മലയാളം ഇ മാഗസിൻ.കോം

ജ്യോതിഷ വിശ്വാസ പ്രകാരം വീട്ടിൽ ഒരു \’ഓടക്കുഴൽ\’ സൂക്ഷിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ!

ഭവനത്തിൽ സമ്പത്തും സമാധാനവും ഐശ്വര്യം ആഗ്രഹിക്കുന്നെങ്കിൽ കൊണ്ടു വരു വീട്ടിൽ ഒരു \’ഓടക്കുഴൽ\’

\"\"

സ്വന്തം വീട്ടിൽ എന്നും ശാന്തിയും സമാധാനവും കളിയാടണം എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകുമോ? വീട്ടിലെ അംഗങ്ങൾ എല്ലാവരും ആയുരാരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കണം, ഒപ്പം ധനത്തിനും അന്നത്തിനും കുറവുണ്ടാകരുത്‌.. ഇങ്ങനെ ഒക്കെ ആഗ്രഹിക്കാത്തവർ കുറയും. എന്നാൽ എല്ലായിപ്പോഴും എത്രയൊക്കെ പരിശ്രമിച്ചാലും ചിലപ്പോൾ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാൻ പാടുപെടുന്നവർ നമുക്കിടയിൽ എണ്ണത്തിൽ കൂടുതലാണെങ്കിലേ ഉള്ളു. പൈസ വരുന്നുണ്ട്‌ എന്നാൽ ആവശ്യത്തിന് കൈയ്യിൽ കാശുണ്ടാകാതിരിക്കുക എന്നത്‌ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം തന്നെയാണ്. എന്താവും ഇതിന് കാരണം? ജ്യോതിശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ നമ്മുടെ വീട്ടിൽ തന്നെ നിലനിൽക്കുന്ന \’വിപരീത ഊർജ്ജം\’ അഥവ \’നെഗറ്റീവ്‌ എനർജി\’യാണ് ഇത്തരത്തിലുള്ള വിട്ടുമാറാത്ത കഷ്ടതകളുടെ കാരണം അറിയാനും പരിഹാരം കാണാനും അവസരം നൽകാത്തത്‌ എന്നാണ്.

ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങളെ സ്ഥിരമായി അഭിമുഖീകരിക്കുന്നവർ വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട ചില പരമ്പരാഗത രീതികൾ അവലംബിക്കുന്നത്‌ ഗുണകരമാണത്രേ. അതിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് \’വീട്ടിൽ ഒരു ഓടക്കുഴൽ സൂക്ഷിക്കുന്നത്‌\’.

\"\"

ഏത്‌ ഗൃഹത്തിലാണോ ആണോ ബാംസുരി അഥവ ഓടക്കുഴലിന്റെ സാന്നിധ്യം ഉള്ളത്‌ അവിടെ ഭഗവാൻ ശ്രീകൃഷന്റെ കൃപാ കടാക്ഷം എപ്പോഴും ഉണ്ടാകും എന്നാണ് വിശ്വാസം. മാത്രമല്ല സമ്പത്തിനോ സൗഹാർദ്ദത്തിനോ ഒരിക്കലും ഒരു കുറവും വരില്ലത്രേ. കൂടാതെ വീട്ടിലെ അംഗങ്ങൾ തമ്മിൽ എല്ലായിപ്പോഴും പരസ്പര സ്നേഹം നിലനിൽക്കുകയും ചെയ്യും. പുരാതനകാലം മുതൽ ഓടക്കുഴലിനെ പവിത്രവും ശുഭകരവുമായിട്ടാണ് കരുതിപ്പോരുന്നത്‌.

ഓടക്കുഴൽ നാദം പ്രേമം വർഷിയ്ക്കുന്നു, അതുകൊണ്ട്‌ തന്നെ ഏത്‌ വീട്ടിൽ ആണോ ഓടക്കുഴൽ ഉള്ളത്‌, എവിടെയാണോ മുരളീ നാദം എല്ലായിപ്പോഴും മുഴങ്ങി കേൾക്കുന്നത്‌ അവിടെ പ്രേമം അഥവ പവിത്രമായ സ്നേഹം, ഉത്സാഹം എന്നിവയ്ക്ക്‌ ഒരു കുറവും ഉണ്ടാകില്ല എന്നാണ് ജ്യോതിശാസ്ത്രത്തിന്റെ നിഗമനം.

വാസ്തുശാസ്ത്രം അനുസരിച്ചും ഭവനത്തിൽ ഓടക്കുഴൽ ഉണ്ടാകുന്നത്‌ വിപരീത ഊർജ്ജത്തെ അകറ്റി അനുകൂലമായ ഊർജ്ജം അവിടെ നിറയ്ക്കാൻ സഹായകമാകും എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. ഓടക്കുഴലിന്റെ സാന്നിധ്യം കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹവും സഹവർത്തിത്വവും എന്നെന്നും നിലനിർത്തുകയും, അതുവഴി ശാന്തിയും സമാധാനവും ആ ഭവനത്തിൽ കളിയാടുവാനും വഴിയൊരുക്കും.

അപ്പോൾ വീട്ടിൽ ഒരു ഓടക്കുഴൽ വാങ്ങി വയ്ക്കാൻ ഇനി വൈകണ്ട.

Avatar

Gayathri Devi

Gayathri Devi | Executive Editor