സന്നിധാനം: പത്ത് വയസിനിടെ അദ്രിതി മല ചവിട്ടി അയ്യപ്പനെ ദർശിച്ചത് അമ്പത് തവണ. കൊല്ലം എഴുകോൺ കോതേത്ത് വീട്ടിൽ അഭിലാഷ് മണിയുടെ മകൾ പത്തുവയസുകാരി അദ്രിതിയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. പത്തു വയസ് പൂർത്തിയാകാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെ ഇന്നലെയാണ് അദ്രിതി അമ്പതാം മലകയറ്റം പൂർത്തിയാക്കിയത്.
YOU MAY ALSO LIKE THIS VIDEO, പേടി കാരണം ശാരീരിക ബന്ധത്തിന് സമ്മതിക്കാത്ത ഭാര്യയെ ബലമായി കീഴ്പ്പെടുത്തി ബന്ധപ്പെടാൻ ശ്രമിച്ച ഭർത്താവിന് സംഭവിച്ചത്
അച്ഛൻ അഭിലാഷ് മണിക്കൊപ്പം ഇന്നലെ വൈകിട്ടാണ് അദ്രിതി ദർശനം നടത്തിയത്. ഒൻപത് മാസം പ്രായമുള്ളപ്പോഴാണ് ആദ്യമായി എത്തിയത്. തുടർന്ന് തീർത്ഥാടന കാലത്തും മാസ പൂജാവേളകളിലും ദർശനം നടത്തി. കഴിഞ്ഞ ധനുമാസത്തിൽ പുല്ലുമേട് വഴിയാണ് എത്തിയത്. എരുമേലിയിൽ പേട്ടതുള്ളിയ ശേഷമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. എഴുകോൺ ശ്രീനാരായണഗുരു സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലെ കൃഷ്ണകുമാർ എന്ന കർഷകന്റെ കാർഷിക വിജയം