മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ നക്ഷത്രഫലം: ജനിച്ച നക്ഷത്രം പറയും നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും! അവിട്ടം നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ചും ദോഷ പരിഹാരങ്ങളും

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിമൂന്നാമത് നക്ഷത്രമാണ്‌ അവിട്ടം. ധനിഷ്ഠ (ശ്രവിഷ്ഠ) എന്നും ഇതിന് പേരുണ്ട്. ഈ നാളിന്റെ ആദ്യപകുതിഭാഗം മകരരാശിയിലും അവസാനപകുതിഭാഗം കുംഭരാശിയിലുമാണെന്നാണ് കണക്കാക്കുന്നത്. ഈ നക്ഷത്രത്തില്‍ ജനിക്കുന്നത്‌ ഐശ്വര്യപ്രദമാണ്‌.

\’\’അവിട്ടം തവിട്ടിലും മുളയ്ക്കും.\’\’ എന്നും \’\’അവിട്ടത്തില്‍ പിറന്നാല്‍ തവിട്ടുപ്പാനൈയെല്ലാം പണം\’\’ എന്നുമുള്ള ചൊല്ലുകള്‍ ഇവരുടെ ഐശ്വര്യത്തേയും ഉത്സാഹത്തേയും പ്രകീര്‍ത്തിക്കുന്നതാണ്. പേരിനും പെരുമയ്ക്കും കീര്‍ത്തികേട്ട അഷ്ടവസുക്കള്‍ ഈ നക്ഷത്രത്തിന്റെ ദേവതയായി വന്നതുതന്നെ അവിട്ടം നക്ഷത്രത്തിന്റെ പ്രശസ്തിക്കും മാഹാത്മ്യത്തിനും മുഖ്യകാരണമായി. അവിട്ടം നക്ഷത്രജാതര്‍ മിക്കവാറും, മെലിഞ്ഞുനീണ്ട ശരീരപ്രകൃതക്കാരായിട്ടാണ് കണ്ടുവരുന്നതെങ്കിലും അപൂര്‍വ്വം ചിലര്‍ നല്ല പുഷ്ടിയുള്ള ശരീരക്കാരായും കാണപ്പെടുന്നു. നക്ഷത്രാധിപന്‍ ചൊവ്വയായതിനാല്‍ എപ്പോഴും ഒരു പോരാട്ട വീര്യം ഇവരില്‍ ഉണ്ടായിരിക്കും.

ബുദ്ധിശക്തി, കലാനിപുണത, ധൈര്യം, നിശ്ചയദാര്‍ഢ്യം, പരിശ്രമശീലം തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്‌. ജീവിതത്തില്‍ പലപ്പോഴും ഇവര്‍ക്ക്‌ അപ്രതീക്ഷിതമായ പരിവര്‍ത്തനങ്ങളുണ്ടാവും. അധികാരത്തിന് വഴങ്ങുന്നതിലുമധികം അധികാരം പ്രയോഗിക്കാനാണ് ഇഷ്ടം,ചെറിയ കാര്യങ്ങള്‍പോലും ഇവരെ മാനസികമായി ക്ലേശിപ്പിക്കുന്നു. എതിര്‍പ്പുകളെ നേരിടുന്നതിന്‌ ഒരു പ്രത്യേക ശേഷി തന്നെ പ്രകടിപ്പിക്കാറുള്ള ഇവര്‍ ശത്രുക്കളോടു പകരം വീട്ടുന്നതിലും താല്‍പര്യമുള്ളവരാണ്‌. തികഞ്ഞ അഭിമാനബോധമാണ്‌ ഇവരുടെ സ്വഭാവത്തിലെ ഒരു പ്രത്യേകത. പിശുക്കരാണെങ്കിലും ദാനധര്‍മ്മം ഇഷ്ടപ്പെടും. ജീവിതത്തില്‍ സകലവിധ ഐശ്വര്യങ്ങളും അനുഭവിച്ച്, ഉദ്ദേശിച്ച കാര്യം നിറവേറ്റുന്നതായി കാണാം. കലഹം ഒഴിവാക്കി സമാധാനം സ്ഥാപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അഹംഭാവം പ്രകടിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.

അസുരഗണനക്ഷത്രമാണ്. സംഗീതപ്രേമം, വിദ്യ എന്നിവയുണ്ടാകും. പിശുക്കരാണെങ്കിലും ദാനധര്‍മ്മം ഇഷ്ടപ്പെടും. ജീവിതത്തില്‍ സകലവിധ ഐശ്വര്യങ്ങളും അനുഭവിച്ച്, ഉദ്ദേശിച്ച കാര്യം നിറവേറ്റുന്നതായി കാണാം. കലഹം ഒഴിവാക്കി സമാധാനം സ്ഥാപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അഹംഭാവം പ്രകടിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അപൂര്‍വ്വമായി പ്രതികാരബുദ്ധിയും കലഹവും പ്രകടിപ്പിക്കുകയും ചെയ്യുന്നവരുമുണ്ട്. സാമൂഹ്യജീവിതം ഇഷ്ടപ്പെടുന്നതുകൊണ്ട് എളുപ്പത്തില്‍ സുഹൃത്തുക്കളെ സമ്പാദിക്കുന്നു. അധികാരത്തിന് വഴങ്ങുന്നതിലുമധികം അധികാരം പ്രയോഗിക്കാനാണ് ഇഷ്ടം. ആരുടേയും കീഴില്‍ നില്‍ക്കാനോ, വിധേയത്വം പ്രകടിപ്പിക്കാനോ അല്പംപോലും ഇഷ്ടമില്ലാത്തവരാണ് ഇവര്‍. എന്ത് കാര്യത്തിന് വേണ്ടിയായാലും ശരി അഭിമാനത്തെ ക്ഷതപ്പെടുത്തിയുള്ള ഒരു കാര്യത്തിനും ഇവര്‍ തയ്യാറാവില്ല.

\"\"

പൊതുവില്‍ സംഗീതാദികലകളില്‍ വാസനയും ആഭരണങ്ങളിലും വിലപ്പെട്ട വസ്തുക്കളിലും ഭ്രമവും ഉണ്ടാകും. ശാസ്ത്രീയചിന്താഗതി പ്രദര്‍ശിപ്പിക്കുമെങ്കിലും മതവിശ്വാസിയായിരിക്കും. ജോലി ചെയ്യാനിഷ്ടപ്പെടും. പൂന്തോട്ടം ഇഷ്ടമാകും. യാഥാസ്ഥിതികരീതികളില്‍ താല്‍പ്പര്യമില്ലാത്തവരും പിശുക്കരും ആയിരിക്കും എന്നതില്‍ സംശയം വേണ്ട. ചിലര്‍ എല്ലാരോടും ദേഷ്യത്തോടെ പെരുമാറും. ഈശ്വരഭക്തിയും ഐശ്വര്യവും ഉണ്ടാകും. ചിലര്‍ യുക്തിവാദത്തില്‍ ഉറച്ചു നില്‍ക്കും. ഇവര്‍ക്ക്‌ പുരുഷസന്താനത്തെ ലഭിക്കുക എന്നത് മഹാഭാഗ്യമായി കരുതണം. ദൂരദേശവാസവും സമ്പന്നതയും ഉണ്ടാകും.

സത്യവാദികളായും ലുബ്‌ധരായും ആരോടും നിര്‍ബന്ധിതരായി പെരുമാറുന്നവരായും സമ്പത്തുള്ളവരായും പുത്രന്മാര്‍ കുറവുള്ളവരായും ഐശ്വര്യത്തിന്‌ കുറവില്ലാത്തവരായും ഭവിക്കും. കലഹങ്ങള്‍ ഒഴിവാക്കി സമാധാനം സ്‌ഥാപിക്കാന്‍ ഇവര്‍ ശ്രമിക്കും. അല്‌പംപോലും അഹംഭാവം കാണിക്കാത്തവരാണിവര്‍. സാമൂഹികജീവിതം ഇഷ്‌ടപ്പെടുന്നതുകൊണ്ട്‌ ഇവര്‍ എളുപ്പം സുഹൃത്തുക്കളെ സമ്പാദിക്കുന്നു.

