27
April, 2018
Friday
06:38 AM
banner
banner
banner

കപ്പിനും ചുണ്ടിനും ഇടയിൽ ബംഗ്ലാദേശിന്‌ നഷ്ടമായത്‌ അവരുടെ വലിയ സ്വപ്നം, വഴിത്തിരിവായത്‌ ആ ഒരു വിക്കറ്റ്‌!

നിദാഹസ്‌ ത്രിരാഷ്ട്ര കിരീടം അവസാന പന്ത്‌ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യ പിടിച്ചു വാങ്ങി. ജയിക്കാൻ 12 പന്തിൽ 34 റൺസ്‌ എന്ന നിലയിൽ നിൽക്കുമ്പോൾ ഏഴാമനായി പത്ത്മ്പതാം ഓവറിൽ ക്രീസിൽ എത്തിയ ദിനേശ്‌ കാർത്തിക്‌ 8 പന്തിൽ 3 സിക്സറും, 2 ഫോറും ഉൾപ്പടെ അടിച്ചു കൂട്ടിയ 29 റൺസാണ് ഇന്ത്യയെ വിജയ കിരീടത്തിൽ എത്തിച്ചത്‌. ദിനേശ്‌ കാർത്തിക്‌ ആണ് മാൻ ഓഫ്‌ ദി മാച്ച്‌.

18ആം ഓവർ എറിഞ്ഞ മുസ്താഫിസുർ സത്യത്തിൽ എറിഞ്ഞത്‌ ഓവർ ഓഫ്‌ ദി ടൂർണ്ണമന്റ്‌ ആണെന്ന് വേണമെങ്കിൽ പറയാം. മുസ്തഫിസുർ പതിനെട്ടാം ഓവർ ചെയ്യാൻ വരുമ്പോൾ ഇന്ത്യയ്ക്ക്‌ വേണ്ടിയിരുന്ന രൺ റേറ്റ്‌ 11.66 ആയിരുന്നു. എന്നാൽ ആ ഓവറിൽ മനീഷ്‌ പാണ്ഡെയും ശങ്കറും ചേർന്ന് നേടിയത്‌ വെറും 1 റൺസ്‌ മാത്രം. തുടർച്ചയായി 5 പന്തുകളിൽ റൺസ്‌ നേടാനാവാതെ ഇന്ത്യ പരാജയത്തിലേക്ക്‌ പോകുന്നു.

പതിനെട്ടാം ഓവറിന്റെ അവസാനം മനീഷ്‌ പാണ്ഡെ പുറത്തായതോടെയാണ് സ്ട്രൈക്കർ എൻഡിൽ കാർത്തിക്‌ എത്തുന്നത്‌. നേരിട്ട ആദ്യ പന്ത്‌ തന്നെ സിക്സ്‌ പറത്തിയ കാർത്തിക്‌ ആവേശകരമായ അന്ത്യത്തിലേക്ക്‌ മത്സരം നീങ്ങുന്നതിന്റെ സൂചന കാണിച്ചു.

അതേ സമയം വിജയ്‌ ശങ്കർ ബാറ്റിംഗ്‌ തുടർന്നുത്‌ തങ്ങൾക്ക്‌ അനുകൂലമാകുമെന്ന് കരുതിയ ബംഗ്ലാദേശ്‌ ത്രിരാഷ്ട്ര പരമ്പര കിരീടം സ്വപ്നം കണ്ട്‌ അവരുടെ സ്വതസിദ്ധമായ കോബ്ര നൃത്തം തുടങ്ങുകയും ചെയ്തിരുന്നു. അതേ സമയം തികഞ്ഞ സംയമനത്തോടെയാണ് ദിനേശ്‌ കാർത്തിക്‌ ക്രീസിലെത്തിയതും ബാറ്റ്‌ വീശിയതും.

ടൈറ്റിൽ വിന്നർ ആകാമെന്ന് കൊതിച്ച ബംഗ്ലാദേശിന്റെ വിജയത്തിന് പ്രധാനമായും പാണ്ഡെയുടെ വിക്കറ്റും, വിജയ്‌ ശങ്കറിന്റെ വിക്കറ്റുമാണ് തിരിച്ചടിയായതെന്ന് പറയാം. അപ്പോഴൊക്കെയും സ്ട്രൈക്ക്‌ കിട്ടിയത്‌ കാർത്തികിനാണ്. കിട്ടിയ അവസരം കാർത്തിക്‌ നന്നായി തന്നെ വിനിയോഗിച്ചു.

നേരത്തെ ഇന്ത്യക്കെതിരായ മത്സരത്തിന് തങ്ങൾക്ക്‌ യാതൊരു തരത്തിലുമുള്ള പ്രഷർ ഇല്ല എന്ന് ബംഗ്ലാദേശ്‌ ക്യാപ്റ്റൻ ഷക്കിബ്‌ അൽ ഹസൻ വ്യക്തമാക്കിയിരുന്നു. അവർ തികഞ്ഞ ആത്മവിശ്വാസത്തിലുമായിരുന്നു. എന്നാൽ അവസാന പന്ത്‌ വരെ ആവേശം നിറഞ്ഞു നിന്ന മത്സരം അക്ഷരാർത്ഥത്തിൽ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യ തട്ടിയെടുക്കുകയായിരുന്നു.

അത്യന്തം ആവേശകരമായ ആ അവസാന ഓവർ കാണാം:

RELATED ARTICLES  പാണ്ഡ്യയുടെ ബൗണ്ടറി അമ്പയറിന്റെ 'നല്ല ജീവൻ എടുത്തു' രക്ഷപെട്ടത്‌ തലനാരിഴയ്ക്ക്‌, വീഡിയോ കാണാം!
[yuzo_related]

Comments



Related Articles & Comments