26
February, 2018
Monday
04:43 AM
banner
banner
banner

ഈ നിമിത്തങ്ങളും ലക്ഷണങ്ങളും ശകുനങ്ങളും നൽകുന്ന സൂചന മരണത്തിന്റേതോ അപകടത്തിന്റേതോ ആകാം!

മനുഷ്യനെ നിശ്ചലനാക്കുന്നതും പേടിപ്പെടുത്തുന്നതുമായ ഒന്നാണ് മരണഭയം. ‘രംഗ ബോധമില്ലാത്ത കോമാളി’ എന്നൊക്കെ മരണത്തെ വിശേഷിപ്പിക്കാറുണ്ട്. മരണത്തിന് മുന്നോടിയായി ചില ലക്ഷണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാല്‍, പലരും ഇതിനെ അന്ധവിശ്വാസമായി മാത്രമേ കണക്കാക്കൂ… മരണം അടുത്തെത്തിയെന്ന് അറിയിക്കുന്ന ചില ശകുനങ്ങള്‍ ഇതാ…

‘ചത്തു കിടക്കുന്ന കാക്ക’ ഒരു മരണ ശകുനമാണ്. കാക്ക ചത്തുകിടക്കുകയും അതിന്റെ തൂവല്‍ മരണാസന്നനായി കിടക്കുന്ന ആരുടെയെങ്കിലും ദേഹത്ത് പതിക്കുകയും ചെയ്താല്‍ ഉടന്‍ മരണം സംഭവിക്കുമെന്നാണ് വിശ്വാസം.

‘കറുത്ത പൂമ്പാറ്റ’വീടിനു ചുറ്റും സ്ഥിരമായി പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വീട്ടില്‍ വൈകാതെ ഒരു മരണം സംഭവിച്ചേക്കാമെന്നാണ് വിശ്വാസം. വിദേശരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസമാണിത്.

സ്വപ്നം കാണുന്നതിന് മരണവുമായി ഏറെ ബന്ധമുണ്ടെന്നാണ് പൊതുവേയുള്ള വിശ്വാസം. ‘വെള്ളക്കുതിര’യെ സ്വപ്നം കാണുന്നത് മരണം അടുത്തെത്തി എന്നതിന്റെ സൂചനയാണ്. പ്രതീക്ഷിക്കാതെ് എത്തുന്ന മരണമായിരിക്കും അവിടെ കാത്തിരിക്കുന്നത്.

അര്‍ധരാത്രിയില്‍ പൂച്ചകള്‍ ബഹളം വെക്കുകയും നിലവിളിക്കുകയും ചെയ്യുന്നത് മരണത്തിന്റെ സൂചനയാണെന്നാണ് വിശ്വാസം. രോഗശയ്യയില്‍ കിടക്കുന്നവര്‍ക്കുള്ള മരണവിളിയാണ് ഇതെന്നാണ് പലരും പറയുന്നത്. അതുകൊണ്ടു തന്നെ പൂച്ചകള്‍ക്ക് മരണത്തെ മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നാണ് വിശ്വാസം.

വവ്വാലും മരംകൊത്തിയും വീട്ടില്‍ സ്ഥിരമായി വരുന്നുണ്ടെങ്കില്‍ അത് മരണലക്ഷണമായാണ് കാണുന്നത്. മൂങ്ങയും ഈ ഗണത്തില്‍ പെടും. അതുകൊണ്ടു തന്നെ പണ്ടു കാലത്തുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. എന്നാല്‍, ഇതെല്ലാം പലപ്പോഴും വിശ്വാസത്തിന്റെ ഭാഗമാണ് എന്നതുകൊണ്ടു തന്നെ ഇവയ്ക്ക് ശാസ്ത്രീയ വശങ്ങള്‍ ഇല്ല.

സൂര്യഗ്രഹണം പലപ്പോഴും പേടിപ്പെടുത്തുന്ന ഒന്നാണ്. സൂര്യഗ്രഹണ സമയത്ത് മരണം വളരെ പെട്ടെന്ന് സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്.

ലക്ഷണ ശാസ്ത്രപ്രകാരം ഈ പറയുന്ന കാര്യങ്ങൾ മരണത്തിന്റെയോ അല്ലെങ്കിൽ എന്തെങ്കിലും അപകടം സംഭവിച്ചേക്കാം എന്നതിന്റെയോ ലക്ഷണങ്ങൾ ആകാം! (തീർച്ചയായും ആണ് എന്നല്ല)
ഇഷ്ടപ്പെട്ട ആഹാരം പോലും വേണ്ട എന്നു തോന്നുന്ന അവസ്ഥ. വിശപ്പില്ലായ്മ, ഉള്ളില്‍ എപ്പോഴും ആധി ഇതൊക്കെ മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ അനുഭവപ്പെട്ടേക്കാം. ഇനി ഭക്ഷണം കഴിച്ചാല്‍ തന്നെ പലപ്പോഴും ശാരീരിക ബലം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ. ശാരീരികമായും ഒപ്പം മാനസികമായും തളര്‍ന്നു പോകുന്ന നിലയിലേയ്ക്ക് എത്തപ്പെടുന്നു. വയറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വയറിലെ മസിലുകളുടെ പ്രവര്‍ത്തനത്തിലും പ്രശ്‌നമുള്ളതായി തോന്നുന്നു.

കാലാവസ്ഥ ഏതും ആയിക്കൊള്ളട്ടേ, അകാരണമായി വിറയല്‍ അനുഭവപ്പെടുന്നുവെങ്കില്‍ മരണം അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്ന് കരുതാം. സാമാന്യബുദ്ധി നഷ്ടപ്പെടുന്നതും അതിലൂടെ ഉറക്കം നഷ്ടപ്പെടുന്നതും മരണ ഭയം ഉള്ളതിനാലാണ്.

സ്വപ്നം കാണുന്നതും മരണം മാത്രമായി മാറുന്നു. ഊണിലും ഉറക്കത്തിലും മരണത്തെ മാത്രം നമ്മള്‍ മുന്നില്‍ കാണുന്നു. പാമ്പിനെ സ്വപ്നം കാണുന്നതും മരണം അടുക്കുന്നതിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു.

സ്ഥിരമായി കാണുന്ന മരണ ലക്ഷണങ്ങളില്‍ പരിചിതമാണ് ശ്വാസതടസ്സം. സ്വാഭാവിക രീതിയില്‍ ശ്വാസമെടുക്കാനുള്ള തടസ്സം ഉണ്ടാകുന്നു. താന്‍ മരിക്കറായി എന്ന തോന്നല്‍ മനസ്സില്‍ ശക്തമാകുന്നു. പലപ്പോഴും മരിക്കുന്നതിനെക്കുറിച്ച് മാത്രം നമ്മുടെ ചിന്ത പോകുന്നു.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 21 ഫെബ്രുവരി 2018) എങ്ങനെ എന്നറിയാം

കടപ്പാട്‌: മംഗളം ജ്യോതിഷം

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments