19
November, 2018
Monday
11:04 PM
banner
banner
banner

പേരുകേട്ട ക്രിക്കറ്റ്‌ കരുത്തന്മാരായ ഓസ്ട്രേലിയ ഇപ്പോൾ നേപ്പാളിനും പാപ്പുവ ന്യൂഗിനിയയ്ക്കും പിന്നിൽ

ഏകദിന ലോക ക്രിക്കറ്റിൽ പരാജയം അറിയാത്ത 21 തുടർ വിജയങ്ങൾ എന്ന ലോക റെക്കാഡ്; ഈ നിരയിൽ തന്നെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാലും കയ്യടക്കിവെച്ചിരിക്കുന്ന ക്രിക്കറ്റ് രാജാക്കന്മാർ ഇന്ന് തുടർച്ചയായ 7 പരാജയങ്ങളും തുടർച്ചയായ അഞ്ച് പരമ്പര തോൽവികളും ആയി ഏകദിനക്രിക്കറ്റിൽ പിച്ചിന് നടുവിൽ അന്തംവിട്ടു നിൽക്കുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം.

ഈ വർഷം നടന്ന 11 ഏകദിനങ്ങളിൽ പദ്ധതികളുമായി വിജയ് ശരാശരിയിൽ ക്രിക്കറ്റ് ലോകത്തിലെ ഇന്ത്യൻ മാരായ നേപ്പാളിനും പാപ്പുവ ന്യൂ ഗനിയക്കും പിന്നിലാണ് ഇന്ന് ലോക ചാമ്പ്യന്മാരുടെ സ്ഥാനം 1996 തുടർച്ചയായി ആറ് പരാജയം നേരിട്ടിട്ട് ഉണ്ടായിരുന്ന അന്നത്തെ ഓസ്‌ട്രേലിയൻ ടീമിന്റെ റെക്കോർഡ് ആണ് കഴിഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കക് എതിരെ 6 വിക്കറ്റ് തോൽവി വഴങ്ങിയപ്പോൾ തിരുത്തി എഴുത്തപ്പെട്ടത്.

2018ൽ ഒരേ ഒരു മത്സരം മാത്രം ജയിച്ച ടീമുകൾ ഏതൊക്കെ എന്ന് അറിയാമോ?
ഹോങ്കോങ് (1 ജയം 5 തോൽവി), നേപ്പാൾ (1 ജയം 3 തോൽവി), ഹോളണ്ട് (1 ജയം 1 തോൽവി), പാപുവ ന്യുഗിനി (1 ജയം 3 തോൽവി), ആസ്‌ത്രേലിയ (1 ജയം 10 തോൽവി), 2018 ന്റെ ഈ ലിസ്റ്റ് കാണുമ്പോൾ ആണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ തകർച്ച മനസ്സിലാകുന്നത്. എന്നാൽ അവസാന 20 മാസത്തെ കണക്കെടുത്താൽ ഇതിലും പരിതാപകരമായ അവസ്ഥയാണ് ഓസ്‌ട്രേലിയയുടെ സ്ഥിതി.ഈ കാലയളവിൽ ആകെ കളിച്ച 21 മത്സരങ്ങളിൽ 17 തോൽവികളും 2 വിജയവും ആയപ്പോൾ 2 മത്സരങ്ങൾ ഉപേക്ഷിച്ചു.

2017 ജനുവരിയി ൽ സന്ദർശകരായ പാകിസ്താന് എതിരെ 4-1 നു നേടിയ പരമ്പര വിജയത്തിന് ശേഷം ചാമ്പ്യൻസ്‌ ട്രോഫി ഉൾപ്പെടെ 5 പരമ്പര നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ് ഇതുവരെ ബാക്കി. ന്യൂസിലാന്റിന് എതിരെ അവരുടെ നാട്ടിൽ 3-0 നു തോറ്റ ആസ്‌ത്രേലിയക്ക് ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ 2 മത്സരങ്ങൾ മഴമൂലം നഷ്ടമായപ്പോൾ ആകെ കളിച്ച ഒരു മത്സരത്തിൽ തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോകേണ്ടി വന്നു. തുടർന്ന് ഇന്ത്യയിലേക്ക് വന്ന ഓസീസിന് 4-1 നു പരമ്പര അടിയറവ് വക്കേണ്ടി വന്നു.

നാട്ടിലെത്തിയ ഓസ്ട്രേലിയക്ക് ഇംഗ്ലണ്ടിനെതിരെ നാലാം ഏകദിനത്തിലെ ആശ്വാസ ജയം മാത്രം ബാക്കിയാക്കി 4-1 നു ഇംഗ്ലണ്ട് പരമ്പര നേടി. ഈ തോൽവിക്ക് പകരംവീട്ടാൻ ഇംഗ്ലീഷ് മണ്ണിലെത്തിയ ഓസ്ട്രേലിയയ്ക്ക് ഒരു മത്സരം പോലും ജയിക്കാൻ ആകാതെ 5-0 ന് ഇംഗ്ലണ്ടിനോട് കീഴടങ്ങാൻ ആയിരുന്നു വിധി.

ഇപ്പോൾ ഓസ്ട്രേലിയൻ സന്ദർശനത്തിലുള്ള ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഉള്ള ആദ്യ ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 152 റൺസിന് എല്ലാവരും പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക വിജയിച്ചു,ഒപ്പം 7 തുടർ തോൽവികൾ എന്ന മോശപ്പെട്ട റെക്കോർഡും ഓസ്‌ട്രേലിയക്ക് നൽകി.

ലോകകപ്പ് ക്രിക്കറ്റ് പടിവാതിൽക്കൽ നിൽക്കുമ്പോൾ വെള്ളിയാഴ്ച രണ്ടാം ഏകദിനത്തിന് സൗത്ത് ആഫ്രിക്കയെ നേരിടാൻ ഇറങ്ങുന്ന ഓസീസിന് മികച്ച വിജയം നേടി വിജയവീഥിയിലേക്ക് മടങ്ങാൻ ആകട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു ഓരോ ക്രിക്കറ്റ് പ്രേമികളും.

·
[yuzo_related]

Comments


Related Articles & Comments