അധികാരത്തിന്‌ കീഴടങ്ങുന്നതിനുപകരം അധികാരം പ്രയോഗിക്കാനാണിവര്‍ക്കിഷ്‌ടം. ശാസ്‌ത്രീയ ചിന്താഗതി പ്രദര്‍ശിപ്പിക്കുമെങ്കിലും ഇവര്‍ മതവിശ്വാസികളായായിരിക്കും. ജോലി ചെയ്യാനിഷ്‌ടപ്പെടുന്ന ഈ നക്ഷത്രക്കാര്‍ പൂന്തോട്ടങ്ങളും മറ്റും വച്ചുപിടിപ്പിക്കുന്നത്‌ സാധാരണമാണ്‌. സ്‌ത്രീകള്‍ പൊതുവെ ഗുരുഭക്‌തിയുള്ളവരും ഗുണവതികളുമാണ്‌. ധാന്യവും സ്‌നിഗ്‌ദ്ധതയുമുള്ള വസ്‌തുക്കളും ശേഖരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും താല്‌പര്യം കാണിക്കും.

സാഹസികവും ആപല്‍ക്കരവുമായ കാര്യങ്ങള്‍ ചെയ്യാനുമിവര്‍ക്ക് യാതൊരു മടിയുമുണ്ടാകില്ല. ചെറുപ്രായത്തില്‍ തന്നെ ഇവരിലീ സ്വഭാവം മുന്നിട്ടു നില്‍ക്കും. അമിതമായ വേഗതയില്‍ വാഹനമോടിക്കുക, അപകടകരങ്ങളായ മറ്റു പ്രവൃത്തികളിലേര്‍പ്പെടുകയെന്നതും ഇവര്‍ക്ക് വെറും വിനോദം മാത്രമായിരിക്കും. ഇത്തരം പ്രവണതകള്‍ മനസ്സിലാക്കി അതില്‍നിന്നും വിട്ടുനില്‍ക്കേണ്ടത് അത്യാവശ്യമാണ്. തന്റെ ശരീരത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും ഒരുപക്ഷേ, എന്തെങ്കിലും അസുഖങ്ങള്‍ വരുമ്പോള്‍ മാത്രമായിരിക്കും. അത്തരത്തിലെന്തെങ്കിലും അസുഖങ്ങള്‍ വന്നുകഴിഞ്ഞാല്‍ വലിയ പരിഭ്രാന്തി പ്രകടിപ്പിക്കുന്നവരുമായിരിക്കും.

പ്രായോഗിക ബുദ്ധിയും കർമ്മകുശലതയും ഉത്സാഹവും അധ്വാനസന്നദ്ധതയും ഇവരിൽ കാണാം. ഈ നക്ഷത്രക്കാർ ധനസമ്പാദനത്തിനുവേണ്ടി കുശാഗ്രബുദ്ധിയോടെ പ്രവർത്തിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. ധനസമ്പാദനം പ്രധാന ലക്ഷ്യമായ ഇവർ പൊതുവേ പിശുക്കൻമാരായിരിക്കും. ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചാൽ ലക്ഷ്യപ്രാപ്തിവന്നാലല്ലാതെ അതിൽ നിന്നും പിന്മാറുകയില്ല. അന്യർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു പ്രവർത്തികളും ഇവർ ചെയ്യാറില്ല. സ്വജനത്തോടും സ്വന്തം സമുദായത്തോടും ഇവർ പ്രത്യേക മമത കാണിക്കും. ശത്രുക്കളോട് ഇവർ ക്ഷമിക്കുകയില്ല. സന്ദർഭം നോക്കി പകരം വീട്ടിയിരിക്കും.

അറിവുകൊണ്ടും ബുദ്ധിസാമർഥ്യംകൊണ്ടും ഇവർ തന്റേതായ ആശയങ്ങളെ പറഞ്ഞു സമർഥിക്കും. വാദപ്രതിവാദങ്ങളിലും തർക്കങ്ങളിലും ശോഭിക്കും. മാനുഷിക ബന്ധത്തേക്കാൾ ധനത്തിന് മുൻതൂക്കം കൊടുക്കും. പൂർവ്വികസ്വത്തിന്റെ ഉടമകളാകും. സ്വന്തം പരിശ്രമത്താൽ സമ്പത്ത് വർധിപ്പിക്കും. അഭിമാനികളായ ഇവർക്ക് അഭിമാനക്ഷതം അസഹ്യമാണ്. സ്വന്തം കഴിവിൽ വിശ്വാസമുള്ള ഇവർ മറ്റാരേയും ആശ്രയിക്കാതെ ജീവിക്കാനിഷ്ടപ്പെടുന്നു. കുടുംബത്തെക്കുറിച്ച് ഇവർക്ക് ആകുലതയുണ്ട്.

മറ്റുള്ളവരെ വിശ്വസിച്ചു ചെയ്യേണ്ട കാര്യങ്ങളില്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശുദ്ധതകൊണ്ടും ദയാനുകമ്പകൊണ്ടും ഇവര്‍ പലപ്പോഴും പലരുടെയും ചതിപ്രയോഗങ്ങള്‍ക്ക് ഇരയാകാറുണ്ട്. ഏകദേശം 24 വയസ്സുമുതല്‍ ഇവര്‍ സ്വതന്ത്രമായ പ്രവര്‍ത്തനരംഗത്ത് ശോഭിക്കാറുണ്ടെങ്കിലും പ്രതിബന്ധങ്ങളും കുഴപ്പങ്ങളും എപ്പോഴുമൊപ്പമുണ്ടായിരിക്കും. വിവാഹത്തിന് കാലതാമസത്തിന് ഇടയുണ്ട്. ജീവിതപങ്കാളിയിൽ നിന്നും ആശ്വാസവും സന്തോഷവും ലഭിക്കും. സ്വന്തം തീരുമാനങ്ങൾ കൂടുതൽ ഭംഗിയാക്കുവാൻ പങ്കാളിയുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കും.

23ന് ശേഷം വിദ്യാഗുണം, തൊഴിൽ ധനം വിവാഹം എന്നീ അനുഭവത്തിൽ വന്നു ചേരും. 31 മുതൽ 56 വരെ ഭൂമിലാഭം, വാഹനഗുണം, ഗൃഹലാഭം ഇവയുണ്ടാകും. 40നും 50നും ഇടയ്ക്ക് വാതരോഗത്തിനിടയുണ്ട്. ഗൗരവമായ രോഗസാധ്യതയുണ്ട്. 53 നു ശേഷം സാമ്പത്തികസ്ഥിതി മാറ്റമില്ലാത തുടരും. മനഃസ്വസ്ഥത കുറയും, ആകുലചിന്തകൾ കൂടും. മറ്റുള്ളവരെ അതിരു കവിഞ്ഞ് വിശ്വസിക്കുന്നത് ഇവരുടെ സ്വഭാവമാണ്. അതിനാൽ പല ആപത്തിലും പെടാൻ ഇടയുണ്ട്. പ്രത്യേകിച്ചും ധനപരമായ ഇടപാടുകളിൽ ശ്രദ്ധിക്കണം.

\"\"

അവിട്ടം നക്ഷത്രക്കാരുടെ ദാമ്പത്യജീവിതം പൊതുവേ തൃപ്തികരവും സമാധാന പൂര്‍ണ്ണവുമായിരിക്കും. പങ്കാളിയുടെ കുടുംബക്കാരെക്കൊണ്ട് പറയത്തക്ക ഗുണങ്ങളൊന്നും ലഭിക്കാനിടയില്ലെങ്കിലും ഭാര്യയില്‍ വിളങ്ങിക്കാണുന്ന നന്മകള്‍ ആ കുറവുകളെയെല്ലാം പരിഹരിക്കും. അനുസരണശീലമുള്ളവളും സൗഭാഗ്യവതിയുമായ പങ്കാളി ഈ നക്ഷത്രക്കാരുടെ മാര്‍ഗ്ഗദര്‍ശിയായിരിക്കും. അതിനാല്‍ തന്നെ കുടുംബപരമായ വിഷമതകള്‍ വലിയ രീതിയില്‍ ഇവര്‍ അറിയാറില്ല.

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പതിവ്രതകളും ഭര്‍ത്താവില്‍ ഭക്തിയുള്ളവരുമായിരിക്കും. ആഡംബരഭ്രമമവും ഇവര്‍ക്ക്‌ കുറവാണ്‌. കഥകളിലും ഭക്ഷണത്തിലും ഇഷ്ടമുള്ളവളാകും. ധാരാളം വസ്ത്രാഭരണങ്ങളുമുള്ളവളായിരിക്കും. ദയാശീലരും ദാനശീലരുമായ ഇവര്‍ മറ്റ് സദ് ഗുണങ്ങളാലും അനുഗ്രഹീതരായിരിക്കും. പൊതുവെ ഊര്‍ജ്ജ്വസ്വലമായ വ്യക്തിത്വമായിരിക്കുമിവരുടേത്.

ഗൃഹഭരണത്തിലായാലും ഔദ്യോഗികരംഗത്തായാലും അസൂയാര്‍ഹമാംവണ്ണം ശോഭിക്കാനിവര്‍ക്ക് സാധിക്കുന്നതാണ്. ധനപരമായി ഇവരെന്നും ഒപ്പമുള്ളവരേക്കാള്‍ മുകള്‍ത്തട്ടിലായിരിക്കും. നല്ല തന്റേടമുള്ളവരും വിവേകശാലികളുമായ ഇവര്‍ പക്ഷേ, ആരോഗ്യവിഷയത്തില്‍ പ്രായേണ പിന്നാക്കമായി കാണപ്പെടുന്നു. രക്തവാതരോഗം, ഗര്‍ഭാശയരോഗം ഉദര സംബന്ധമായ വ്യാധികള്‍ എന്നിവ എളുപ്പത്തില്‍ ഇവരെ ബാധിച്ചു കാണാറുണ്ട്.

അനുയോജ്യ നക്ഷത്രങ്ങൾ – അശ്വതി 5, കാർത്തിക 6, ആയില്യം 5, മകം 7, ഉത്രം 7, ചോതി 7, വിശാഖം 7, കേട്ട 6, തിരുവോണം 7, ചതയം 7. പ്രതികൂല നക്ഷത്രങ്ങള്‍ – പൂരുരുട്ടാതി, രേവതി, ഭരണി, അനിഴം, അത്തം, ചിത്തിര, മൂലം, ഉത്രാടം, പൂരം, തിരുവാതിര, പുണർതം, മകയിരം. ശുഭകാര്യങ്ങൾക്ക് – ഉതൃട്ടാതി, രേവതി, അശ്വതി, രോഹിണി, പൂയം, അത്തം, ചോതി, അനിഴം. പ്രതികൂല നിറം – നീല, പച്ച, കറുപ്പ്. അനുകൂല നിറം – ചുമപ്പ്. നിർഭാഗ്യ മാസം – കന്നി, മകരം, കുംഭം. ഗുണകരമായ മാസം – ധനു, മീനം, വൃശ്ചികം, മിഥുനം. ദോഷദശകള്‍ – രാഹു, ശനി, കേതു. ഭാഗ്യദിനം – ചൊവ്വ. നിർഭാഗ്യ ദിനം – തിങ്കൾ, ബുധൻ. ഭാഗ്യ തിയതികൾ – 9, 18, 27. നിർഭാഗ്യ തിയതികൾ – 1, 10, 28. ഭാഗ്യദേവത – സുബ്രഹ്മണ്യൻ, നരസിംഹം. വൃക്ഷം – വഹ്നി. മൃഗം – നല്ലാള്‍. പക്ഷി – മയില്‍. യോനി – സ്ത്രീ. ഗണം – അസുരഗണം.

Avatar

Staff Reporter