മലയാളം ഇ മാഗസിൻ.കോം

കണ്ണിനു താഴെ ഉണ്ടാകുന്ന ചുളിവുകൾ നിങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നുവോ? വിഷമിക്കേണ്ട, പൊടിക്കൈകൾ ഉണ്ട്!

കണ്ണിനു താഴെ ചുളിവോ? വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ പൊടിക്കൈകൾ പരീക്ഷിക്കു.

\"\"

സൗന്ദര്യ സംരക്ഷത്തിൽ ഒരു പ്രധാന ശ്രെദ്ധ ലഭിക്കേണ്ട ഭാഗം ആണ് കണ്ണുകൾ. കണ്ണുകളിൽ നിന്ന് ഒരാളുടെ പ്രായം മനസ്സിലാക്കാൻ സാധിക്കുന്നു. കണ്ണുകൾക്ക് വേണ്ടത്ര ശ്രെദ്ധ കൊടുത്തില്ലെങ്കിൽ അവയുടെ തിളക്കം നഷ്പ്പെട്ടു കണ്ണിനു താഴെ ചുളിവും കറുത്ത പാടും ഉണ്ടാകുന്നു. വീട്ടിൽ തന്നെ ഉള്ള ഈ പരിഹാര മാർഗങ്ങൾ പരീക്ഷിച്ചാൽ കണ്ണിന്റെ ചുളിവ് മാറ്റി സൗന്ദര്യം വീണ്ടെടുക്കാം.

തക്കാളി
തക്കാളിനീരിൽ പനിനീർ മിക്സ് ചെയ്തു മുഖത്തും കണ്ണിന്റെ ചുറ്റും തേയ്ക്കുക.പഞ്ഞി പനിനീരിൽ മുക്കി കണ്ണിനു മുകളിൽ ഐ പാഡ് ആയി വെക്കുക. ചുളിവ് മാറുന്നു കണ്ണിനു കുളിർമ്മയും നൽകുന്നു.

\"\"

മുട്ട
മുട്ട കണ്ണുകൾക്കു താഴെ ഉള്ള ചുളിവിന് വളരെ പ്രയോജനകരം ആണ് അതിനായി മുട്ടയുടെ വെള്ള മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. മുട്ടയുടെ മഞ്ഞ കറുത്ത പാട് ഉണ്ടാകാൻ കാരണം ആകുന്നു.

വെള്ളരിയും ഉരുളകിഴങ്ങും
വെള്ളരിയും ഉരുളകിഴങ്ങും ചെറിയ കഷ്ണങ്ങൾ ആക്കി പിഴിഞ്ഞ് നീര് എടുക്കുക ഇവ കണ്ണിനു താഴെ ഉള്ള ചുളിവിൽ പുരട്ടുക. വെള്ളരിയും ഉരുളക്കിഴങ്ങും പിഴിഞ്ഞ നീര് നല്ലൊരു മോയ്‌സ്റ്ററിസർ ആണ്.

\"\"

വഴപ്പഴവും തേനും
നന്നായി പഴുത്ത വാഴപ്പഴം മിക്സിയിൽ അരച്ച് കുഴമ്പ് പരുവത്തിൽ ആക്കുക അതിലേക്കു 5 6 തുള്ളി തേൻ കൂടെ മിക്സ് ചെയ്ത് കണ്ണിനു താഴെ ചുളിവിൽ ഇടുക. 20-30 മിനിറ്റ് നു ശേഷം കഴുകി കളയുക.

\"\"

കണ്ണുകൾക്കു താഴെ ചുളിവ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ബ്ലഡ് സർക്കുലേഷൻ കുറയുന്നതാണ്. ഇതിനു പരിഹാരമാണ് കണ്ണിനു താഴെ മസ്സാജ് ചെയുന്നത്. ആവണക്കെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിച്ച് മസ്സാജ് ചെയ്യുക.

ശെരിയായ ഉറക്കം വളരെ അത്യാവശ്യമാണ്. നന്നയി ഉറങ്ങുക ടെൻഷൻ ഫ്രീ ആയിരിക്കുക. വെള്ളരി വട്ടത്തിൽ അറിഞ്ഞു കണ്ണിനു മുകളിൽ വക്കുന്നത് കണ്ണിനു കുളിർമ നൽകുന്നു.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter