പ്രകൃതിയുടെയും മാനവ ജീവിതത്തിന്റെയും തനിമ തേടിയുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ആത്മസംതൃപ്തി നല്കുന്ന യാത്രയാകും പാലക്കാട് ജില്ലയിലെ മലനിരയായ അട്ടപ്പാടിയിലേക്കുള്ളത്. പാലക്കാടിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ 827 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് അട്ടപ്പാടി മലകള്‍. കാടും മലകളും പുഴകളും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരും എല്ലാം ചേരുന്ന ഒരു അപൂര്‍വ്വ സുന്ദര പ്രദേശമാണ് അട്ടപ്പാടി.
മണ്ണാര്‍ക്കാട് നിന്ന് 38 കീലോമീറ്റര്‍ കിഴക്ക് – പടിഞ്ഞാറായിട്ടാണ്. അട്ടപ്പാടി സ്ഥിതി ചെയ്യുന്നത്. മനോഹരമായ കുന്നുകളും പുഴകളും തിങ്ങി നിറഞ്ഞ വനപ്രേദശവും നിറഞ്ഞ പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് അട്ടപ്പാടി. നരവംശശാസ്ത്രജ്ഞര്‍ക്ക് ഏറ്റവും അധികം താല്പര്യമുള്ള ഒരു പ്രദേശമാണ് അട്ടപ്പാടി കാരണം നിരവധി വനത്തില്‍ വസിക്കുന്ന ഗോത്രകാര്‍ ഈ പ്രദേശത്ത് ധാരാളമായി അധിവസിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി സെറ്റില്‍മെന്റുകളില്‍ ഒന്നാണ് അട്ടപ്പാടി. ഇരുളര്‍ മുദുഗര്‍ തുടങ്ങി നിരവധി ആദിവാസി വിഭാഗങ്ങള്‍ അട്ടപ്പാടിയിലുണ്ട്. ഇവരുടെ ജീവിത ശൈലിയെക്കുറിച്ച് പഠിക്കുവാന്‍ വേണ്ടിയും മറ്റും നരവംശ ശാസ്ത്രജ്ഞര്‍ ഇവിടെയെത്താറുണ്ട്. ഇവരുടേതായ പ്രത്യേക ആഘോഷങ്ങളും ഉത്സവങ്ങളും നിറമുള്ള കാഴ്ചകളാണ് ഒരു സഞ്ചാരിക്ക് സമ്മാനിക്കുന്നത്. ഇവിടത്തെ മല്ലേശ്വരം കുന്നില്‍ വളരെ വലിയ ശിവലിംഗം പ്രതിഷ്ഠയുണ്ട്. ഇവിടത്തെ ആദിവാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു ആരാധാനാലയമാണ് ഇത്. ശിവരാത്രി ദിവസത്തില്‍ അതിവിശിഷ്ഠമായ ശിവരാത്രി ഉത്സവമാണ് ഇവിടത്തെ പ്രധാന ആഘോഷം. തികച്ചും പ്രകൃതിയുടെ സൗന്ദര്യം വാര്‍ന്നു നില്ക്കുന്ന അട്ടപ്പാടി ഹരിതവര്‍ണ്ണമായ പച്ചപ്പൂകൊണ്ട് കുന്നുകളെ തഴുകി സ്വകാര്യം പറഞ്ഞു ഒഴുകന്ന അരുവികളും പുഴകളും അട്ടപ്പാടിയുടെ ദൃശ്യ പെരുമയ്ക്ക് മാറ്റേകുന്നു.
കാവേരി നദിയുടെ കൈവഴികളാണ് അട്ടപ്പാടിയുടെ ജൈവ വ്യവസഥയെ സമ്പന്നമാക്കുന്നത്. ഇതിന് പുറമേ അട്ടപ്പാടിയുടെ വികസനത്തിനായി രൂപീകരിച്ച അഹാഡ്സിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി വന്ന മാറ്റങ്ങളും സഞ്ചാരികള്‍ക്ക് അപൂര്‍വ്വ അനുഭവമാകും. അഗളിയിലെ ചില ഹോട്ടലുകളും ഗസ്റ്റ് ഹൌസുകളുമാണ് ഇവിടെ ലഭ്യമായ താമസ സൌകര്യം. നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള പാലക്കാടാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്.