിൽ പ്രത്യേക അപേക്ഷ നൽകി മിനിമം ബാലൻസ്‌ ആവശ്യമില്ലാത്ത ബേസിക്‌ അക്കൗണ്ട്‌ ആക്കാം. ഹോം ബ്രാഞ്ചിൽ നേരിട്ടെത്തി അക്കൗണ്ട്‌ അവസാനിപ്പിക്കുന്നതിനുള്ള പ്രത്യേക ഫോം പൂരിപ്പിച്ചു നൽകണം. അക്കൗണ്ടിൽ നിക്ഷേപമെന്തെങ്കിലും ഉണ്ടെങ്കിൽ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റാം. സ്ഥിര നിക്ഷേപമുണ്ടെങ്കിൽ കാലാവധി കഴിയുന്നതു വരെ അക്കൗണ്ട്‌ അവസാനിപ്പിക്കാൻ കഴിയില്ല.

മിനിമം ബാലൻസ്‌ ആവശ്യമില്ലാത്ത ബേസിക്‌ സേവിങ്ങ്സ്‌ അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ പ്രത്യേക ചാർജുകളില്ല. അതേസമയം മറ്റ്‌ അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ ചില ബാങ്കുകൾ ചാർജ്ജ്‌ ഈടാക്കാറുണ്ട്‌. അക്കൗണ്ട്‌ ആരംഭിച്ച കാലാവധി കണക്കാക്കിയാണ്‌ ചാർജ്ജ്‌ ഈടാക്കുന്നത്‌. അക്കൗണ്ടുമായി ബന്ധപ്പെട്ടു വായ്പകൾ, ക്രെഡിറ്റ്‌ കാർഡ്‌ ഇടപാടുകൾ എന്നിവ ബാക്കിയുണ്ടെങ്കിൽ അവ അവസാനിപ്പിക്കണം.എടിഎം കാർഡ്‌, ഉപയോഗിക്കാത്ത ചെക്ലീഫ്‌, ക്രെഡിറ്റ്‌ കാർഡ്‌ എന്നിവ തിരിച്ചേൽപിക്കണം. പണം പിൻവലിക്കാനുണ്ടെങ്കിൽ ഇവ തിരിച്ചേൽപിക്കും മുൻപ്‌ പണം പിൻവലിക്കണം.

\"\"

ഏറ്റവും ചുരുങ്ങിയത്‌ ഒരു വർഷത്തേക്കെങ്കിലുമുള്ള ബാങ്ക്‌ സ്റ്റേറ്റ്മെന്റ്‌ എടുത്തു സൂക്ഷിച്ചു വയ്ക്കാം. അക്കൗണ്ട്‌ അവസാനിപ്പിച്ച്‌ ഒരു വർഷമെങ്കിലും ഇതു സൂക്ഷിച്ചു വയ്ക്കാൻ ശ്രദ്ധിക്കണം. അപേക്ഷ നൽകിയതിനു ശേഷം അക്കൗണ്ട്‌ അവസാനിപ്പിക്കപ്പെട്ടാൽ രജിസ്റ്റർ ചെയ്ത മൊബെയിൽ നമ്പറിലേക്കോ ഇ മെയിലിലേക്കോ ഇതു സംബന്ധിച്ച സന്ദേശമെത്തും.

Avatar

Staff Reporter