മലയാളം ഇ മാഗസിൻ.കോം

ഇനി മുതൽ എടിഎം ഉപയോഗിച്ച്‌ പണം പിൻവലിക്കണമെങ്കിൽ മൊബൈൽ വേണം, ജനുവരി 1 മുതൽ പുതിയ രീതി ഇങ്ങനെ

കാലം ഡിജിറ്റൽ മണിയിലേക്ക്‌ മാറിയെങ്കിലും ചില അത്യാവശ്യ കാര്യങ്ങൾക്കെങ്കിലും കൈയ്യിൽ പണമില്ലാതെ പറ്റില്ല ഇപ്പോഴും. എന്നാൽ ബാങ്ക്‌ വഴിയാണ്‌ ഇപ്പോഴത്തെ ഇടപാടുകൾ എല്ലാം. മിക്കവർക്കും വലിയ തുകയും പെൻഷനും ഉൾപ്പടെ എല്ലാം ബാങ്കിൽ ആണ്‌ വരിക. എടിഎം ഉപയോഗിച്ച്‌ ആണ്‌ പണം പിൻവലിക്കേണ്ടത്‌ എന്നതിനാൽ വൃദ്ധജനങ്ങൾ പോലും ഇന്ന് ബാങ്കുകളുടെ എടിഎം മെഷീൻ ഉപയോഗിക്കാൻ ശീലിച്ചു കഴിഞ്ഞു. അതേ സമയം ജനുവരി ഒന്നു മുതൽ ഇനി കാര്യങ്ങൾ അത്ര ഈസി ആകില്ല.

ജനുവരി ഒന്നുമുതൽ എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി വരുന്നു. അനധികൃത ഇടപാടുകൾ തടയാൻ എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനമാണ് പുതിയ രീതി.

വരുന്ന ജനുവരി ഒന്നുമുതൽ രാജ്യത്തുള്ള എല്ലാ എസ്ബിഐയുടെ എടിഎമ്മുകളിലും പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. 10, 000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി.

ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്ബറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം. നിലവിൽ പണംപിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്ബോൾ ഈ സംവിധാനമുണ്ടാകില്ല.

പിൻവലിക്കാനുള്ള പണം എത്രയെന്ന് നൽകിയശേഷം അത് സ്ക്രീനിൽ തെളിയും. അപ്പോൾ മൊബൈലിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം ലഭിക്കും. പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും. കൂടുതൽ സുരക്ഷിതമായ എടിഎം ഇടപാട്‌ എന്ന ലക്ഷ്യവും ഈ രീതിയിലേക്ക്‌ മാറുന്നതിനു പിന്നിലുണ്ട്‌.

Avatar

Staff Reporter