മലയാളം ഇ മാഗസിൻ.കോം

ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട്‌ നിർണ്ണായക വെളിപ്പെടുത്തൽ, കാര്യങ്ങളുടെ പോക്ക് സിനിമാ സ്റ്റൈലിൽ തന്നെ!

ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്; അപകടമരണം കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന് സംശയം?

\"\"

ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. അപകടമരണം കരുതികൂട്ടിയുള്ള കൊലപാതകമാണെന്നുള്ള സംശയങ്ങള്‍ക്ക് ബലം നല്‍കുന്ന തരത്തിലുളള നിര്‍ണായക മൊഴികളും തെളിവുകളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാര്‍ നിര്‍ത്തി ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കുടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി തിരിച്ചതിനിടെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി കൊല്ലത്തെ കടയുടമ ഷംനാദ് രംഗത്തെത്തിയിരിക്കുന്നത്.

ഡിവൈഎസ്പി ഹരികൃഷ്ണനോട് ഷംനാദ് മൊഴി വെളിപ്പെടുത്തിയത്. ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എടുത്തുകൊണ്ടു പോയി. ഹര്‍ഡ് ഡിസ്‌ക് കൊണ്ടുപോയി തിരികെ എത്തിച്ചുവെന്നാണ് മൊഴിയില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം കടയില്‍ നിന്ന് ശേഖരിച്ചിരുന്നില്ല. പൊലീസ് അന്വേഷണത്തിനിടെയാണ് ഹാര്‍ഡ് ഡിസ്‌ക് പ്രകാശ് തമ്പി കൊണ്ടുപോയത്.

\"\"

മറ്റൊരു സുപ്രധാന തെളിവായി മാറിയേക്കാവുന്ന ഒന്നാണ് കാറിന്റെ ഡ്രൈവിങ് സീറ്റിലെ രക്തക്കറ ആരുടേതെന്നതിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ഇതുകൂടി ലഭിച്ചാല്‍ ആരാണ് വണ്ടിയോടിച്ചതെന്ന് വ്യക്തമാവും. അതേസമയം അര്‍ജുന്റേത് ഡ്രൈവിങ് സീറ്റിലിരുന്നാലുണ്ടാകുന്ന പരിക്കുകള്‍ മാത്കമാണെന്ന് പൊലീസ് പറയുന്നു. തൃശ്ശൂരില്‍ നിന്ന് വാഹനം പുറപ്പെടുമ്പോള്‍ വണ്ടിയോടിച്ചത് അര്‍ജുനാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. അമിത വേഗതയിലാണ് വാഹനം തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ത്തന്നെ സഞ്ചരിച്ചത്. വാഹനത്തില്‍ ഒരു കൊച്ചു കുഞ്ഞിനെയും വച്ച് എന്തിനാണ് ഇത്ര അമിതവേഗതയില്‍ വാഹനമോടിച്ചത്.

അപകടമുണ്ടായ ദിവസം വാഹനം 231 കിലോമീറ്റര്‍ സഞ്ചരിക്കാനെടുത്തത് വെറും രണ്ടര മണിക്കൂര്‍ മാത്രമാണ്. രാത്്രി ഒരു മണിയോടെ വാഹനത്തിന്റെ അമിത വേഗത മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറയില്‍ പെട്ടിരുന്നു.
ഇത് ഒരു പ്രധാനതെളിവായി കണക്കിലെടുക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം.

\"\"

വാഹനം അപകടത്തില്‍ പെടുമ്പോള്‍ മുന്‍സീറ്റിലിരുന്നയാളുടെ കാല് കുടുങ്ങിക്കിടക്കുകയായിരുന്നെന്നും രക്ഷിക്കാന്‍ അയാള്‍ നിലവിളിക്കുകയായിരുന്നെന്നുമാണ് സാക്ഷിമൊഴികള്‍. കുഞ്ഞ് മുന്നില്‍ ബ്രേക്കിന്റെ തൊട്ടടുത്ത് കുരുങ്ങിക്കിടക്കുകയായിരുന്നു. ലക്ഷ്മി മുന്‍സീറ്റിലായിരുന്നു. പിന്‍സീറ്റിലിരുന്നയാള്‍ മുന്നോട്ട് തെറിച്ച് പരിക്കേറ്റ് ബോധമില്ലാതെ കിടക്കുകയായിരുന്നു. എന്നാല്‍ ആരാണ് വാഹനമോടിച്ചതെന്നതില്‍ ഇപ്പോഴും പൊലീസിന് കൃത്യമായ തെളിവുകളില്ല. അര്‍ജുന്‍ തന്നെയാണ് വാഹനമോടിച്ചതെന്നാണ് ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരിക്കുന്നത്. അര്‍ജുന്‍ ആദ്യം മൊഴി നല്‍കിയത് ബാലഭാസ്‌കറാണെന്നുമായിരുന്നു.

അതേ സമയം ഡ്രൈവര്‍ അര്‍ജുന്‍ ഒളിവിലെന്ന് ക്രൈംബ്രാഞ്ച്. ഇയാള്‍ അസമിലാണുള്ളതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അപകടത്തില്‍ പരുക്കേറ്റ അര്‍ജുന്‍ ദൂരയാത്രയ്ക്ക് പോയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇയാള്‍ വിഷ്ണുവിനൊപ്പം ഉണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം.

Avatar

Staff Reporter