മലയാളം ഇ മാഗസിൻ.കോം

വേണ്ടത്‌ ആത്മവിശ്വാസം, ഫിറ്റ്നസും ചികിത്സയും ഇല്ലാതെ തന്നെ തടിയും തൂക്കവും കുറയ്ക്കാം: പ്രവാസി വീട്ടമ്മയ്ക്ക്‌ സംഭവിച്ചത്‌ അതിശയിപ്പിക്കുന്ന മാറ്റം

സ്വന്തം ശരീരത്തെ സ്നേഹിച്ചു തുടങ്ങിയപ്പോഴാണ്‌ ആരോഗ്യം എന്ന ചിന്താഗതി ഉണ്ടായത്‌. ചെറുപ്പം മുതലേ ഗുണ്ടുമണി എന്ന്‌ വിളിയ്ക്കുന്ന എനിയ്ക്ക്‌ ഭക്ഷണം ഉണ്ടാക്കാനും പുതിയ recipes പരീക്ഷിയ്ക്കാനും ഉള്ള ഇഷ്ടക്കൂടുതൽ കൊണ്ടാവാം അത്‌ കഴിയ്ക്കാനും ഞാൻ ഉത്സാഹം കാണിച്ചിരുന്നത്‌. എന്ത്‌ ഭക്ഷണം കഴിയ്ക്കുന്നുവെന്നോ, എത്ര കാലറി എടുക്കുന്നുവെന്നോ ഒന്നും ചിന്തിയ്ക്കാൻ പോലും തയ്യാറായിരുന്നില്ല.

Junk foods ഇഷ്ടമായിരുന്നത്‌ കൊണ്ടും യാത്രകൾ ഒരുപാട്‌ ചെയ്യുന്ന ആളായിരുന്നതു കൊണ്ടും ഭക്ഷണം പലപ്പോഴും കിട്ടുന്നത്‌ കഴിയ്ക്കുക എന്ന രീതിയിൽ പൊയ്ക്കൊണ്ടിരുന്നു. അതി ലൊരു സമയമോ, ചിട്ടയോ, വേർതിരി വോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഭൂരിഭാഗം ആളുകളെയും പോ ലെ തന്നെ ഞാനും ​yoga, workouts, Gym എല്ലാം ഇടയ്ക്കൊക്കെ ചെയ്ത്‌ വീണ്ടും പഴയ രീതിയിലേയ്ക്ക്‌. പിന്നീടെപ്പോഴോ ശരീരം വല്ലാതെ പ്രതികരിച്ച്‌ തുടങ്ങിയപ്പോഴാണ്‌ weight loss അനിവാര്യമാണെന്ന്‌ സ്വയം തോന്നിത്തുടങ്ങിയത്‌. പിന്നീട്‌ അതിലേയ്ക്ക്‌ വേണ്ടുന്ന കാര്യങ്ങൾ ചെയ്തു തുടങ്ങി.

അതിന്റെ ആദ്യ പടിയായി മനസ്സിനെ സ്വയം പരിശീലിപ്പിച്ച്‌ തുടങ്ങി. ആദ്യം ആലോചിച്ചത്‌ ഒരു ദിവസം വെറുതേ ശരീരത്തിലേയ്ക്ക്‌ ആഹാരത്തിലൂടെ എത്തുന്ന calories എത്ര എന്നായിരുന്നു. അതിന്‌ എനിയ്ക്ക്‌ പ്രചോദനം ആയത്‌ മോന്റെ സ്കൂളിൽ ചിന്മയാ മിഷൻ നടത്തിയ ഒരു health awareness program ആയിരുന്നു. അന്ന്‌ സംസാരിച്ച ഡോക്ടർ പറഞ്ഞതനു സരിച്ച്‌ ഒരു slice pizza നമ്മൾ കഴിച്ചാൽ അതിലുള്ള calories ശരീരത്തിൽ നിന്നു burn ആകാൻ ഏതാണ്ട്‌ 20 മിനിട്ട്‌ cycling (തുടർച്ചയായ) വേണ്ടിവരും എന്നാണ്‌. ആ ഒരു പ്രഭാഷണം ശരിയ്ക്കും ഞെട്ടിച്ചു. ഓരോ ദിവസവും എത്ര കാലറിയാണ്‌ അടിച്ചേല്പിക്കുന്നത്‌. അത്‌ എനിക്ക്‌ കഴിയ്ക്കുന്ന ആഹാരത്തിന്റെ പോഷകമൂല്യവും ഗുണവും ദോഷവും തിരിച്ചറിയാനുള്ള കഴിവ്‌ തന്നു. കാർബോഹൈഡ്രേറ്റ്സ്‌ കൂടുതലായുള്ള ചോറ്‌, കപ്പ എന്നിവ കുറച്ചു. പഞ്ചസാര, ബേക്കറി സാധനങ്ങൾ, എണ്ണ, വറുത്ത്‌ പൊരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കി.

അതിന്‌ പകരമായി പ്രോട്ടീൻസ്‌ ധാരാളമുള്ള ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എല്ലാം ഉൾപ്പെടുത്തി തുടങ്ങി. അതിനോടൊപ്പം ചെറിയ രീതിയിലുള്ള വ്യായാമങ്ങളും സൂര്യ സമസ്കാരവും. Non veg ഒരു പരിധിവരെ കുറച്ചു. കൂടുതലും ഭക്ഷണം വീട്ടിൽ തന്നെ സ്വയം ഉണ്ടാക്കി കഴിയ്ക്കാനും തുടങ്ങി. എന്തിനും ഏതിനും Lets go for party എന്നത്‌ ഉപേക്ഷിച്ചിട്ട്‌ Lets cook together എന്ന ആശയത്തിലേയ്ക്ക്‌ എത്തിത്തുടങ്ങി.

പ്രവാസ ജീവിതം ഒരുപാട്‌ അസുഖങ്ങൾ…, ഒരു ദിവസത്തെ Diet… (അടുത്ത പേജിൽ)

Avatar

Gayathri Devi

Gayathri Devi | Executive Editor