വെറും കല്ലുകൊണ്ടോ സിമന്റുകൊണ്ടോ കെട്ടിപ്പൊക്കുന്ന ഒരു ജീവൻ ഇല്ലാത്ത വസ്തു മാത്രമല്ല വീടുകൾ. ഓട് കുടുംബത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒരു കുരയ്ക്ക് കീഴിൽ പങ്കു വയ്ക്കുവാൻ സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ട് ഉയർത്തുന്ന ഒന്നാണ്.
അതുകൊണ്ട് തന്നെ ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ് എന്നു തന്നെ പറയാം. ഭവന നിർമ്മാണത്തിന്റെ ഓരോ ഘട്ടവും വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതിയിൽ ആവണം ചെയ്യേണ്ടത്. വായുവും പ്രകാശവും കടക്കുന്നതാകണം വീട്ടിലെ ഓരോ മുറികളും എന്നാണ് ശാസ്ത്രം പറയുന്നത്. നെഗറ്റീവ് ഏനര്‍ജി ഒഴിവാക്കുന്നതിനും ഐശ്വര്യം കൊണ്ടു വരുന്നതിനും ഇത് സഹായിക്കും എന്നും പറയപ്പെടുന്നു.
അതുപോലെ തന്നെ വീട് നിർമ്മിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു വസ്തുത വീട്ടിലെ ശുചിമുറികളുടെ സ്ഥാനം ആണ്. കിടപ്പ് മുറികളോട് ചേര്‍ന്ന് ബാത്‌റൂമുകള്‍ പണിയുന്നത് ഇന്നത്തെ ഒരു രീതിയാണ്. വാസ്‌തു പ്രകാരമുള്ള കണക്കുകള്‍ ചിട്ടയായി കണ്ടുവേണം ഈ രീതിയില്‍ വീടിനുള്ളിൽ ശുചിമുറികള്‍ നിര്‍മിക്കാന്‍ എന്നാണ് പറയപ്പെടുന്നത്.
വടക്ക് പടിഞ്ഞാറായി ശുചിമുറികള്‍ ഒരിക്കലും പണിയരുത് എന്നും അങ്ങനെ സംഭവിച്ചാല്‍ കുടുംബത്തിന് ദോഷകരമാകുന്ന നിരവധി കാര്യങ്ങള്‍ വീടിനുള്ളിൽ സംഭവിക്കും എന്നും ശാസ്ത്രം പറയുന്നു.
മാത്രവുമല്ല ഇതിലൂടെ സാമ്പതികവും ജോലി സംബന്ധവുമായ നഷ്‌ടവും പല കാര്യങ്ങള്‍ക്കും തടസവും സംഭവിക്കും എന്നും ശുഭകരമായ കാര്യങ്ങള്‍ പോലും നടക്കാതെ വരും എന്നും പറയപ്പെടുന്നു. അതിനാല്‍ വാസ്‌തു പ്രകാരമുള്ള കണക്കുകള്‍ തിരിച്ചറിഞ്ഞു വേണം ഓരോ വീടിനുള്ളിലും ശുചിമുറികള്‍ സ്ഥാപിക്കാന്‍.