മലയാളം ഇ മാഗസിൻ.കോം

ബാലഭാസ്കറും ലക്ഷ്മിയും പിന്നെ ആക്സിഡന്റും: പുറത്തു വരുന്നത്‌ അത്ര ശുഭകരമായ വാർത്തകൾ അല്ല

ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തില്‍ നിഗൂഡതകള്‍ ഏറുന്നു. മലയാളികളെ കണ്ണീരിലാഴ്ത്തിയ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ വമ്പന്‍ സ്രാവുകളോ?ബാലഭാസ്‌കറിന്റെ ജീവനെടുത്ത അപകടത്തിന് പിന്നില്‍ ആത്മാര്‍ത്ഥ സുഹൃത്തോ? വെന്റ്റ്റിലേറ്ററില്‍ കിടന്നപ്പോഴും ബാലു ലക്ഷമിയുടെ അമ്മയോട് പറഞ്ഞിരുന്നു വാഹനം ഓടിച്ചത് ഡ്രൈവറായിരുന്നയെന്ന്. ദൃക്‌സാഷികളും ബന്ധുക്കളും തങ്ങളുടെ എല്ലാ സംശയവും ആദ്യം തന്നെ കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡി.വൈ.എസ്പി.ക്ക് എഴുതി നല്‍കിയിരുന്നു എന്നിട്ടും എന്തുകൊണ്ടാണ് പോലീസ് ഈ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തത്.

\"\"

അപകടം നടന്ന രീതിവെച്ച് പരിശോധിക്കുമ്പോള്‍ അപകടത്തിലെ ദുരൂഹത വ്യക്തമാണ്. അപകട സ്ഥലത്ത് നിന്നും രണ്ട് പേര്‍ ഓടിമറയുന്നത് കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലിനും പോലീസ് വേണ്ടത്ര ബലം നല്‍കിയില്ല. അപകടത്തിന് ശേഷം തന്റെയും ബാലഭാസ്‌ക്കറുടെയും പേഴ്‌സുകളും തന്റെ മൊബൈയില്‍ ഫോണും ബാഗും തിരികെ ലഭിച്ചു. എന്നാല്‍ ബാലഭാസ്‌ക്കറുടെ മൊബൈല്‍ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇത് പ്രകാശ് തമ്പിയുടെ കൈയിലുണ്ടാകാമെന്ന് ലക്ഷ്മി ഉറപ്പിച്ച് പറയുന്നു. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ആശുപത്രിയിലെ പ്രകാശ് തമ്പിയുടെ പെരുമാറ്റത്തില്‍ ആദ്യം തന്നെ സംശയമുണ്ടായിരുന്നു. അപകടത്തിലെ ദൂരൂഹതയെ കുറിച്ച് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

ഡ്രൈവറെ കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല അപകടത്തിന് ശേഷം തന്റെയും ബാലഭാസ്‌ക്കറുടെയും പേഴ്‌സുകളും തന്റെ മൊബൈയില്‍ ഫോണും ബാഗും തിരികെ ലഭിച്ചു. എന്നാല്‍ ബാലഭാസ്‌ക്കറുടെ മൊബൈല്‍ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇത് പ്രകാശ് തമ്പിയുടെ കൈയിലുണ്ടാകാമെന്നും ലക്ഷ്മി പറഞ്ഞു. ബാലഭാസ്‌ക്കറുടെയും മകളുടെയും മരണത്തിന് കാരണമായ അപകടത്തിന് പിന്നില്‍ ആരുടെയെങ്കിലും ഇടപെടലുകളുണ്ടായിട്ടുണ്ടെങ്കില്‍ അത്‌തെളിയിക്കപ്പെടണമെന്നും ലക്ഷ്മി പറഞ്ഞു.

\"\"

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ വിഷ്ണു ബാലഭാസ്‌കറിന്റെ സഹപാഠിയും സുഹൃത്തുമാണ്. ബാലഭാസ്‌കറിന്റെ സംഗീതപരിപാടികള്‍ വിദേശത്തു സംഘടിപ്പിച്ചിരുന്നതില്‍ വിഷ്ണുവിനും പങ്കുണ്ടായിരുന്നു. റവന്യൂ ഇന്റലിജന്‍സ് തിരയുന്ന വിഷ്ണു ഒളിവിലാണ്. ഇയാള്‍ക്കെതിരേയും ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. വിഷ്ണു തിരുവനന്തപുരം തിരുമല സ്വദേശിയാണ്. ഏറെക്കാലമായി ദുബായിലാണ്. നാട്ടില്‍ ഇടയ്ക്കിടെ വന്നുപോകാറുണ്ട്. സംഗീതനിശയ്ക്കുവേണ്ടിയുള്ള യാത്രകളെ വിഷ്ണുവും സംഘവും ദുരുപയോഗം ചെയ്തിട്ടുണ്ടാകാന്‍് സാധ്യതയുണ്ട്.

