19
November, 2018
Monday
11:09 PM
banner
banner
banner

പെണ്ണിനെ മയക്കാൻ എന്ത്‌ ചെയ്തിട്ടും രക്ഷയില്ലേ? അതിന് ഈ സൈക്കോളജി മാത്രം അറിഞ്ഞിരുന്നാൽ മതിയെന്നേ!

നിങ്ങൾ ഒരു പെൺ കുട്ടിയുടെ പിറകെ നടക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായോ? നടന്ന് നടന്ന് ചെരുപ്പുകൾ പലതും തേഞ്ഞിട്ടും അവൾ നിങ്ങളെ തീരെ മൈൻഡ് ചെയ്യുന്നില്ലേ? വിലകൂടിയ വസ്ത്രങ്ങളുമിട്ട് പെർഫ്യൂമും അടിച്ച് മസിലും പെരുപ്പിച്ച് അവളുടെ പിറകെ നടന്നിട്ട് ഒരു കാര്യവുമില്ല.

കാരണം ഇന്നത്തെ പെൺ കുട്ടികളെ വലയിൽ വീഴ്ത്തണമെങ്കിൽ ചെക്കന്മാർ കുറച്ച് സൈക്കോളജി കൂടി അറിഞ്ഞിരിക്കണം. തനിക്കു താല്പ്പര്യമുള്ള പെൺകുട്ടിക്ക് തന്നോടും താല്പ്പര്യം തോന്നണമെന്ന് ആഗ്രഹിക്കാത്ത ഏത് ആണാണുള്ളത്?

ഒരു പുരുഷന്‌ പെൺകുട്ടിയോട് പ്രണയം തോന്നിയാൽ ആദ്യം ആ പെൺകുട്ടിയുടെ സൈക്കോളജി അറിയാൻ ശ്രമിക്കുകയാണ്‌ വേണ്ടത്. സ്ത്രീകളെ ആകർഷിക്കണമെങ്കിൽ ഇതറിഞ്ഞേ പറ്റു എന്നർത്ഥം. അതായത് പുരുഷന്മാരിൽ സ്ത്രീകളെ ആകർഷിക്കുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്. വ്യക്തിപരമായി ഇതിൽ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ഇതിനൊരു പൊതു സ്വഭാവമുണ്ടായിരിക്കും.

എന്തെങ്കിലും പ്രത്യേകിച്ച് കഴിവുള്ള സർഗാത്മകതയുള്ള പുരുഷന്മാരോട് എല്ലാ സ്ത്രീകൾക്കും ഒരു താല്പ്പര്യമുണ്ടാകും. ഇത് അവരുടെ മുന്നിൽ വെളിപ്പെടുത്താൻ കഴിയുന്ന സാഹചര്യങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക. എന്നാൽ ഇല്ലാത്ത കഴിവ് ഉണ്ടാക്കി കാണിക്കാൻ നിന്നാൽ വിപരീത ഫലമായിരിക്കും ഉണ്ടാകുക.കലാകാരന്മാരോടും സ്പോർട്സ്കാരോടും ഒട്ടു മിക്ക പെൺകുട്ടികൾക്കും ഒരു പ്രത്യേക താല്പ്പ്പര്യമുണ്ടാകും.

എത്രയും വേഗം അവളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയാനുള്ള ശ്രമങ്ങൾ നടത്തുക.അവരുടെ ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയാൻ കഴിയുന്ന ഒരാളാണ്‌ നിങ്ങളെന്നു തോന്നിയാൽ അവൾക്ക് നിങ്ങളോട് പതിയെ ഒരടുപ്പം തോന്നാം.

എല്ലാ സ്ത്രീകളും ഏറെ ആഗ്രഹിക്കുന്ന വിലമതിക്കുന്ന ഒന്നാണ്‌ പുരുഷനിലെ കെയറിങ്ങ് മെന്റാലിറ്റി. ഈ ശീലമുള്ള പുരുഷന്മാരെ പ്രത്യേകിച്ച് തങ്ങളെ കെയർ ചെയ്യുന്ന പുരുഷന്മാരോട് സ്ത്രീകൾക്ക് തീർച്ചയായും ഒരു ബഹുമാനമൊക്കെ തോന്നും.

തന്റേടവും ആത്മവിശ്വാസവുമുള്ള ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള പുരുഷന്മാരെയാണ്‌ ഏത് സ്ത്രീയും ഇഷ്ടപ്പെടുക. ഒരു സ്ത്രീ പുരുഷനിൽ ഇഷ്ടപ്പെടുന്ന മികച്ച സ്വഭാവ ഗുണങ്ങളിൽ ഒന്നാണിത്.

ഏത് സാഹചര്യത്തിലും തനിക്ക് സധൈര്യം ആശ്രയിക്കാൻ കഴിയുന്ന പുരുഷനാണ്‌ ഇതെന്ന് തോന്നിയാൽ അവൾ ആത്മാർത്ഥമായി തന്നെ നിങ്ങളോട് അടുപ്പം കാണിച്ച് തുടങ്ങും.

പൊതുവെ സൽസ്വഭാവികളായ എല്ലാവരോടും മാന്യമായി ഇടപെടുന്ന പുരുഷന്മാരെയാണ്‌ എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്. നല്ല പെരുമാറ്റം, കരുതൽ തുടങ്ങിയവ സ്ത്രീകളുടെ കണ്ണിൽ ഒരു പുരുഷനെ നല്ലവനാക്കുന്ന ഗുണങ്ങളാണ്‌.

അവളോട് സംസാരിക്കുമ്പോൾ നിങ്ങൾ കണ്ണുകളിൽ നോക്കി തന്നെ സംസാരിക്കാൻ ശ്രദ്ധിക്കുക. കാരണം നിങ്ങൾക്ക് അവളോടുള്ള ഇഷ്ടം ഒരു പരിധിവരെ നിങ്ങളുടെ കണ്ണിൽ നിന്നു തന്നെ അവൾക്ക് വായിച്ചെടുക്കാൻ കഴിയും. മാത്രവുമില്ല കണ്ണുകളിൽ നോക്കിയുള്ള സംസാരരീതിയിൽ നിന്ന് തികഞ്ഞ ആത്മവിശ്വാസമുള്ള ഒരു പുരുഷനാണ്‌ നിങ്ങളെന്ന് അവൾക്ക് മനസിലാക്കാനും കഴിയും.

നിങ്ങളെ ഓർത്തിരിക്കാൻ കഴിയുന്ന തരം സാഹചര്യങ്ങൾ മനപൂർവ്വം സൃഷ്ടിക്കുക. ബീച്ചിൽ ഒരുമിച്ചിരുന്ന് കഥ പറഞ്ഞതോ, ഒരു തിയറ്ററിൽ പോയി ഒന്നിച്ചു സിനിമ കണ്ടതോ, നിങ്ങൾ അവൾക്ക് സ്നേഹപൂർവം സമ്മാനിച്ച ബർത്ഡേ പ്രസന്റുകളോ ഒക്കെ പിന്നീട് അവൾക്ക് സന്തോഷത്തോടെയും താല്പ്പര്യത്തോടെയും ഓർമ്മിച്ചെടുക്കാൻ കഴിയണം.

RELATED ARTICLES  ഭാര്യയുടെ ആദ്യ പ്രസവ ശേഷം സെക്സിൽ ഏർപ്പെടുന്നത്തിനു മുൻപ്‌ പങ്കാളികൾ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

[yuzo_related]

Comments



Related Articles & Comments