മലയാളം ഇ മാഗസിൻ.കോം

നടൻ ബാല വീണ്ടും വിവാഹിതനാകുന്നു? ആരാണ്‌ വധു? ബാലയ്ക്ക്‌ പറയാനുള്ളത്‌

സെപ്തംബർ അഞ്ചിന്‌ നടനും നിർമ്മാതാവും സംവിധായകനുമായ ബാല വീണ്ടും വിവാഹിതനാകുന്നുവെന്ന് തരത്തിൽ ഓൺലൈനിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്‌. വധുവിന്റെ പേരോ മറ്റു വിശദാംശങ്ങളോ ഓൺലൈനിൽ വരുന്ന വാർത്തകളിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇത്തരത്തിൽ ബാലയുടെ വിവാഹവാർത്തയുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ സജീവമായിരുന്നു.

എന്നാൽ വാർത്തകളോട്‌ ഇപ്പോൾ ബാല പ്രതികരിച്ചിരിക്കുകയാണ്‌. അത്തരത്തിൽ വരുന്ന വാർത്തകളിൽ സത്യമില്ലെന്നാണ്‌ ബാല ഇപ്പോൾ അറിയിച്ചിരിക്കുന്നത്‌. നിലവിൽ സിനിമയുടെ ബന്ധപ്പെട്ട തിരക്കുകളിലാണ്‌ ബാല.

സഹോദരന്‍ കൂടിയായ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ലഖ്‌നൗ ലൊക്കേഷനിലാണ് ബാല ഇപ്പോള്‍. രജനികാന്ത് നായകനാകുന്ന ചിത്രമാണ് അണ്ണാത്ത. രജനിയോടൊപ്പമുള്ള പോര്‍ഷനുകള്‍ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയിട്ടാണ് ബാല ലഖ്‌നൗവിലെത്തിയത്. കീര്‍ത്തി സുരേഷിനോടൊപ്പമുള്ള കോമ്പിനേഷന്‍ സീനിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു.

അതിനു ശേഷം ബാല സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിലേയ്ക്ക് കടക്കും. സെപ്തംബര്‍ 10 നാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത് എന്നാണ്‌ നിലവിലെ വിവരം. എറണാകുളമാണ് ലൊക്കേഷന്‍. സെറ്റ് വര്‍ക്ക് ആരംഭിച്ചിട്ടുണ്ട്. താരനിര്‍ണ്ണയം നടന്നുവരികയാണ്.

2010 ആഗസ്റ്റിലായിരുന്നു ബാലയും ഗായികയായ അമൃതയും തമ്മിലുള്ള വിവാഹം. റിയാലിറ്റി ഷോയിൽ ജഡ്ജായി വന്നപ്പോൾ മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ചെന്നൈയിലെ കുടുംബക്ഷേത്രത്തില്‍വച്ച്‌ നടന്ന വിവാഹ ചടങ്ങുകൾക്ക്‌ ശേഷം സെപ്തംബര്‍ 5 ന് എറണാകുളത്തുള്ള ഗോകുലം പാര്‍ക്കില്‍വച്ചായിരുന്നു റിസപ്ഷന്‍. 2019 ഡിസംബറില്‍ ബാലയും അമൃതയും നിയമപരമായി വേര്‍പിരിഞ്ഞു. ഈ ദാമ്പത്യത്തില്‍ അവര്‍ക്കൊരു മകളുണ്ട്, അവന്തിക. 9 വയസ്സുകാരിയായ അവന്തിക അമ്മയോടൊപ്പമാണുള്ളത്.

Avatar

Staff Reporter