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വയലിനിസ്റ്റാണ് ബാലഭാസ്‌കറിന്റെ ഗുരുവും അമ്മാവനുമായ ബി ശശികുമാര്‍. ബാലഭാസ്‌കറിന്റെ മരണം ഏറെ തളര്‍ത്തിയവരില്‍ ഒരാളാണ് ശശികുമാര്‍. ബാലഭാസ്‌കറിന്റെ മരണത്തില്‍ ശശികുമാറും മൗനം വെടിയുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശ് തമ്പിയും വിഷ്ണുവും പ്രശ്‌നക്കാരാണെന്ന് ബാലഭാസ്‌കറിനോട് പറഞ്ഞിരുന്നതായി ശശികുമാര്‍ വെളിപ്പെടുത്തി. സ്വര്‍ണ്ണക്കടത്ത് മാഫിയയ്ക്ക് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടെന്ന സൂചനയാണ് അമ്മാവന്‍ ശശികുമാറും ചര്‍ച്ചയാക്കുന്നത്. ബാലുവിന്റെ മരണ ശേഷം ലക്ഷമിയെ ഒന്നു കാണാന്‍ പോലും പ്രകാശ് സമ്മതിച്ചില്ല. മരണ ശേഷം എല്ലാം നിയന്ത്രിച്ച തമ്പി അന്വേഷണം മന്ദഗതിയിലാക്കിയെന്നും ബന്ധു പ്രിയ സാമ്പത്തിക കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വിഷ്ണു പറഞ്ഞത് വിവരങ്ങള്‍ ഒന്നും നല്‍കേണ്ടെന്നും ആയിരുന്നു.

സ്വര്‍ണ്ണക്കടത്തില്‍ ബാലഭാസ്‌കറിന് പങ്കില്ലെന്നു തന്നെയാണ് സ്ഥിരീകരണം . പിടിയിലായത് ദുബായിലെ സംഗീത നിശകളില്‍ വയലിനിസ്റ്റിനെ അനുഗമിച്ചിരുന്ന പ്രകാശ് തമ്പി സംഗീതോപകരണങ്ങള്‍ക്കിടയില്‍ സ്വര്‍ണം കടത്തിയത് ബാലഭാസ്‌കര്‍ അറിയാതെയാണ്. പിടിയിലാകാനുള്ളത് സംഗീത പ്രതിഭയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്ത വിഷ്ണുവാണ്. സ്വര്‍ണ്ണക്കടത്തിലെ പ്രതികള്‍ വെറും കോഓര്‍ഡിനേറ്റര്‍മാരെന്ന് ഭാര്യ പറയുമ്പോള്‍ അച്ഛന് വിശദീകരിക്കുന്നത് ദുരൂഹതകളും. ഇതെകുറിച്ച് അദ്ദേഹം പറഞ്ഞപ്പോള്‍ മകന്‍ പണം കൊടുക്കാനുണ്ടെന്ന് ആരോപിച്ച് മാനനഷ്ടകേസ് കൊടുത്ത് അച്ഛനെ നിശബ്ദനാക്കി.

\"\"

ശസ്ത്രക്രിയ വിജയമായതിനാല്‍ 48 മണിക്കൂറിനകം പൂര്‍ണ്ണ ബോധം തിരിച്ചു കിട്ടുമെന്നും മരുന്നുകളോട് അതിവേഗം പ്രതികരിക്കുന്നതും ആശ്വാസമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങിയത്. ബാലഭാസ്‌കറിന്റെ മാനേജര്‍മാരായ വിഷ്ണുവിനെയും പ്രകാശ് തമ്പിയെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് അമ്മാവന്‍ ബി ശശികുമാറിന്റെ വെളിപ്പെടുത്തല്‍. ഇവര്‍ പ്രശ്‌നക്കാരാണെന്ന് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബാലുവിന്റെ അവസാന യാത്രയില്‍ എന്തൊക്കയോ ഇടപാടുകള്‍ നടന്നിട്ടുണ്ട്. അപകടം സംഭവിക്കുമ്പോള്‍ കാറിനകത്ത് സ്വര്‍ണം ഉണ്ടായിരുന്നതായ് ശശികുമാര്‍ പറയുന്നു. ബാലുവിന്റെ അവസാന യാത്രയില്‍ എന്തൊക്കയോ ഇടപാടുകള്‍ നടന്നിട്ടുണ്ട്. അപകടം സംഭവിക്കുമ്പോള്‍ കാറിനകത്ത് സ്വര്‍ണം ഉണ്ടായിരുന്നതായും ശശികുമാര്‍ പറയുന്നു. എന്നാല്‍ യാത്രയുടെ ഒരു ഘട്ടത്തിലും അസ്വഭാവികമായി ഒന്നും ഉണ്ടായിരുന്നില്ലെന്ന് ലക്ഷ്മിയും പറയുന്നു. പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തു വരട്ടെയെന്നും ലക്ഷ്മി.

