പ്രളയത്തില്‍ നിന്ന് കരകയറി വരുന്ന കേരളം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലമായ പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഇനി പത്ത് നാള്‍ കാത്തിരിപ്പിന്റെ കാലം. ലോകത്തിന്റെ നാനാഭാഗത്തുള്ള മലയാളികള്‍ മഹാബലി തമ്പുരാനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിതുവോണം വരെയുള്ള പത്ത് ദിവസങ്ങളിലാണ് വീട്ട് മുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുന്നത്.

പൂക്കളും പൂവിളികളും വിദൂര ദേശങ്ങളില്‍ കഴിയുന്ന മലയാളികളുടെ മനസ്സിന് ഗൃഹാതുരത്വത്തിന്റെ സുഖമുള്ള നോവുകളാവും. ചിങ്ങക്കൊയ്ത്തിന്റെ സമൃദ്ധിയിലേക്ക് കണ്ണ് തുറക്കുന്ന ഓണക്കാലം ഇന്ന് മലയാളിക്ക് അന്യമായി കഴിഞ്ഞു. ഇന്നത്തെ ഓണം ആഘോഷങ്ങളില്‍ മാത്രമായി ചുരുങ്ങുകയും ചെയ്തു.
തുമ്പയും മുക്കുറ്റിയും കൃഷ്ണകിരീടവും വാടാമല്ലിയുമടക്കം നാട്ടില്‍ കിട്ടാവുന്ന പൂക്കള്‍ കൊണ്ട് ആദ്യ ദിവസങ്ങളില്‍ പൂക്കളം തീര്‍ക്കും.

അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിലാണ് പൂക്കളത്തില്‍ മറ്റ് പൂക്കള്‍ ഉപയോഗിക്കുന്നത്. അത്തം നാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. കൂടാതെ, ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ പത്താം നാള്‍ പത്ത് നിര പൂ ഉപയോഗിച്ച് അത്തപ്പൂക്കളം തയ്യാറാക്കുന്നു. പൂക്കളത്തിന്റെ വലിപ്പം കൂടുന്നത് അനുസരിച്ച് ഇതര സംസ്ഥാനത്ത് നിന്നെത്തിയ പൂക്കള്‍ പൂക്കളങ്ങള്‍ കീഴടക്കും.
ഓണപ്പൂക്കളം
ഓണത്തിന്റെ പ്രധാന ആകര്‍ഷണമാണ് പൂക്കളം. അത്തം മുതല്‍ പത്ത് ദിനമാണ് പൂക്കളം ഇടുന്നത്. ആദ്യം ദിനം (അത്തം) ഒരിനം പൂക്കള്‍ ഉപയോഗിച്ചുള്ള പൂക്കളവും രണ്ടാം ദിവസം രണ്ടിനം പൂക്കള്‍ ഉപയോഗിച്ചുള്ള പൂക്കളവും എന്നിങ്ങനെ തുടങ്ങി പത്താം ദിനം പത്തിനം പൂക്കള്‍ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കുന്നത്.

ഉത്രാടപ്പാച്ചില്‍
തിരുവോണ ആഘോഷത്തിനായി ഉത്രാട ദിവസം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പായുന്നതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് പറയുന്നത്. തിരുവോണ ദിനം വേണ്ടതെല്ലാം കൈയെത്തും ദൂരത്ത് എത്തിക്കുക എന്ന ലക്ഷ്യമാണ് ഉത്രാടപ്പാച്ചിലിനു പിന്നിലുള്ളത്.

ഓണസദ്യ
വിഭവസമൃദ്ധ സദ്യയാണ് ഓണസദ്യ. \’ഓണം ഉണ്ടറിയം\’ എന്ന പഴഞ്ചൊല്ല് ഓണസദ്യയുടെ രുചിഭേദത്തെയാണ് സൂചിപ്പിക്കുന്നത്. ഉപ്പില്‍ തുടങ്ങി പച്ചമോരില്‍ അവസാനിക്കുന്നതാണ് ഓണസദ്യ. പപ്പടവും, പഴവും, പായസവും കുഴച്ചുള്ള ഊണ് അടുത്ത ഓണക്കാലം വരെ മലയാളിയുടെ മനസില്‍ നിറഞ്ഞ് നില്‍ക്കും.

ഓണക്കളി
ഓണത്തിന്റെ മാറ്റുകൂട്ടുന്ന ചടങ്ങാണ് ഓണക്കളി. ആട്ടക്കളം കുത്തല്‍, കൈകൊട്ടിക്കളി, പുലിക്കളി, കുമ്മാട്ടിക്കളി, ഓണത്തല്ല്, ഓണംകളി, കമ്പിത്തായം കളി, ഭാരക്കളി, നായയും പുലിയും വയ്ക്കല്‍, ആറന്മുള വള്ളംകളി, തലപന്തു കളി, കിളിത്തട്ടുകളി, സുന്ദരിക്ക് പൊട്ടുകുത്ത്, വടംവലി. ഇവയൊക്കെയാണ് പ്രധാനമായുള്ള ഓണക്കളികള്‍.
