ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ പല കാരണങ്ങൾ കൊണ്ടും പലർക്കും ഉള്ളു തുറന്ന് സന്തോഷിക്കാൻ സാധിക്കാറില്ല. മനസു തുറന്നു സന്തോഷിയ്ക്കണമെങ്കില് നാം സ്വീകരിയ്ക്കേണ്ടതും ഉപേക്ഷിയ്ക്കേണ്ടതുമായ പല കാര്യങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്ന് അറിഞ്ഞാൽ ഒരുപരിധി വരെ സന്തോഷം കണ്ടെത്താൻ നമുക്ക് സാധിക്കും.
ഏറ്റവും മികച്ചവരാകാന്‍ നോക്കാതിരിയ്ക്കുക. നിങ്ങളുടെ കുറ്റങ്ങളും കുറവുകളുമെല്ലാം നിങ്ങള്‍ തിരിച്ചറിയുക, അംഗീകരിയ്ക്കുക. നിങ്ങള്‍ എന്താണോ അതില്‍ സന്തോഷിയ്ക്കുക. അതുപോലെ തന്നെ മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിയ്ക്കുക. ഇത് പലപ്പോഴും നിരാശയും ദുഖവുമെല്ലാം വരുത്തി വയ്ക്കും. നിങ്ങളും മറ്റൊരാളും വ്യത്യസ്ത വ്യക്തികളാണെന്ന കാര്യം ഓര്‍മയില്‍ വേണം.
പൊസിറ്റീവ് എനര്‍ജി നല്കുന്ന ആളുകളുമായി കൂട്ടുകൂടുക. നെഗറ്റീവ് ഊര്‍ജം പരത്തുന്നവരില്‍ നിന്നും അകന്നു നില്ക്കുക. ഇതു കൂടാതെ നോ പറയേണ്ടിടത്തു പറയുക തന്നെ വേണം. മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കാന്‍ വേണ്ടി മാത്രം തങ്ങള്‍ക്ക് തീരെ അംഗീകരിയ്ക്കാനാവത്ത കാര്യങ്ങള്‍ സമ്മതിയ്ക്കരുത്.
മറ്റുള്ളവരെപ്പറ്റി ദോഷകരമായി ചിന്തിയ്ക്കുന്നതും വെറുക്കുന്നതുമെല്ലാം ഒഴിവാക്കുക. ഇതെല്ലാം നിങ്ങളില്‍ തന്നെ നിങ്ങളറിയാതെ അസന്തുഷ്ടിയും നെഗറ്റീവ് ഊര്‍ജവും നിറയ്ക്കും. അടുത്തതായി ഉപേക്ഷിക്കേണ്ടത്, ഭൂതകാലത്തില്‍ അസുഖകരമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ ഇതെക്കുറിച്ചോര്ത്തു ദുഖിച്ചിരിയ്ക്കാതെ ഇവയില്‍ നിന്നും നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിയ്ക്കുക.
ദുശീലങ്ങള്‍ നാമറിയാതെ നമ്മിലും മറ്റുള്ളവരിലും അസന്തുഷ്ടിയുണ്ടാക്കും. ദുശീലങ്ങള്‍ ഉപേക്ഷിയ്ക്കുക. ആരോഗ്യത്തിനും നല്ലത്. സന്തോഷത്തിന് ആരോഗ്യവും പ്രധാനമാണ്. അവസാനമായി ഒന്നു കൂടി, കള്ളം പറയുന്ന ശീലം മനസിലെ സന്തോഷം കെടുത്തും. ഈ ശീലം എന്നന്നേയ്ക്കുമായി ഉപേക്ഷിയ്ക്കുക.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് പച്ചക്കറിയും മരങ്ങളുമായി വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