മലയാളം ഇ മാഗസിൻ.കോം

ആ അവശ്യത്തിനായി ആരു‍ം വിളിക്കരു‍ത്‌, ഈ സമയത്ത്‌ വേണ്ടത്‌ മനസമാധാനം: ഫേസ്ബുക്കിനോട്‌ വിടപറഞ്ഞ്‌ അശ്വതി ശ്രീകാന്ത്‌

അശ്വതി ശ്രീകാന്ത്‌, മലയാളികൾക്ക്‌ സുപരിചിതയായ നമ്മുടെ സ്വീകരണമുറിയിലെ സ്ഥിരം അതിഥി. റിയാലിറ്റി ഷോ അവതാരക മുതൽ സീരിയലുകളിൽ വരെ തന്റെ പ്രതിഭ തെളിയിച്ച വ്യക്തിത്വം. അശ്വതിയുടെ സോഷ്യൽ പ്രൊഫൈലുകൾ സജീവമാണ്‌. പോസ്റ്റുകളും മറുപടികളും ഒരേ സമയം വൈറലാകാറുണ്ട്‌. ഏറ്റവും അടുത്തായി അശ്വതി ഒരു പോസ്റ്റിനു കീഴെ ഒരാൾ നൽകിയ അശ്ലീല ചുവയുള്ള കമന്റിന്‌ നൽകിയ മറുപടി പോലും വൈറലാവുകയുണ്ടായി.

വിമര്‍ശനത്തിന് കടുത്ത ഭാഷയില്‍ അശ്വതി നല്‍കുന്ന പ്രതികരണവും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴും അശ്വതിയുടെ പ്രതികരണത്തിന് ആണ് ആരാധകര്‍ കൈ അടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും അതു തന്നെയാണ് സംഭവിച്ചത്. അശ്വതിയുടെ ഫോട്ടോയുടെ അടിയില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് നടി നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഒറിജിനല്‍ പ്രൊഫൈലില്‍ നിന്നും വന്ന ഈ കമന്റ് തന്നെ ഞെട്ടിപ്പിച്ചുവെന്നും താരം പറഞ്ഞിരുന്നു.

അതിനു പിന്നാലെയാണ് അശ്ലീല ചുവയോടെ കമന്റ് ചെയ്ത യുവാവ് നടിയോട് മാപ്പ് ചോദിച്ചുകൊണ്ട് രംഗത്തു വന്നത്. സോഷ്യല്‍മീഡിയ ഒന്നടങ്കം ഇയാള്‍ക്ക് എതിരെ തിരിഞ്ഞതോടെയാണ് മാപ്പുമായി ഇയാള്‍ വന്നത്. ‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് മാപ്പപേക്ഷിച്ചു കൊണ്ട് യുവാവ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാളുടെ പോസ്റ്റിനു നേരെ വീണ്ടും പ്രതിഷേധം ഉയര്‍ന്നതോടെ അയാള്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

ഏറ്റവും മികച്ച മറുപടി തന്നെ ആണ് അശ്വതി നല്‍കിയത്, ഇതാകണം പെണ്ണ് എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം അശ്വതിയെ പ്രശംസിച്ചത്. ഇതിനു ശേഷം നിരവധി പേരാണ് മെസേജുകളിലൂടെയും ഫോണിലൂടെയും നടിയെ ബന്ധപ്പെട്ട് ഇന്റര്‍വ്യൂകള്‍ക്കായി ശ്രമിച്ചത്. എന്നാല്‍, അശ്വതിയുടെ മറുപടിയും ആരാധകരുടെ ആശംസകളും ഒഴുകുന്നതിന്റെ ഇടയില്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് താരം. തത്ക്കാലം ഫേസ്ബുക്കില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്നാണ് അശ്വതി അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേര്‍ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയില്‍ തീര്‍ന്നതുമാണ്… മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ ഉദ്ദേശിച്ചോ പൊളിറ്റിക്കല്‍ കറക്റ്റന്‍സ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതല്‍ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല…

പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാല്‍ മറുപടി ഇനി ലീഗല്‍ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ… മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ് … അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്‌നേഹത്തിന്, സപ്പോര്‍ട്ടിന് എല്ലാവര്‍ക്കും നന്ദി…

Avatar

Staff Reporter