മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 മെയ്‌ 25 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.05.2023 (1198 ഇടവം 11 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജാഗ്രതയോടെ പ്രധാന ഉത്തരവാദിത്വങ്ങൾ സമീപിക്കണം. ചുമതലകൾ വിശ്വസ്തരെ മാത്രം ഏൽപ്പിക്കുക. അലസത ഈ ദിവസം നല്ലതല്ല.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യങ്ങൾ അനുകൂലമായി ഭവിക്കും. ഭാഗ്യവും ദൈവാധീനവും അനുഭവത്തിൽ വരും. ഭയപ്പെട്ട കാര്യങ്ങൾ അനുഭവത്തിൽ വരാതെ സുരക്ഷിതമായി ഒഴിഞ്ഞുപോകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാലതാമസവും തടസ്സങ്ങളും വരാവുന്ന ദിനമാണ്. ജാഗ്രതയോടെ പ്രവർത്തിച്ചാൽ വലിയ കഷ്ടനഷ്ടങ്ങൾ കൂടാതെ കാര്യങ്ങൾ നിറവേറ്റാൻ കഴിയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സിന് സന്തോഷവും ആത്മവിശ്വാസവും നൽകുന്ന വാർത്തകൾ കേൾക്കാൻ ഇടയാകും. മനസിന്റെ സമാധാനക്കുറവും ഉദ്വേഗവും ഇല്ലാതാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത ചിലവുകൾ മൂലം വിഷമതകൾ വരാൻ ഇടയുണ്ട്. അലച്ചിലും യാത്രാ ക്ലേശവും വരാനും സാധ്യത കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഇഷ്ട സാഹചര്യങ്ങളിലൂടെ ദിവസം കടന്നു പോകും. അപ്രതീക്ഷിത കോണുകളിൽ നിന്ന് പോലും സഹായങ്ങളും പ്രോത്സാഹനങ്ങളും ലഭ്യമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് അനുഭവങ്ങൾ അനുകൂലമാകും. ഭാഗ്യാനുഭവങ്ങൾ, സാമ്പത്തിക ലാഭം എന്നിവയ്ക്കും സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കഠിന പരിശ്രമങ്ങൾ മൂലം അംഗീകരിക്കപ്പെടാത്തതിൽ വിഷമം തോന്നും. അടുത്ത ജനങ്ങളുടെ പെരുമാറ്റം സുഖകരമാകണം എന്നില്ല.

YOU MAY ALSO LIKE THIS VIDEO, കമ്യൂണിസ്റ്റുകാർ പോലും ഓർക്കാത്ത വിപ്ലവ മണ്ണിലെ ശബരിമല വിമാനത്താവളം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ചരിത്രം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രാ ക്ലേശം, ശാരീരിക വൈഷമ്യം മുതലായവയ്ക് സാധ്യത. ഭക്ഷ്യവിഷബാധ ഏൽക്കാതെ ശ്രദ്ധിക്കണം. ഉത്തരവാദിത്വങ്ങളിൽ ജാഗ്രത പുലർത്തുക നന്നായിരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശുഭകരമായ അനുഭവങ്ങളും നല്ല വാർത്തകളും പ്രതീക്ഷിക്കാവുന്ന ദിനം. നേതൃപരമായ കഴിവുകൾ അംഗീകരിക്കപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിൽ അംഗീകാരം വർധിക്കും. കച്ചവടത്തിൽ ലാഭം ഉണ്ടാകും. പൊതുവിൽ അംഗീകാരം ലഭിക്കുന്ന ദിവസമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. എടുത്തുചാടിയുള്ള സംസാരം അപകടം വരുത്താൻ സാധ്യതയുള്ള ദിനമാണ്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത്‌ സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ്‌ ഇവിടുത്തെ ഹൈലൈറ്റ്‌

Avatar

Staff Reporter