16
January, 2019
Wednesday
02:31 PM
banner
banner
banner

ക്ഷമാശീലം തീരെയില്ലാത്ത സ്ത്രീകൾക്ക് അറിയാമോ നിങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ വലിയ നഷ്ടം എന്താണെന്ന്?

എല്ലാ സ്ത്രീകളുടെയും സ്വഭാവം ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. എത്രയൊക്കെ ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആണെന്ന് പറഞ്ഞാലും ഒരു പുരുഷൻ സ്ത്രീയിൽ ആഗ്രഹിക്കുന്ന ഒരു പ്രധാന ഗുണം ക്ഷമാ ശീലവും അച്ചടക്കവും തന്നെയാണ്.

ചില സ്ത്രീകൾ തീരെ ക്ഷമാ ശീലം ഇല്ലാത്തവർ ആയിരിക്കും. ഇങ്ങിനെ ക്ഷമാശീലം കുറവ് ആയിട്ടുള്ള സ്ത്രീകൾ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൗന്ദര്യവും നശിക്കുമെന്ന് ആണ് ഈ അടുത്തിടെ നടത്തിയ ഒരു ഗവേഷണന പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്‌ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്. രസകരവും ഗൗരവവുമായ ഈ ഗവേഷണ റിപ്പോര്‍ട്ട് നാഷണല്‍ അക്കാദമി ഓഫ് സയന്‍‌സാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

സർവകലാശാല ഈ ഗവേഷണ പഠനത്തിനായി ചൈനയിലെ ആരോഗ്യമുള്ള 1,158 ബിരുദധാരികളായ യുവതികളിൽ ഡിലേ ഡിസ്‌കൗണ്ടിംഗ് നടത്തിയാണ് ഈ റിപ്പോർട്ടിൽ എത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ഷമാശീലം കുറവായാല്‍ പെട്ടെന്ന് തന്നെ പ്രായമാകുമെന്നും സൗന്ദര്യത്തില്‍ ഇടിവ് ഉണ്ടാകുമെന്നുമാണ് ഗവേഷകര്‍ ആവര്‍ത്തിച്ചു പറയുന്നത്. മാത്രമല്ല ക്ഷമാശീലമുള്ള യുവതികള്‍ക്ക് ആയുസ് വര്‍ദ്ധിക്കുമെന്നും ഈ പഠനം വ്യക്തമാക്കുന്നു.

ഈ പഠനത്തിന്റെ ഭാഗമായി 100 ഡോളര്‍ ഇന്ന് വാങ്ങണോ അതോ കുറച്ചുകൂടി കാത്തിരുന്ന് വലിയ തുക സമ്മാനമായി നേടണോ എന്നാണ് യുവതികളോട് ചോദിച്ചത്. എന്നാല്‍ ആ ചോദ്യത്തിന് 100 ഡോളര്‍ ഉടന്‍ വേണമെന്നായിരുന്നു എല്ലാ യുവതികളും മറുപടി‍ പറഞ്ഞത്. ആ മറുപടി വ്യക്തമാക്കുന്നത് തന്നെ കൂടുതല്‍ കാത്തിരുന്ന് വലിയ സമ്മാനം നേടാനുള്ള ക്ഷമ അവര്‍ക്കില്ല എന്നതു തന്നെ ആയിരുന്നു.

സ്ത്രീകളിൽ നടത്തിയ പഠനം പോലെ തന്നെ പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ ക്ഷമാശീലക്കുറവ് പുരുഷന്മാരിൽ യുവത്വം അതിവേഗം നഷ്ടപ്പെടുന്നതിനുള്ള കാരണമാകുന്നില്ല എന്നും കണ്ടെത്തി.

[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments