• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

കരിക്കിൻ ജ്യൂസും, അവൽ-പഴം ജ്യൂസും കഴിച്ചിട്ടുണ്ടോ, തയ്യാറാക്കുന്ന വിധം പഠിച്ചോ!

Staff Reporter by Staff Reporter
January 4, 2016
in Good Food
0
FacebookXEmailWhatsApp

വിപണിയിൽ ഇന്ന് ലഭ്യമാകുന്ന ജ്യൂസും സോഫ്റ്റ് ഡ്രിങ്കുകളും കൂടുതൽ സ്വാദിഷ്ടമാക്കാൻ അവയിൽ കൃത്രിമ ചേരുവകൾ ചേർക്കാറുണ്ട്‌. പക്ഷെ, നാടൻ രീതിയിൽ നിരവധി പാനീയങ്ങൾ നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്‌. ആരോഗ്യത്തിന്‌ ഹാനികരമല്ലാത്തതും പോഷകദായകവുമാണ്‌ അവയെല്ലാം. അത്തരത്തിലുള്ള രണ്ട്‌ തനി നാടൻ ജ്യൂസുകൾ പരിചയപ്പെടാം. ഈ രുചി നിങ്ങൾക്ക് മുൻപ് പരിചയം ഉണ്ടാവില്ല!  കരിക്കിൻ വെള്ളം കുടിക്കും കരിക്ക് കഴിക്കും. എന്നാൽ ഇതേ കരിക്ക് ജ്യൂസ് ആക്കി കുടിച്ചാലോ? ഒന്നു രുചിച്ചു നോക്കൂ, പിന്നെ ഇതേ കഴിക്കൂ!

കരിക്കിന്‍ ജ്യൂസ്

ചേരുവകള്‍:
ഇളം കരിക്ക് – 1 എണ്ണം
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
കരിക്കിൻ വെള്ളം – ആവശ്യത്തിന്
ഐസ് ക്യൂബ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം:
കരിക്കിനുള്ളിലെ തേങ്ങ ചെറിയ കക്ഷണങ്ങളാക്കി എടുക്കുക. തേങ്ങാ കഷണങ്ങളോടൊപ്പം കരിക്കിന്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ജ്യൂസറില്‍ അടിക്കുക. അരിച്ചെടുത്ത കരിക്കിന്‍ ജ്യൂസില്‍ ഏതാനും ഐസ് ക്യൂബുകള്‍ ഇട്ട് തണുപ്പിച്ച ശേഷം കഴിക്കുക.

അവല്‍-പഴം ജ്യൂസ്

ചേരുവകള്‍:
തേങ്ങാ പാല്‍ – 1 ക്ളാസ്
അവല്‍ – 4 ടേബിള്‍ സ്പൂണ്‍
ഞാലിപൂവന്‍ പഴം – 2 എണ്ണം (കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞത്)
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം:
തേങ്ങ ചിരകി പാല്‍ പിഴിഞ്ഞ് അരിച്ചെടുക്കുക. പാലില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. അര ഗ്ളാസ് പാല്‍ എടുത്ത ശേഷം അതിലേക്ക് അവലും പഴവും ചേര്‍ക്കുക. ആവശ്യമായ പാല്‍ കൂടി ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം ജ്യൂസ് കഴിക്കുക.

Previous Post

മലയാള സിനിമാ ചരിത്രത്തിൽ വഴിത്തിരുവുകൾ സൃഷ്ടിച്ച നിർമ്മാല്യം സിനിമയും മൂക്കുതല ഗ്രാമവും

Next Post

യാത്രയ്‌ക്കൊരുങ്ങും മുമ്പ്‌ ഈ ചെലവ് കൂട്ടും വില്ലന്മാരെക്കുറിച്ചും അറിഞ്ഞിരിക്കണം

Next Post

യാത്രയ്‌ക്കൊരുങ്ങും മുമ്പ്‌ ഈ ചെലവ് കൂട്ടും വില്ലന്മാരെക്കുറിച്ചും അറിഞ്ഞിരിക്കണം

Recent Posts

  • സാമ്പത്തികമായി നിങ്ങൾക്ക് നാളെ (2025 മെയ് 24, ശനി) എങ്ങനെ എന്നറിയാം
  • ദമ്പതികൾക്കിടയിൽ നഷ്ടപ്പെട്ട പ്രണയം തിരികെ പിടിക്കാൻ: ദാമ്പത്യം ഊഷ്മളമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
  • ‘ആ ബിസിനസ് ഡീൽ കിട്ടാൻ വേണ്ടി അവൾ ചെയ്യേണ്ടത് എന്താണെന്ന് അലക്സ് പറഞ്ഞത് കേട്ട് മീര ഞെട്ടി’
  • ജോലിക്ക് പോകുന്ന ഭാര്യയോട് ഭർത്താവ് എങ്ങനെ പെരുമാറണം? അവൾക്കായി എന്തൊക്കെ ചെയ്ത് കൊടുക്കണം?
  • ‘താൻ അപമാനിച്ച് ഇറക്കിവിട്ടത് ആരെയാണെന്ന് അറിഞ്ഞ ആതിര ഞെട്ടി, ആ നിമിഷത്തെ അവൾ ശപിച്ചു’

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.