എന്നാല്‍ ബന്ധു പ്രിയാ വേണുഗോപാല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത് ദുരൂഹതയുടെ ആഴം കൂട്ടുന്നു. ബാലഭാസ്‌കറിന് അപകടം നടന്നപ്പോള്‍ മുതല്‍ ഞങ്ങള്‍ സാക്ഷിയാകേണ്ടി വന്ന അനേകം നാടകങ്ങള്‍ക്ക് ഇപ്പോള്‍ വന്ന ഈ സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധമുണ്ടോ എന്ന് ഞങ്ങളിന്ന് സംശയിക്കുന്നുവെന്നാണ് പോസ്റ്റ്. ആദ്യദിവസം മുതല്‍ ഞങ്ങള്‍ സംശയിച്ചിരുന്ന ആളുകള്‍ തന്നെ ഈ കേസില്‍ അപ്രതീക്ഷിതമായി പ്രതിസ്ഥാനത്ത് വരുമ്പോള്‍ ഇതെല്ലാം തമ്മില്‍ ബന്ധമില്ല എന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല. ബാലുവിന് സാമ്പത്തികകാര്യങ്ങള്‍ വല്ലാത്ത ടെന്‍ഷനും ആയിരുന്നു എന്നു മാത്രം ഞങ്ങള്‍ക്കറിയാം. അതിനാലാണ് അതെല്ലാം നോക്കിനടത്താന്‍ \’ഇത്രയും വിശ്വസ്തരെ\’ കൂടെക്കൂട്ടിയതും. സത്യം എന്തായാലും അത് പുറത്തു വരട്ടെയെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇതിന് പിന്നാലെയാണ് ശശികുമാറും പ്രതികരണവുമായി എത്തുന്നത്.

ആ യാത്ര മകള്‍ക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരില്‍ ആക്കി തീര്‍ത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാല്‍ ക്ഷേത്രത്തില്‍ പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലില്‍ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്? . ലക്ഷ്മിയുടെ ബാഗില്‍ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വര്‍ണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കില്‍ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വര്‍ണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികള്‍ക്ക് വിദേശങ്ങളില്‍ പോകുമ്പോള്‍ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകള്‍ നടത്തിയിരുന്നതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ?എന്നീ ചോദ്യങ്ങളാണ് പ്രിയ പ്രധാനമായും ഉയര്‍ത്തിയത്.

ബാലുവിന്റെ ലക്ഷങ്ങള്‍ വിലയുള്ള വയലിനുകള്‍ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വില്‍ക്കാന്‍ തീരുമാനിച്ചതാര്? വിഷ്ണുവിനെയും തമ്പിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടില്‍ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെന്‍സ് കാര്‍, ഫോണ്‍, എടിഎം കാര്‍ഡുകള്‍ ഇവയെലാം ആക്‌സിഡന്റ് നടന്നപ്പോള്‍ മുതല്‍ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്പിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ? എന്നും പ്രിയ ചോദിച്ചിരുന്നു. ഇതെല്ലാം ശരിവയ്ക്കും വിധമാണ് ശശികുമാറിന്റേയും പ്രതികരണം.

\"\"

എല്ലാ ഡോക്ടര്‍മാരോടും അപേക്ഷിച്ചിട്ടു ഒടുവില്‍ പൂര്‍ണ നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവില്‍ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോര്‍മല്‍ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്? ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകല്‍ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിനു? ബാലുവിന്റെ മാനേജര്‍മാരെ ഉള്‍പ്പടെ തന്റെ നിയന്ത്രണത്തിലാക്കിയ ആ സ്ത്രീയുടെ ഉദ്ദേശങ്ങള്‍ എന്തായിരുന്നു? എന്നീ ചോദ്യങ്ങളാണ് പ്രിയാ വേണുഗോപാല്‍ ചര്‍ച്ചയാക്കിയത്. ഈ വെളിപ്പെടുത്തലുകള്‍ കേസിനെ നിര്‍ണ്ണായകമായ വഴിത്തിരിവിലേക്കാണോ നയിക്കുന്നത്.

ജീവിതത്തില്‍ എല്ലാവര്‍ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും. സ്വപ്നങ്ങള്‍ ഞാനും അവരുമായി പങ്കുവയ്ച്ചു. ഒരു ഘട്ടത്തില്‍ അടുത്ത ഒരാളില്‍ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോള്‍ തകര്‍ന്നുപോയി. ബാലുവിന്റെ വാക്കുകളായിരുന്നു ഇവ. ഉറക്കമില്ലാതെ ബാലുവിനെ കരയിച്ച ആ ചതി സ്വര്‍ണ്ണക്കടത്തോ?സത്യം പറയാന്‍ ബാലഭാസ്‌കര്‍ ഇന്നില്ല. വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയ മകളോടൊപ്പം ബാലു യാത്രയായപ്പോള്‍ മലയാളികള്‍ക്ക് നഷ്ടമായത് വയലിനില്‍ മാന്ത്രികസ്പര്‍ശം തീര്‍ത്ത മാന്ത്രികനെയാണ്. മറ്റുളളവയെപ്പോലെ ഇതും ഒടുവില്‍ ഒരു കെട്ടുകഥയാകുമോ? ബാലു ഓര്‍മ്മയായി മറയുമോയെന്ന് നീതിപീഠം തീരുമാനിക്കും.

Avatar

Staff Reporter