മലയാളം ഇ മാഗസിൻ.കോം

ഭാര്യമാർ മാത്രം ശ്രദ്ധിക്കുക: ഭർത്താവുമായുള്ള സംസാരത്തിനിടയിൽ ഉറപ്പായും ഒഴിവാക്കേണ്ട അഞ്ച്‌ കാര്യങ്ങൾ ഇവയാണെന്ന്

ദാമ്പത്യം എന്നത്‌ രണ്ട്പേർ തമ്മിലുള്ള ഏറ്റവും ഇഴുകിച്ചേർന്ന ബന്ധം എന്നാണ്‌ പൊതുവെ പറയുന്നത്‌. ഇരുവർക്കുമിടയിലുള്ള ബന്ധത്തിൽ ഒരു കാര്യത്തിലുള്ള നിയന്ത്രണങ്ങൾ വേണ്ടെന്ന്‌ ഒരുപക്ഷെ നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. എന്നാൽ സംസാരത്തിൽ ചില കാര്യങ്ങൾ ഒഴിച്ച്‌ നിർത്തേണ്ടതായുണ്ട്‌. കാരണം ഈ കാര്യങ്ങൾ നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കുകയും നിങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനിടയാക്കുന്നതുമാണ്‌. ഭർത്താവുമായുള്ള സംസാരത്തിൽ ഒഴിവാക്കേണ്ട അഞ്ച്‌ കാര്യങ്ങളെക്കുറിച്ച്‌ അറിഞ്ഞിരിക്കൂ.

1, ഭർത്താവിൻറെ അമ്മയെക്കുറിച്ചുള്ള അഭിപ്രായം
ഇക്കാലത്തെ മരുമക്കൾക്ക്‌ ഭർത്താവിന്റെ അമ്മയോട്‌ ഒരുപക്ഷെ കാര്യമായ അടുപ്പമൊന്നും ഉണ്ടാകണമെന്നില്ല. പക്ഷേ അമ്മായി അമ്മയെക്കുറിച്ച്‌ അനാവശ്യമായ അഭിപ്രായങ്ങൾ ഭർത്താവിനോട്‌ പറയുന്നത്‌ ഒഴിവാക്കേണ്ടതാണ്‌. അത്‌ ഒരു തരത്തിലും ഭർത്താക്കന്മാർ അംഗീകരിക്കില്ല. അവർക്ക്‌ അത്‌ സഹിക്കാൻ കഴിഞ്ഞെന്ന്‌ വരില്ല. രണ്ടു പേർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ ഇത്‌ കാരണമാകും.

2, സുഹൃത്തുക്കൾ
എപ്പോഴെങ്കിലും ഭർത്താവിൻറെ സുന്ദരനും സുമുഖനും സ്മാർട്ടുമായ സുഹൃത്തിനെ പരിചയപ്പെടാനിടയായേക്കാം. തെറ്റായ രീതിയിൽ ഉള്ള ബന്ധമല്ലെങ്കിലും അത്‌ ഭർത്താവിനോട്‌ പറയുന്നത്‌ കാര്യങ്ങളെ കുഴപ്പത്തിൽ കൊണ്ടുചെന്നെത്തിച്ചേക്കാം. ഭർത്താവ്‌ ഒരുപക്ഷെ എല്ലാക്കാര്യങ്ങളും നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ പോസിറ്റീവ്‌ ആയി എടുക്കണമെന്നില്ല. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ അതും ഒരു കാരണമാകാം.

3, ഭർത്താവിൻറെ സ്വപ്നങ്ങൾ
പങ്കാളിയായിരിക്കുക എന്നതിനർത്ഥം ഭർത്താവിനെ മനസിലാക്കലും അദ്ദേഹത്തിൻറെ സ്വപ്നങ്ങളിൽ വിശ്വസിക്കലുമാണ്‌. ആവശ്യമാകുമ്പോൾ പിന്തുണ നൽകുകയും വേണം. അഥവാ നിങ്ങൾക്ക്‌ പിന്തുണ നൽകാനാവില്ലെങ്കിൽ പോലും അവയെ നിസാരമായി കാണാതിരിക്കുകയെങ്കിലും ചെയ്യുക. അഥവാ അതിനെ നിസ്സാരവൽക്കരിക്കുകയോ കളിയാക്കുകയോ ചെയ്താൽ നിങ്ങൾക്കിടയിൽ അകലമുണ്ടാകാൻ സാധ്യതയുണ്ട്‌.

4, ഉപേക്ഷിക്കും എന്ന ഭീഷണി
തർക്കങ്ങളും വഴക്കുകളും ബന്ധങ്ങളിൽ സ്വഭാവികമായും സംഭവിക്കുന്നതാണ്‌. എല്ലാ വഴക്കിനുമൊടുവിൽ ഞാൻ നിങ്ങളെ ഉപേക്ഷിച്ച്‌ പോകുമെന്ന ഭീഷണി ഉചിതമല്ല. നിങ്ങൾ യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നില്ലെങ്കിലും ഒഴിവാകാനുള്ള ശ്രമമായി ഇത്‌ കണക്കാക്കപ്പെട്ടേക്കാം. അങ്ങനെ വന്നാൽ ഭർത്താവിനെ അത്‌ മാനസികമായി തളർത്തിയേക്കും.

5, ശമ്പളം
രണ്ട്‌ പേർക്കും ജോലിയുണ്ടെങ്കിൽ, വ്യക്തിപരമായി സുരക്ഷിതത്വമുണ്ടെങ്കിലും ഇത്‌ മിക്ക ഭാര്യാ-ഭർത്താക്കന്മാർക്കും ഇടയിലുള്ള ഒരു പ്രശ്നമാണ്‌. ഈ മേഖല ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്‌. രണ്ടു പേരുടെയും ശമ്പളത്തിന്റെ കാര്യം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന്‌ ആദ്യമേ തന്നെ ഒരു സമവായത്തിൽ എത്തേണ്ടതുണ്ട്‌. ഇടയ്ക്ക്‌ സംസാരമുണ്ടാകുമ്പോൾ ശമ്പളക്കാര്യത്തെ കുറ്റപ്പെടുത്തിയോ അഹങ്കാരരൂപേണയോ പറയുന്നത്‌ രണ്ടു പേർക്കുമിടയിൽ ഉറപ്പായും പ്രശ്നങ്ങൾ ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ.

Avatar

Staff Reporter